0%

Chapter Title : മഴനീർതുള്ളികൾ 7 [Anamika]

Author : Anamika Read All Parts 166.8K

ആഗ്രഹിക്കുന്നതെന്ന് ഹരി തിരിച്ചറിഞ്ഞ നാളുകൾ കൂടെ ആയിരുന്നു അത്…..

അവൾക്കു മരുന്നു പുരട്ടാനാവാത്ത മുറിവുകൾ ഇല്ലെന്ന് അവൾക്ക് മായ്ക്കാനാകാത്ത നോവുകൾ ഇല്ലെന്ന് അവൻ വീണ്ടും വീണ്ടും തിരിച്ചറിഞ്ഞു……

കാണാതെ കണ്ണ് കലങ്ങി…..അതവൾ അഴിച്ചിട്ടിട്ട് പോയ ടീഷർട്ട് കൊണ്ട് അവൻ പൊതിഞ്ഞെടുത്ത തലയിണ ഒരു പരാതിയും കൂടാതെ എല്ലാ രാത്രിയും ഏറ്റുവാങ്ങി ഒളിപ്പിച്ചു വച്ചു…..

ചിന്നു മാത്രം ഇടയ്ക്ക് ഒരു ദിവസം കാണാൻ ചെന്നു…..ഒന്ന് ചൊറിയാണ്ട് മാന്താണ്ട് വട്ടുപിടിച്ചപ്പോൾ അരുണിന്റെ അടുത്ത് സമരം ചെയ്തിട്ട് കൊണ്ടാക്കിയതാണ്…

പോയ കൂട്ടത്തിൽ കണവൻ ഇട്ടിട്ട് കഴുകാനിട്ടൊരു ഷർട്ടും അവളെക്കൊണ്ട് അടിച്ചു മാറ്റിച്ചു കൊണ്ടുവരീച്ചിരുന്നു അമ്മു….കൂടെ അവൾ എടുക്കാതെ പോയ കുറച്ച് ബുക്‌സും…..

അവളെ കണ്ടപാടെ ഒന്ന് കെട്ടിപിടിച്ചിട്ട് അകത്തേക്ക് കൈപിടിച്ചുകൊണ്ടോയി അക്കയോട് കഴിക്കാൻ എടുക്കാൻ പറഞ്ഞിട്ട് മുറിക്കുള്ളിലേക്ക് കയറി അമ്മു….

കയ്യിലെ കവർ തട്ടിപ്പറിക്കുംപോലെ വാങ്ങി ആ ഷർട് എടുത്ത് നെഞ്ചോട് ഒതുക്കിപിടിച്ചു എന്നിട്ടാ ബെഡിലേക്ക്‌ വിടർത്തിയിട്ട് അതിന് മേലേക്ക് മുഖം പൂഴ്ത്തി ഒരു കിടപ്പായിരുന്നു…..മണം മുഴുവൻ വലിച്ചെടുത്തെണീറ്റിട്ട് ആ ഷർട്ട്‌ ആകമാനം ഒരു നൂറുമ്മയും…..

ഈ വിയർത്തു മുഷിഞ്ഞ ഷർട്ടിനൊക്കെ ഇത്രേം ഡിമാൻഡോ ഇതെന്തൊക്കെ തരം പ്രാന്താണെന്റെ ഭഗവാനെ എന്ന മട്ടിൽ വായും പൊളിച്ചു ചിന്നുവും……

പക്ഷെയവൾ കൊണ്ടുവന്നതിൽ അമ്മു ഷോർട് നോട്സ് എഴുതി സൂക്ഷിക്കാറുള്ള ഡയറി ഇല്ലായിരുന്നു….ചിന്നു പോയി കഴിഞ്ഞിട്ടാണ് ശ്രദ്ധിക്കുന്നത് അല്ലായിരുന്നെങ്കിൽ അരുണിനെക്കൊണ്ട് കൊണ്ടുവരീക്കായിരുന്നു…..

അടുത്താഴ്ച ഇന്റണൽ തുടങ്ങുവാണ്…ഇനി ഇരുന്ന് നോട്ടുണ്ടാക്കാൻ നേരവുമില്ല ജമിനി നോക്കി പഠിക്കാമെന്ന് വച്ചാൽ ഫോൺ ഒരുപാട് നേരം നോക്കി പഠിച്ചാൽ അവൾക്കു തലവേദനയും എടുക്കും…..

അവസാനം നന്ദൻ പോയി എടുത്തിട്ട് വരാമെന്ന്

💬 Comments

View all comments