0%

Chapter Title : മഴനീർതുള്ളികൾ 7 [Anamika]

Author : Anamika Read All Parts 166.8K

പിന്നെയും പിന്നെയും അളവെടുക്കാൻ വെമ്പുന്ന കണ്ണുകളെ പണിപ്പെട്ട് തിരിച്ചു…..

അമ്മിത്തറയിൽ കല്ലിന് മുകളിലായി ഇരിക്കുന്ന ഫോൺ…അതിൽ യൂട്യൂബിൽ പ്ലേ ചെയ്തു വച്ചിരിക്കുന്ന കല്യാണരാമൻ മൂവി….

നന്ദൻ മായയുടെ നേർക്ക് തന്നെ തിരിഞ്ഞു നോക്കി…..ചെവിയിൽ ഹരിയുടെ ബഡ്സും വച്ച് സിനിമയും വച്ച് അലക്കാണ് മൂപ്പത്തി…ചുറ്റും പുറവും നടക്കുന്നതൊന്നും അറിയുന്നുകൂടെയില്ല…..വെറുതെയല്ല ആ ചുണ്ടിലൊരു കുഞ്ഞു ചിരിയൊക്കെ…..

നന്ദൻ ആ ചിരിയിലേക്ക് തന്നെ നോക്കി നിന്നു….

അങ്ങിനെയെ കണ്ടുകൊണ്ടിരിക്കാൻ തോന്നുന്നു….അറിഞ്ഞുകൊണ്ട് സമ്മതിക്കില്ലവൾ…പണ്ടത്തെപോലൊന്നും അല്ല വാശിക്കാരിയാ….ആ പരട്ട ചെറുക്കൻ നോക്കി നോക്കി വഷളാക്കി വെച്ചേക്കുവാണ്….അമ്മയാണെന്നും വച്ചിങ്ങനൊക്കെ തലയിൽ ചുമക്കേണ്ട കാര്യമുണ്ടോ….

ഓരോന്നോർത്ത് നിന്ന നന്ദൻ അപ്പോൾ തോന്നിയൊരു കുസൃതിക്ക് മൂവി പോസ് ചെയ്തു….അത് പ്ലേ ചെയ്യാനായി അവൾ തിരിയുമ്പോൾ തന്നെ കാണണം ഞെട്ടണം അതിനാണ്……

മൂവി നിന്നതും മായ അലക്ക് നിർത്തി നേരെ നിന്നു….മുഖത്ത് പൊടിഞ്ഞ വിയർപ്പ് നൈറ്റിയുടെ തോളിലേക്ക് മുഖം വച്ച് തുടച്ചു…

കയ്യിലെ സോപ്പ് പത വടിച്ചു തുണിക്ക് മേലെ തന്നെ വീഴിച്ചിട്ട് ബക്കറ്റിലെ നല്ല വെള്ളത്തിൽ വലതുകയ്യൊന്ന് മുക്കി നൈറ്റിയിൽ തുടച്ചിട്ട് ബഡ്സിൽ ടാപ്പ് ചെയ്തു പിന്നെയും പ്ലേ ആക്കി മായ…….

ഓഹ് ഹൈടെക് ഹൈടെക്…..ചിരിയോടെ നന്ദൻ പിന്നെയും പോസ് ചെയ്യാൻ ഒരുങ്ങിയതും ആരുടെയോ കാൽപെരുമാറ്റം കേട്ടു കൂട്ടത്തിൽ മായേ എന്നുള്ളൊരു വിളിയും…..

വെട്ടിത്തിരിഞ്ഞു അടുക്കള വഴി ഹാളിലേക്ക് നടന്നു….

അയല്പക്കത്തെ ശാന്തേച്ചിയാണ്….. ഒരു ഗ്ലാസിൽ മുൻപ് കടം വാങ്ങികൊണ്ടുപോയ കുരുമുളകുമായി വരുന്നത്…

“വിരുന്നുകാരുണ്ടല്ലോ മായേ…..മരുമോൾടെ വീട്ടീന്നാണോ….” അവർ പറഞ്ഞുകൊണ്ട് ഗ്ലാസ്‌ അവളുടെ കയ്യിലേക്ക് കൊടുത്തു….

മായ അവരെ സംശയത്തിൽ നോക്കി….

“അന്നമ്മുവിന്റെ വീട്ടീന്ന് ആരോ വന്നില്ലേ…അതെ വണ്ടി

💬 Comments

View all comments