0%

Chapter Title : മഴനീർതുള്ളികൾ 7 [Anamika]

Author : Anamika Read All Parts 166.8K

പുറത്ത് കിടപ്പുണ്ടല്ലോ….നീ അറിഞ്ഞില്ലേ….”

നന്ദൻ……അല്ലാതെ മറ്റാര്…….

തിടുക്കത്തിൽ ബക്കറ്റിലെ വെള്ളത്തിൽ കൈ മുക്കി കഴുകി ബാക്കിയുള്ളത് കാലിലേക്കും ഒഴിച്ച് എടുത്ത് കുത്തിയിരുന്ന നൈറ്റിയഴിച്ചു മായ അകത്തേക്ക് പോകാനൊരുങ്ങി……

“ഈ കോലത്തിലാണോ ചെല്ലുന്നേ നീയ്….അവരൊക്കെ വല്യേ ആൾക്കാരല്ലേ…ഒരു നല്ല നൈറ്റിയെടുത്തിട്ട് ചെന്നെ…”

മായ മറുത്തു പറയാൻ നിൽക്കാതെ അഴയിൽ കിടന്നൊരു ഉണങ്ങിയ നൈറ്റിയെടുത്ത് ബാത്‌റൂമിൽ കയറി അത്‌ മാറിയിറങ്ങി…..അഴിഞ്ഞു തൂവികിടന്ന മുടി ഒന്നൊതുക്കി ശാന്തേച്ചിയുടെ കയ്യിൽ നിന്നും കുരുമുളകും വാങ്ങി അകത്തേക്ക് നടന്നു…..

ഒരു പതർച്ചയോടെ സിറ്റൗട്ടിലേക്ക് ചെന്നതും മുറ്റത്ത് ദാ ഇപ്പൊ വന്നതേയുള്ളെന്ന മട്ടിൽ നിൽപ്പുണ്ട് നന്ദൻ…..

ഒരു കടും നീല ഷർട്ടും വെള്ളമുണ്ടും….നെറ്റിയിൽ എന്നത്തേയും പോലെയൊരു കളഭക്കുറിയും….

തേജസ്സുള്ള മുഖം….മായ നന്ദന്റെ മായാവലയത്തിലാണ്…മിഴി ചിമ്മാതെ…..

സൗമ്യമായി നന്ദൻ ഒന്ന് പുഞ്ചിരിച്ചു….

“നന്ദൻ കുഞ്ഞിപ്പോൾ വന്നതേയുള്ളോ…..” ശാന്തേച്ചിയുടെ  അതിവിനയം….പഴയയാ ഫ്യൂഡൽ കാലഘട്ടം അല്ലിതെന്ന് പറയാൻ തോന്നി മായയ്ക്ക്….

അതേയെന്ന മട്ടിൽ തലയാട്ടി ചിരിച്ചു നന്ദൻ…

മായ എന്ത് വേണം എന്നറിയാതെ നിൽക്കുവാണ്….

ശാന്തേച്ചി അവിടെ നിൽക്കുന്നതുകൊണ്ട് തള്ളാനും വയ്യാ കൊള്ളാനും വയ്യാത്ത അവസ്ഥ ആണ്….

നിവർത്തിയില്ലാതെ കയറിയിരിക്കാൻ പറഞ്ഞു….ശാന്തേച്ചിയെ ഒന്ന് നോക്കി നന്ദൻ സിറ്റൗട്ടിലേക്ക് കയറി അവിടെയിട്ടിരുന്ന കസേരകളിലൊന്നിൽ ഇരുന്നു…..

മായ അകത്തേക്ക് കയറിയതും  എന്നാ ഞാനിറങ്ങുവാണെന്നും പറഞ്ഞ് ശാന്തെച്ചിയും മുറ്റം കടന്നു….

അടുക്കളയിൽ നൈറ്റിയുടെ മുകളിലേക്ക് എടുത്തിട്ട തോർത്തിന്റെ നൂലും കടിച്ചു വലിച്ച് നിൽക്കുവാണ് മായ….

എന്തിന് വന്നത് ആവോ….ഹരിയും ഇവിടില്ല ലളിതേച്ചിയുടെ അവിടെയും ആരുമില്ല….ഇപ്പോൾ നാട്ടുകാര് കാണെ ഇറക്കിവിടാനും പറ്റില്ല…..ബന്ധുക്കാരൻ കൂടെയല്ലേ….

“മായേ……” അകത്തേക്ക് കയറിപോയിട്ട് ഏറെ നേരമായിട്ടും അനക്കം ഒന്നും കാണാഞ്ഞിട്ട് നന്ദൻ

💬 Comments

View all comments