Chapter Title : മഴനീർതുള്ളികൾ 7 [Anamika]
ചുളുങ്ങിയ ഷർട്ടും നേരെ പിടിച്ചിട്ട് വന്ന നന്ദൻ.. ഇടിവെട്ടിയ പോലെ നിന്നുപോയി ഹരി…..
മായയുടെ തല കുനിഞ്ഞു…..ഒരു കാരണവുമില്ലാതെ കണ്ണിൽ നിന്നും കണ്ണീർ പൊടിപൊടിയായി ഉതിർന്നു…..
“ഞാൻ….ഞാനമ്മു മോള് പറഞ്ഞിട്ടൊരു ബുക്ക് എടുക്കാൻ…..” നന്ദൻ പറഞ്ഞുകൊണ്ട് മുന്നോട്ട് വന്നതും ഹരിയത് മൈൻഡ് ചെയ്യാതെ പിന്നോട്ട് തിരിഞ്ഞു……
“പങ്കമ്മോ വേഗം വന്നേ…..ആ വണ്ടിയും തൊട്ടോണ്ട് നിൽക്കാണ്ട്…..”
മായയുടെ മുഖത്തെ ചോരമയം വറ്റി വിളറി…..
ഹരി ബസ് സ്റ്റാൻഡിൽ അവരെ കൂട്ടാൻ പോയതാണെന്ന് നന്ദനെ കണ്ടപ്പോൾ മറന്നുപോയ നിമിഷത്തെ മനസ്സിൽ ശപിച്ചു…..
ഇനിയിത്തും വച്ചവർ എന്തൊക്കെ പറയുമെന്റെ ഈശ്വര…..ഒരു വിറയൽ പടർന്ന് തുടങ്ങിയിട്ടുണ്ട്….
എന്തൊക്കെയായാലും ആ മനുഷ്യൻ കേൾക്കെ തന്റെ കുഞ്ഞ് കേൾക്കെ പറയല്ലേ ഈശ്വരാ……..
“ഞാനിറങ്ങുവാ ഇറച്ചിയെന്തെങ്കിലും വാങ്ങിയിട്ട് വരാം….” അത്ര മാത്രം പറഞ്ഞവൻ കയ്യിലിരുന്ന പങ്കുവിന്റെ ബിഗ്ഷോപ്പർ അരപ്രൈസിലേക്ക് വച്ചിട്ട്
മുറ്റത്തേക്കിറങ്ങി വേലി കടന്നു…..
മുഖം അവന് ഷർട്ടിന്റെ ഷോൾഡറിൽ അമർത്തി തുടയ്ക്കുന്നത് പാടമൂടിയ കണ്ണുകൾ കൊണ്ട് മായ നോക്കിനിന്നു…..
നന്ദനും ഇറങ്ങി…..
വണ്ടിയിലേക്ക് കയറുന്നയാളെയും മായയെയും മാറിമാറി നോക്കി പങ്കജാക്ഷിയമ്മയും അകത്തേക്ക് കയറി…..
ഹരി ഇറച്ചിയും അതിന് കൂടെ വേണ്ടുന്നതും വാങ്ങി വീട്ടിലേക്ക് വന്നു കയറുമ്പോൾ സന്ധ്യയോടടുത്തിരുന്നു….മുറ്റത്ത് വന്നപ്പോൾ തന്നെ അകത്തുനിന്നും സംസാരം കേൾക്കാം….
ലളിതമ്മ ആരോടോ തർക്കിക്കുകയാണ്……
“ദേ തള്ളേ നിർത്തിക്കോ നിങ്ങടെയീ വർത്താനം……കുറെ നാളായി ഞാനിത് കേൾക്കുന്നു….
കൊല്ലങ്ങൾക് മുന്നേ നിങ്ങടെ മോൻ എങ്ങോട്ടോ പോയതിന് നിങ്ങളീ പാവം പിടിച്ചതിനെ പച്ചയ്ക്ക് തീ കൊളുത്തുന്നത് ഇവളെ കണ്ടുതുടങ്ങിയ കാലം തൊട്ട് ഞാൻ കാണുന്നതാ……
അവള് വാ തുറക്കില്ലെന്ന് കരുതി ഇങ്ങനെ മെക്കിട്ട് കേറാൻ
💬 Comments
View all comments