Chapter Title : മഴനീർതുള്ളികൾ 7 [Anamika]
വീണ്ടും വാ തുറന്നതും ഓക്കാനിച്ചു…
“എന്ത് കൈപ്പാടി…….”
കുളത്തിലെ വെള്ളത്തിലേക്ക് ആഞ്ഞൊരു തുപ്പ് തുപ്പി..…..
“അയ്യോഹ്…..അത് ആര്യവേപ്പില ചേർത്തിട്ടുണ്ടായിരുന്നു….”
“പുല്ല്……എന്നെയങ്ങോട് കൊല്ല്…..” നാകുകടിച്ചുകൊണ്ടവൻ രണ്ടുപടി താഴെയുള്ള വെള്ളം കയ്യെത്തിച്ചെടുത്തു വായിൽ കൊണ്ട് കുലുക്കുഴിഞ്ഞു കളഞ്ഞു…..
അമ്മു പെട്ടെന്നെണീറ്റ് താഴെക്കിറങ്ങി മുഖം മാത്രം കഴുകി…..
തിരികെകയറി അവനടുത്തേക്ക് ഇരിക്കാൻ തുടങ്ങിയതും ഹരി അവളെ പിടിച്ച് മടിയിലേക്ക് ഇരുത്തിച്ചു…..
“ഉടുപ്പ് ചീത്തയാവുലെ…നിനക്ക് പോണ്ടേ…..”
അവളിരിക്കാതെ എണീറ്റുനിന്നു….അയഞ്ഞുതുടങ്ങിയ കെട്ട് അവനെതിരെ തിരിഞ്ഞു നിന്ന് ഒന്നൂടെ മുറുക്കികെട്ടി….
ഹരി എണീറ്റ് ഷർട്ടഴിച്ച് താഴേക്കിട്ടു….കറുത്ത മുണ്ടും അഴിച്ചതും അമ്മു തിരിഞ്ഞു നിന്നു…..
അടിയിൽ ഉണ്ടെടിയെന്നും പറഞ്ഞവൻ അവളുടെ തോർത്തെടുത്തു ഉടുത്തിട്ട് ബോക്സർ കൂടെ ഊരി മുണ്ടിന്റെ ഒപ്പം വച്ചു…..
അമ്മു തിരിഞ്ഞു നോക്കിയതും അവളുടെയാ കുഞ്ഞിതോർത്ത് നീളവും വീതിയും എവിടെയും എത്താതെ വലിച്ചു ചുറ്റി വച്ചിട്ടുണ്ട് അവൻ…..മുട്ടിനു മുകളിൽ പോലും എത്തിയിട്ടില്ല…
“അയ്യേഹ്…..”
അവൾ നോക്കിയ അതേ സ്പീഡിൽ കണ്ണുപൊത്തി തിരിഞ്ഞുനിന്നു……
പിന്നിലേക്കൊട്ടിയ ദേഹത്തിന്റെ ചൂട്…
അവളെ എടുത്തിയർത്തി ഒരുപടി മുകളിൽ നിർത്തികൊണ്ടാ കഴുത്തിലേക്ക് ചായ്ഞ്ഞതും സതിയക്കയുടെ വിളി കേട്ടു….
“അമ്മാ…..കതകു തൊറ…..”
രണ്ടുപേരും ഞെട്ടി….
“അതേതാ ആ നാഗവല്ലി….” അവന്റെ വായ്പൊത്തി….
“അക്കയാ….ഞാനെന്താ പറയാ…..” ടെൻഷനിൽ നഖം കടിച്ചുകൊണ്ട് അമ്മു ഹരിയെ നോക്കി പിന്നവന്റെ കൈപിടിച്ചു വലിച്ച് പടവ് കയറി ഓടി….മറപ്പുറയ്ക്കുള്ളിലേക്ക് കയറ്റിയിട്ട് വാതിലടച്ചു…..
മുഖമൊന്നമർത്തി തുടച്ചിട്ട് കുളത്തിലേക്കുള്ള വാതിൽ പാളിയല്പം സാഷ നീക്കി തുറന്നു….
“കുളിക്കാം അമ്മ…” സതിയക്ക കയ്യിൽ അവൾക്കു തേയ്ക്കാനുള്ള ഇഞ്ചയും മറ്റുമായി അകത്തേക്ക് കയറാനാഞ്ഞു…..
മലയാളം നന്നായറിയാമെങ്കിലും തമിഴും കൂട്ടികലർത്തിയാണ് അവരുടെ സംസാരം….
“വേണ്ടക്കാ….ഉണങ്ങീട്ടില്ല….ഉണങ്ങുമ്പോൾ ഞാൻ തനിയെ
💬 Comments
View all comments