0%

Chapter Title : നവവധു 6

Author : JO Read All Parts 1312

മനസിലായില്ല. ലക്ഷണം കൊണ്ട് ഒരു പടക്കമാണ്. വീട്ടിൽ നിന്ന് ശിവേട്ടന്റെ കൂടെ ഇറങ്ങി പൊന്നപ്പോൾ ഒരു ശല്യം ഒഴിഞ്ഞെന്നു കരുതിക്കാണും വീട്ടുകാർ. ഇക്കണക്കിനാണെങ്കിൽ ആരൊക്കെ കേറി മേഞ്ഞതാണെന്നു ആർക്കറിയാം.

നീ കുടിച്ചു കഴിഞ്ഞെങ്കി വാ ഇറങ്ങാം.

ആ. ഞാൻ ചായ പെട്ടെന്ന് കുടിച്ചു തീർത്ത് എണീറ്റു.

ചായ കുടിക്കാനാണേലും ഇടക്ക് ഇതിലെയൊക്കെ വരണം കേട്ടോ കുട്ടാ....ഞങ്ങൾ മുറ്റത്തേക്ക് ഇറങ്ങിയപ്പോ ചേച്ചി വിളിച്ചു പറഞ്ഞു.

അത് നീ പറഞ്ഞിട്ട് വേണോ???അവൻ വേണേൽ വന്ന് കുടിച്ചോളും.

ഞാനൊന്നും മിണ്ടിയില്ല. എന്തോ തിരിഞ്ഞു നോക്കാതെ വിട്ടു. കോളേജിലേക്ക് വണ്ടി തിരിഞ്ഞതെ ഒള്ളു. പത്തുപതിനഞ്ഞു തടിമാടന്മാർ വണ്ടിക്ക് മുന്നിലേക്ക് എടുത്തു ചാടി. ഗുണ്ടകൾ ആണെന്ന് വ്യക്തം. വന്നതെ ഒരുത്തൻ എന്നെ ബൈക്കിൽ നിന്നു പിടിച്ചിറക്കി ഒന്നു പൊട്ടിച്ചു. ഞാൻ നിന്നു വിയർത്തു. കോളേജിൽ ക്ലാസ് തുടങ്ങിയതിനാൽ ഒറ്റയെണ്ണം പുറത്തില്ല. മാത്രമല്ല ഗുണ്ടകളാണ് ചുറ്റും. ടൂൾസ് കാണുമെന്നത് ഉറപ്പ്. തൊട്ടടുത്ത വളവിൽ ഇറങ്ങിയിട്ടു നടന്നു വരാമെന്നു പറഞ്ഞ ശിവേട്ടനെയും കാണുന്നില്ല. പണി നൈസായിട്ടു പാളി. ഇന്ന് ഞാൻ ഷൂസിട്ട് പോസ്റ്ററിൽ കേറുമെന്ന് എനിക്കുറപ്പായി. ദൈവമേ സൗമ്യേച്ചിയെ ഒന്ന് നോക്കിയത്തിന് ഇത്ര വലിയ പരീക്ഷണം വേണോ???? ഞാൻ വേണേൽ പുള്ളിക്കാരിയെ എന്റെ അമ്മയായിട്ട് കണ്ടോളം. ഇനിം ഇടി കൊള്ളിക്കല്ലേ....ഞാൻ സർവ ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു.

അണ്ണാ ശിവൻ....!!!! ഒരുത്തൻ ഗുണ്ടകളുടെ തലവൻ എന്നു തോന്നിയവനോട് മന്ദ്രിക്കുന്നത് കെട്ടാണ് ഞാൻ കണ്ണു തുറന്നത്.

ആര്???കയ്യിലൊരു കത്തിയുമായി നിക്കുന്ന അയാൾ പറഞ്ഞവനെ നോക്കി.

മിന്നല്.... മിന്നൽ ശിവൻ....അയാൾ വിറയലോടെ കൈ ചൂണ്ടി.

അപ്പോളാണ് ഞാനും അത് കണ്ടത്. കോളേജിന്റെ അര മതിലിൽ അലക്ഷ്യമായി കടലയും കൊറിച്ചുകൊണ്ട് ഞങ്ങളെയും നോക്കിയിരിക്കുന്ന ശിവേട്ടൻ. മൊത്തത്തിൽ ഒരു സിനിമ കട്ട്.

ശിവേട്ടന് മനസിലായി എല്ലാരും കണ്ടെന്ന്. പെട്ടന്ന് തന്നെ ചാടിയിറങ്ങി ഞങ്ങളുടെ അടുത്തേക്ക് വന്നു. എനിക്ക് ചുറ്റും നിന്നവർ അറിയാതെ ഒരടി പിന്നോട്ട് മാറി.

അപ്പൊ തട്ടാനായിരുന്നു ഓർഡർ അല്ലെടോ സുലൈമാനെ???? ശിവേട്ടന്റെ ചോദ്യം തലവനോട്. കയ്യിലിരുന്ന കത്തി വാങ്ങിക്കൊണ്ടാണ് ചോദ്യം.

അതേ.... തലവന് ചെറിയൊരു വിറയല് പോലെ.

ആരാ ആള്....

പ്രെസിഡന്റാ.....

അപ്പഴേ

💬 Comments

View all comments