0%

Chapter Title : നവവധു 6

Author : JO Read All Parts 1313

ഇതെന്റെ ചെക്കനാ. ഏതേലും ഒരുത്തൻ ഇവന്റെ മേത്‌ ഒരു നുള്ളു മണ്ണ് വാരിയിട്ടെന്നു ഞാൻ അറിഞ്ഞാൽ..... അറിയാമല്ലോ ശിവനെ....വീട്ടിൽ കേറി ഞാൻ വെട്ടും. അതിപ്പോ പഞ്ചായത്ത് പ്രെസിഡന്റല്ല ഇന്ത്യൻ പ്രധാനമന്ത്രി ആണെന്ന് പറഞ്ഞാലും ശിവൻ വെട്ടുമെന്ന് പറഞ്ഞാൽ വെട്ടും. പോയ്‌ പറഞ്ഞേക് നിന്റെ മൊത്തലാളിയോട്. പറഞ്ഞിട്ട് ശിവേട്ടൻ എന്റെ നേരെ തിരിഞ്ഞു.

ഇവൻ ഗുണ്ടായിസമൊക്കെ നിർത്തി വിശുദ്ധൻ ആയതല്ലേ....ഇനിയിപ്പോ ഇവൻ പറയുന്നത് കേക്കണോ നമ്മള്???? ഗുണ്ടകളിൽ ഒരുത്തൻ തലവനോട് ചോദിച്ചതെ കേട്ടോളു. പിന്നെ കേട്ടത് ഒരു പടക്കം പൊട്ടുന്ന സൗണ്ടാണ്. പറഞ്ഞ ഗുണ്ട അടുത്ത നിമിഷം മൂക്കു പൊത്തിക്കൊണ്ടു നിലത്തേക്കിരുന്നു. അയാളുടെ മുഖം പൊത്തിയ കൈ വിരലുകളുടെ ഇടയിലൂടെ ചോര ഒലിച്ചിറങ്ങി. ബാക്കി ഉള്ളവര് സംഭവിച്ചത് എന്തെന്നറിയാതെ പകച്ചു നിന്നു. കൂട്ടത്തിൽ ഞാനും.

ശിവൻ ഗുണ്ടായിസം മാത്രമേ ഉപേക്ഷിച്ചിട്ടൊള്ളു. ആണത്തം ഇതുവരെ ഉപേക്ഷിച്ചിട്ടില്ല. കേട്ടോടാ....പന്ന പൂ......ശിവേട്ടന്റെ അലർച്ച കേട്ടപ്പോളാണ് അവിടെ നടന്നത് ഏകദേശം എല്ലാവരും മനസിലാക്കിയത്.

ആ നീ പൊക്കോ...ഒരുത്തനും ഒന്നും ചെയ്യില്ല. ശിവേട്ടന്റെ ആജ്ഞ.

ഞാൻ ഗുണ്ടാ തലവനെ നോക്കി. അയാൾ ഒന്നും മിണ്ടുന്നില്ല.

നീ എന്തിനാട പേടിക്കുന്നത്....ഞാനല്ലേ പറയുന്നത്. ഇനി ആരേലും ചൊറിയാൻ വന്നാൽ പറഞ്ഞേക്ക് മിന്നല് ചത്തൊട്ടില്ലാന്ന്......

ഞാനൊന്നും പറഞ്ഞില്ല. ബൈക്കെടുത്തു. കോളേജിലേക്ക് കടന്നു. ഒരുത്തനും ഒന്നും ഉരിയാടിയില്ല. എനിക്ക് മനസിലായി ശിവേട്ടന്റെ പവർ. പെട്ടിയിലാക്കി കുഴിച്ചിട്ട ഡ്രാക്കുള പുനർജനിച്ചിരിക്കുന്നു. ദൈവമേ സൗമ്യേച്ചിയെ നോക്കാൻ പോലും തോന്നിക്കല്ലേ....പ്രാർത്ഥിച്ചു കൊണ്ടാണ് ഞാൻ ക്ലാസ്സിലേക്ക് കയറാൻ തുടങ്ങിയത്.

ടാ.... പിന്നിൽ നിന്നൊരു വിളിയിൽ ഞാൻ കിടുങ്ങിപ്പോയി. തിരിഞ്ഞു നോക്കുമ്പോ ശിവേട്ടൻ.

നിന്റെ നമ്പർ ഒന്ന് തന്നെ....

എനിക്ക് തെല്ലൊരു പേടി തോന്നാതിരുന്നില്ല.

ആ മൊബൈൽ ഒന്നു തന്നാ ഞാൻ സേവ് ചെയ്തു തരാം....

വേണ്ട. ഈ ഡയറിയിലേക്ക് കുറിച്ചോ..... ശിവേട്ടൻ ഒരു പഴക്കമുള്ള പോക്കറ്റ് ഡയറി എടുത്തു നീട്ടി.

ഞാൻ യാന്ദ്രികമായി പേനെയെടുത്തു. മിക്ക പേജിലും നമ്പറുകളാണ്. എല്ലാം വ്യത്യസ്‌ത കൈയക്ഷരം. ഓരോരുത്തരും അവരുടെ നമ്പറുകൾ കൊടുത്തതാവണം. ഒന്നും എഴുതാത്ത ഒരു പേജിൽ ഞാൻ എന്റെ നമ്പർ എഴുതി.

ആ എനിക്കാ കുന്തമൊന്നും കുത്താൻ അറിയില്ലാന്നേ. ഞാനിത്

💬 Comments

View all comments