0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]

Author : Robert longdon Read All Parts 14.2K

ഞാൻ പറയണതെന്ത്..നിങ്ങള് കേൾക്കുന്നതെന്ത്..! പറ്റില്ല പറഞ്ഞാ ..പറ്റില്ല..! ഞാൻ ഇവിടെ പണിക്ക് നിൽക്കാൻ പോണില്ല..!

മാമൻ : ദേ ചെക്കാ കളിക്കല്ലേ നി..! നിനക്കിവിടെ നിൽക്കാണ്ടിരിക്കാനുള്ള ഒരു കാരണം നി പറ..! നി പറയണത് ശെരി ആണേൽ നിന്നെ ഞാൻ തന്നെ തിരികെ വിട്ടേക്ക..!

നീരജ് എന്തോ ആലോചിചെടുത്തത് പോലെ മാമനോട് പറഞ്ഞു..!

നീരജ് : ഞാനിവിടെ പണിക്ക് നിന്ന ഈ വീട്ടില് വരുന്ന എല്ലാ മാരണങളും എൻ്റെ നെഞ്ചത്തായിരിക്കും കേറാ..!

മാമൻ : മാരണങ്ങളോ ,അതെന്ത് മാരണങ്ങള്..!

നീരജ് : മാരണങ്ങള് പറഞ്ഞാ..! ഈ കാശുള്ള എല്ലാ വീട്ടിലും കാണും കാശിൻ്റെ കുന്തളിപ്പ് അവിടെ പണി ചെയ്യുന്ന്നവരോട് കാണിക്കുന്ന ഓരോ ശവങ്ങള്..!

മാമൻ : അങ്ങനത്തെ ഒരു മാരണങ്ങളും ഈ വീട്ടിലില്ല..! അതോണ്ട് നി സേഫാ..😃

നീരജ് : ഈ വീട്ടിൽ ഇല്ലെങ്കിലും റിലേഷനിൽ എങ്ങാനും കാണും..! എനിക്ക് വയ്യ കൃഷ്ണൻ കളിക്കാൻ..

മാമൻ : ഏത് കൃഷ്ണൻ..?

നീരജ് : രാപകൽ സിനിമയിലെ കൃഷ്ണൻ..( അമ്മ മനസ് തങ്ക മനസ്സ്...🥵)

മാമൻ : അതിനെ നി ഇവിടെ കിടന്ന് അരിയൊന്നും ആട്ടണ്ട...😅

നീരജ് : എന്നാലും ഞാനിവിടെ നിൽക്കില്ല..!

മാമൻ : ഇത്ര കാലം ഞാനിവിടെ നിന്നിട്ട് എന്നോടാരും ഒന്നും കാട്ടിയില്ലാലോ നി ഈ പറഞ്ഞ കുന്തളിപ്പ്..!

നീരജ് : നിങ്ങളെ പോലെ ആണോ ഞാന്..! നിങ്ങള് കെളവൻ ഞാൻ യൂത്ത്..

മാമൻ : ആയിക്കോട്ടെ ഞാൻ കിളവൻ തന്നെ..! നിയൊന്നു ആലോചിച്ച് നോക്കൂ..! എത്ര കാലം ഞാനി വീടും കുടിയും വിട്ട് ഇവിടെ

💬 Comments

View all comments