Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]
മടി പിന്നീട് സംസാരിക്കാൻ തുടങ്ങിയപ്പോ ഇല്ലാണ്ടായി..! വേറൊന്നുമല്ല നമ്മള് പണിക്കാർ ആണല്ലോ എന്നൊരു കോംപ്ലക്സ് ഏത്..!
അങ്ങിനെ വട്ടമേശ സമ്മേളനം തുടങ്ങി അതിൻ്റെ ഇടയിൽ എവിടെയോ വച്ച് അമേരിക്ക ജപ്പാനിൽ അണുബോംബ് ഇട്ടത്പോലെ മാമൻ എനിക്കിട്ടൊരു പണി തന്നു..! വേറൊന്നുമല്ല , മാമൻ എൻ്റെ പണി ഇങ്ങോട്ടേയ്ക് ആക്കി തീർത്തു എങ്ങിനെയോ..! അതിനെ മാമൻ നിരത്തിയ നായങ്ങൾ ചില്ലറയല്ല..! ബാങ്കിലെ സെക്യൂരിറ്റി പണി ആവുമ്പോ മാമനെ ഡെയിലി വീട്ടി പോവാലോ..! എനിക്ക് ഇവിടെ നിന്ന് പഠിക്കാം, ഇതിനെ മുൻപ് സെക്യൂരിറ്റി പണിയുടെ ഓഫർ വന്നപ്പോ പോവാതെ ഇരുന്നത് ഇവിടത്തെ പണി വിട്ട് കളയേണ്ടി വരും കരുത്തിയിട്ടാണത്രെ..! ഇപ്പൊ ഞാൻ വന്ന് ചാടി കൊടുത്തപ്പോ മാമനെ വിശ്വസിച്ച് പോവാൻ ഒരാളായി പോലും..!
മാമ ...മാമ വിളിച്ചിട്ട് അങ്ങേരു അവസാനം കട്ടപ്പയുടെ പരിപാടി കാണിക്കും കരുതിയില്ല..! ഒടുവിൽ യേറെ നേരത്തെ പ്രകസനത്തിന് ശേഷം മാമൻ എന്നെ ഇവർക്ക് മൊത്തത്തിൽ എഴുതി കൊടുത്തു..!
I am trapped..🙃
ഫുഡ് കഴിച്ച് കഴിഞ്ഞ് മാമനെ തഞ്ചത്തിൽ കിട്ടിയപ്പോ ഞാൻ പറയാത്ത ചീത്ത ഇല്ലായിരുന്നു..!
മാമൻ : എൻ്റെ പൊന്നു മോനേ.. ഇവരൊക്കെ നല്ല ആൾക്കാർ ആടാ..! നി തന്നെ നോക്ക് ,അവര് എന്തേലും ഇഷ്ടക്കുറവ് ഇത്ര നേരം കൊണ്ട് നിന്നോട് കാട്ടിയോ..!
നീരജ് : ദേ.. തന്തെ..! ഒരുമാതിരി മറ്റെ പണി കാണിക്കല്ലേ..! കണ്ട വീട്ടില് പണിക്ക് നിൽക്കാൻ ആണേൽ എനിക്കിത് പണ്ടെ. ആവായിരുന്നു..!
മാമൻ : ഞാൻ പറഞ്ഞ് എല്ലാം സെറ്റ് ആക്കിയിട്ടുണ്ട് നി ഒന്ന് കൊണ്ടും പേടിക്കണ്ട..!
നീരജ് :
💬 Comments
View all comments