Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]
മാസ്റ്റർ പ്ലാൻ അമ്മയും മാമനും ആണെന്നറിഞ്ഞപ്പോ ഇതിൻ്റെ അപ്പുറത്തേക്ക് അവനെ വേറൊന്നും ചെയ്യാനും തോന്നിയില്ല..! മാമൻ റ്റാറ്റാ പറഞ്ഞ്പോയപ്പോ ആകെ മൊത്തം ഒരു ശൂന്യതയും വിരസതയും മാത്രം.., തെണ്ടി...!
.
.
.
.
.
ശോഭ: ഇതാണ് താമസ സ്ഥലം..! മാമനും ഇവിടെ ആയിരുന്നു കിടക്കാറ്..!
വീടിൻ്റെ മതിലിനോട് ചേർന്ന് കാർപോർച്ചിന് സൈഡിലായി കെട്ടിയ ഒരു ചെറിയ ഔട്ടോസ്..! ഒരു ഇടത്തരം ഒറ്റമുറി റൂമും ചെറിയൊരു ബാത്ത്റൂം പിന്നെ വെളിയിലെ തിണ്ണയും ഇതാണ് എൻ്റെ പുതിയ താവളം..!
ശോഭ: ഇന്ന് വൃത്തിയക്കിയതാണ്..! വേണേങ്കിൽ ചായപ്പില് അവരോടൊപ്പം കിടക്കാം..! അവിടെ വേറെ റൂം ഉണ്ട്..!
നീരജ് : ഓ..വേണ്ട ഇത് മതി..😊
വിരസതയാർന്ന മനസുമായി നീരജ് ചിരിക്കാൻ ശ്രമിച്ചു..!
ശോഭമ്മ : എന്ന ബാഗും സാധനങ്ങളും ഇവിടെ വച്ചോ..! ചായ കുടിക്കാ ഡ്രസ്സ് മാറി വന്നോളു..!
ശോഭമ്മ അത്രയും പറഞ്ഞ് വെളിയിലേക്ക് പോയി..! തൻ്റെ മകൻ്റെ വയസിനെക്കാളും താഴെ ആയത് കൊണ്ടും ഞാനവർക്ക് മകനെപ്പോലെ ആയത് കൊണ്ടും അവരെന്നോട് അമ്മയെന്ന് വിളിച്ച മതി പറഞ്ഞു..! പിന്നെയി അമ്മാ വിളിയിൽ ഒരു തരം ക്രിഞ്ചും ഞാൻ വിളിക്കുന്നത് കൊണ്ട് പിച്ചക്കാരൻ ടച്ച് വരുന്നത് കൊണ്ടും എല്ലാരും വിളിക്കും പോലെ ശോഭമ്മ വിളിച്ച മതീന്ന് പറഞ്ഞു..! അല്ലെങ്കിലും ഞാനെൻ്റെ അമ്മയെ അമ്മാന്ന് വിളിച്ചത് വളരെ കുറവാണ്..! ഞാൻ തള്ളേ എന്നാ വിളിക്കു,അതാണ് അതിൻ്റെയൊരു സുഖം..!
ഡ്രസ്സ് മാറുന്നതിന് മുൻപായി ഞാൻ ആൻ്റപ്പനെ വിളിച്ച് പറഞ്ഞു.. ഇവരന്നെ ട്രപ്പിലാക്കിയ കാര്യം..! അതിനെ ആ പന്നി " നിനക്ക് അങ്ങിനെ തന്നെ വേണടാ"
💬 Comments
View all comments