0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]

Author : Robert longdon Read All Parts 14.2K

എന്ന പറഞ്ഞത്.., മലരൻ..! അതോടെ ആ സംസാരം നീണ്ടു നിന്നില്ല..! " ഇനി ഇവനും കൂടി അറിഞ്ഞുള്ള കളിയാണോ.. യേ അവൻ അങ്ങനെ ചെയ്യില്ല,കാരണം ഞാൻ ഇങ്ങനെ രക്ഷപെടാൻ അവൻ സമ്മതിക്കില്ല..😹

അങ്ങനെ ഡ്രെസ്സും മാറി ഞാൻ ചായ കുടിക്കാൻ വീടിന് പിന്നിലേക്ക് ചെന്നു..! ആ അതിന് മുൻപ് ഇവരെയൊക്കെ ഒന്ന് പരിചയപെടുത്തി തരാ..!

ചെസ്റ്റ് നമ്പർ വൺ..ബിന്ദു..! ഈ ചുരിദാർ ടോപ്പും ഇട്ട് ഡെസ്കിൽ ഇരുന്ന് ചായ കുടിക്കുന്ന ഇവരെ കണ്ട ഇവരാണ് ഈ വീടിൻ്റെ ഉടമ എന്ന് തോന്നുമെങ്കിലും അതു വെറും തോന്നലാണ്..! ഈ ബിന്ദു ചേച്ചിയാണ് ഇവിടത്തെ ഭക്ഷ്യ വകുപ്പ് കൈകാര്യം ചെയ്യുന്നത്..! ഒരു മോളുണ്ട് പഠിക്കുന്നു എന്നാണ് എനിക്ക് കിട്ടിയ ഇൻ്റർപോൾ അറിവ്..!

ചെസ്റ്റ് നമ്പർ ടൂ...ശോഭ കൃഷ്ണരാജൻ..! കണ്ടാ പാവമെന്ന് തോന്നുന്ന ഈ പച്ചക്കറി അരിയുന്ന ആളാണ് ഈ വീടിൻ്റെ ഹോം മിനിസ്റ്റർ..! ഒരു കണക്കിന് പാവം ഒക്കെ ആണെങ്കിലും ഊക്കിയപ്പോ ഈ പാവത്താനിസം ഒന്നും കണ്ടില്ല..! രണ്ട് മക്കൾ ഒരു പെണ്ണും ഒരു ആണും രണ്ടാളും നിലവിൽ നാട്ടിൽ ഇല്ല കല്യാണം കഴിച്ച് വിദേശത്ത് ജോലി ചെയ്യുന്നു..! നോട്ട് ദി പോയിൻ്റ് മോളുടെയും കല്യാണം കഴിഞ്ഞു..! പിന്നെ ശോഭമ്മ എന്ന് വിളിച്ച മതി പറഞ്ഞത് കൊണ്ട് നാൻ ഇവിടെ സേഫ് ആണ് എന്നല്ല അതിനർഥം..! സജിയേട്ട ഞാൻ ഇപ്പോഴും പറയാണ്,ഇവിടെ എനിക്ക് ഇഷ്ടപ്പെട്ടില്ല..! ചിലപ്പോ പരിചയം ഇല്ലാത്ത സ്ഥലം ആയതിൻ്റെ വിരസത ആയിരിക്കും..!

ചെസ്റ്റ് നമ്പർ ത്രീ കൃഷ്ണരാജൻ എക്സ് മിൽട്രി നിലവിൽ നാട്ടിൽ ഇല്ല..! പടം ആയോ

💬 Comments

View all comments