Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]
എന്നെനിക്കറിയില്ല...
എൻ്റെ നിൽപ്പ് കണ്ടിട്ട് ബിന്ദു ചേച്ചി ചായ തന്നു..!
ബിന്ദു : ഉം...വേഗം ചായ കുടിച്ചോ എന്നിട്ട് വേണം ഇരുനൂറ്റി അമ്പത് തേങ്ങ പൊതിക്കാൻ..!
ചായ കുടിച്ച് കൊണ്ടിരുന്ന ഞാൻ പെട്ടെന്നത് കേട്ടപ്പോ ഞെട്ടി..! ഒപ്പം ചായ നെറുകിൽ കേറി ഞാൻ ചുമച്ചു...! ആ നിമിഷം ഞാനാ ബ്ലഡി മാമനെ സ്മരിച്ച് പോയി..!
ബിന്ദു : എന്താ തേങ്ങ പൊതിക്കൻ അറിയില്ലേ..!
എന്നെ രൂക്ഷമായി നോക്കിക്കൊണ്ട് ബിന്ദു ചോദിച്ചു..! ഞാൻ അതിനെ തല മാത്രം ആട്ടി..! ചായ കുടിച്ച് ഞാൻ തേങ്ങ പൊതിക്കാനായി മുറ്റത്തേക്ക് ഇറങ്ങി..! അപ്പോഴേക്കും പിന്നിൽ നിന്ന് വിളി വന്നു.. എഗെയിൻ ബിന്ദു..!"
ബിന്ദു : ഹലോ സാറേ ..
നീരജ് : (യേണ്ടി നീയെന്നെ തൊന്ത്രവ് പണ്ണിറെ ..നാൻ എന്നെ പണ്ണെ...😕)
ഞാൻ തിരിഞ്ഞ് ബിന്ദുനെ നോക്കി..!
ബിന്ദു : ഈ ഗ്ലാസ് ആര് കഴുകും..!
ഞാൻ അപ്പോ തന്നെ ഗ്ലാസ് അവിടെ കണ്ട പൈപ്പിൻ ചുവട്ടിൽ കാട്ടി കഴുകി..! ഗ്ലാസ് കഴുകി ഡെസ്കിൽ വച്ചിട്ട് ഞാൻ അവരെ നോക്കി..!
ബിന്ദു : ന്തെ..?👀
നീരജ് : പാര..
എൻ്റെ സൗണ്ട് കുറഞ്ഞ് പോയതായി എനിക്ക് തന്നെ തോന്നിയ നിമിഷം..!
ബിന്ദു : എന്താന്ന്...?👀
നീരജ് : അല്ല തേങ്ങ പൊതിക്കാൻ പാര..!
ബിന്ദു : ആ അതെവിടെ എങ്ങാനും കാണും വേണേല് നോക്ക്..!
അത്രയും പറഞ്ഞ് ബിന്ദു വീടിനകത്തേക്ക് പോയി..! ഒപ്പം ശോഭയും..!
നീരജ് : എന്തിനെ...? എന്തിനെ ഇതിനെയെല്ലാം എൻ്റെ തലയിൽ കൊണ്ടിട്ടു.."
ആകാശത്തേക്ക് നോക്കി സ്വയം ചോദിച്ചു
💬 Comments
View all comments