0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]

Author : Robert longdon Read All Parts 14.2K

,ഞാനത് നോക്കിയിരുന്നും പോയി..! ഇപ്പൊ അവളുടെ കാഴ്ചപ്പാടിൽ അവളുടെ ഫോൺ ഞാൻ നോക്കുന്നത് പോലെയായിരിക്കും..! അല്ല എൻ്റെ കാഴ്ചപ്പാടിലും അങ്ങനെ ഒക്കെ തന്നെയാണ് " ഇതെൻ്റെ ഫോൺ തന്നെയല്ലേ.." എന്നൊരു സംശയം..!

ഓരോ റീലു സ്ക്രോൾ ചെയ്യുമ്പോഴും അവള് അതൊക്കെ ലൈക് അടിക്കും..! ഇനി ചില രീല്സ് ഉണ്ട്,അതിൻ്റെ അര്ത്ഥം അറിഞ്ഞിട്ടാണോ അവള് കാണുന്നത് പോലും എനിക്കറിയല്ല..!എന്തോ അതും ലൈക് അടിക്കിച്ച് അവളിരുന്നു ചിരിക്കുന്നുണ്ട്..! ചില രീൽസ് കാണുമ്പോ അവള് പറയും..

അച്ചു : നമുക്ക് ഇത് പോലെ ചെയ്യണം..!

എന്നെ ഒന്ന് നോക്കുകപോലും ചെയ്തില്ല,ഞാനതിനെ മറുപാടിയായി മൂളി..! എന്തിനെ ആ റീല് സേവ് പോലും ചെയ്തിട്ടില്ല..! ഞാൻ പിന്നെ റീല് ബാക്ക് സ്ക്രോൾ ചെയ്ത് അത് സേവ് ചെയ്തു..! ഇടയിൽ കൂടി എൻ്റെ കൈ സ്ക്രീനിൽ തൊട്ടപ്പോൾ അവളെന്നെ ദഹിപ്പിക്കുന്ന നോട്ടം നോക്കി..!

അച്ചു : 👀

നീരജ് : അത് സേവ് ചെയ്ത് വച്ചാലേ പിന്നീട് എടുക്കുമ്പോ അതുപോലെ ചെയ്യാൻ പറ്റൂ..!

ഞാൻ വീഡിയോ സേവ് ചെയ്തത് അവൾക്ക് പറഞ്ഞു കൊടുത്തു..! എന്നിട്ട് ഒരു നന്മമരം കൂടി കളിച്ചു..! പിന്നീടാണെനിക്ക് മനസ്സിലായത് ഞാൻ ചെയ്തത് ഒരു വലിയ അബദ്ധം ആണെന്ന്...! പിന്നീട് വന്ന പല റീലുകളും വലുതും ചെറുതുമായി ക്യൂട്ട്‌നെസ് ഇടുന്നതും കോമഡിയുമായ റീലുകൾ അവള് സ്വയം സേവ് ചെയ്ത് കൂട്ടി..! പിന്നീട് എപ്പോഴോ നെറ്റ് തീർന്നപ്പോ ഫോണും തന്നിട്ട് അവള് പോയി..! പിന്നാലെ ബിന്ദു ചേച്ചി കഴിക്കാൻ വിളിക്കാൻ വന്നു..!

ബിന്ദു : ഡാ...

നീരജ് : ഓ..

ബിന്ദു : അവള്

💬 Comments

View all comments