Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]
എന്തേലും കുരിത്തക്കേട് കാട്ടിയ..!
നീരജ് : ഇല്ലാ..!
ബിന്ദു : ഇനി എന്തേലും ഒപ്പിച്ച രണ്ടെണ്ണം പൊട്ടിച്ചോ നി..!
നീരജ് : എഹ്..🤨
ബിന്ദു : കുരുത്തകേട് ഒപ്പിക്കാൻ മിടുക്കിയാണ്..! അവള് പിന്നെ എന്ത് കാണിച്ചാലും ഇവിടെ ഉളളവർ സപ്പോർട്ട് ആണ്..! പഠിച്ച കള്ളിയാ..
നീരജ് : ഓക്കേ...😁
" ഓണറിൻ്റെ കയ്യീന്ന് അനുവാദം കിട്ടിയ സ്ഥിതിക്ക് നിൻ്റെ വിളച്ചിൽ ഒന്നും ഇനി നടക്കില്ലെടി കുട്ടി പിശാശെ..." എന്നായിരുന്നു എൻ്റെ മനസിൽ മുഴുവനും..!
അങ്ങനെ രത്രയിലെ അത്താഴവും കഴിച്ചു എല്ലാരോടും റ്റാറ്റാ പറഞ്ഞ് കുടിക്കാൻ വെള്ളവുമായി ഞാൻ റൂമിലേക്ക് പോയി..! കിടക്കുന്നതിന് മുമ്പായി വീടിനെ ചുറ്റും ഒന്ന് നടന്ന് എല്ലാം ഓക്കേ അല്ലെ എന്ന് ഉറപ്പ് വരുത്തി..! റോഡിന് മുൻപിൽ ആരെങ്കിലും ഉണ്ടോ നോക്കി അതിനുശേഷം ഗേറ്റ് അടച്ചു..! ആൾറെഡി അടച്ച ഗേറ്റ് പിന്നെയും പൂട്ടിയില്ലേ എന്നുറപ്പിച്ചു..! അങ്ങനെ വീടും പരിസരവും സുരക്ഷിതമാണെന്ന വീണ്ട് വിചാരത്തോടെ ഞാൻ നടക്കുമ്പോ ചായപ്പിൻ്റെ മുൻപിലൊരു രൂപം..! ഞാൻ സൂക്ഷിച്ച് നോക്കി..! ബിന്ദു ചേച്ചി ആണൊന്നൊരു സംശയം..!
" മഞ്ഞ് കൊള്ളാതെ കേറി പോടാ.." എന്നൊരു ശബ്ദം കേട്ടതും എനിക്ക് ആളെ മനസ്സിലായി ബിന്ദു ചേച്ചി..!ഞാൻ ഇളിഭ്യനായി തിരികെ റൂമിലേക്ക് മടങ്ങി..! സ്ഥലം മാറി കിടന്നിട്ടാണ് തോന്നുന്നു എനിക്കെന്തോ നല്ല ഉറക്കം വന്നു.😅.! അങ്ങിനെ ആ പതുപതുത്ത കിടക്കയിൽ വെട്ടിയിട്ട വാഴ കണക്കെ ഞാൻ കിടന്നുറങ്ങി..!
>>>7:30
രാവിലെ തന്നെ ഫോൺ അടിക്കുന്ന ശബ്ദം കേട്ടാണ് നീരജ് ഉണർന്നത്..! ചിറിയിലൂടെ ഒഴുകി ഇറങ്ങിയ തുപ്പൽ അവൻ പുറം കൈ കൊണ്ട് തുടച്ചു..!
💬 Comments
View all comments