0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]

Author : Robert longdon Read All Parts 10576

നിൽക്കാതെ ഞങൾ റൂമിന് പുറത്ത് ഇറങ്ങി..!

ബിന്ദു : അച്ചു ആണ് സ്ഥിരം കൂട്ട്..! അതാ..

നീരജ് : പ്രായം ആയതിൻ്റെയാ ...

നീരജ് പറഞ്ഞ് തീരും മുൻപേ ശോഭമ്മ റൂമിൻ്റെ വാതിൽ അടച്ച് കൊണ്ട് പുറത്തേക്ക് ഇറങ്ങി..!

ശോഭമ്മ : അച്ഛൻ ആക്‌സിഡൻ്റായി മരിച്ചതാ, അതറിഞ്ഞപ്പോ അമ്മ ആകെ തളർന്നു..! അതിന് ശേഷം കൊറേ ട്രീറ്റ്മെൻ്റ് ഒക്കെ ചെയ്തിട്ടും വല്യ മാറ്റം ഒന്നും വന്നില്ല..! പിന്നെ മറ്റുള്ളോർക്ക് ഒരു ബാധ്യത ആവുന്നതിനെ മുമ്പേ ഞാൻ അമ്മയെ ഇങ്ങോട്ട് കൂട്ടി കൊണ്ട് വന്നു..! എൻ്റേം കൂടി അമ്മയല്ലെ ഞാൻ നോക്കിക്കോളാ കരുതി..! ഇവിടാവും ഞാനും ഇണ്ട് ഇവളും കാണും..!

>>>12:59

ബിന്ദു : നിൻ്റെ പഠിത്ത കാര്യം എന്തായി..! വല്ല കോഴ്സും നോക്കുണ്ടാ..!

നീരജ് : കഴിക്കുമ്പോ ചോദിക്കാൻ പറ്റിയ നല്ല കാര്യം..! ഈ അമ്മമാര് എല്ലാരും ഇങ്ങനെയാണ ,ഞാൻ കഴിക്കുമ്പോഴായിരിക്കും അമ്മയും ഇത് പോലെ എന്തേലും ചോദിക്യ..!

ബിന്ദു : അമ്മ തന്നെയാണെന്ന് കൂട്ടിക്കോ..!

നീരജ് : സമയം ആയിട്ടില്ല..! പിന്നെ എപ്പോഴെങ്കിലും ചെയ്യാ..!

ശോഭമ്മ : നല്ല മടി ഉണ്ടല്ലേ നിനക്ക്...!

നീരജ് : മനുഷ്യൻ ആയി പോയില്ലേ..! എന്ത് ചെയ്യാനാ..!

.

.

.

.

നീരജ് : ഈ ചകിരി എവിടെ ഇടാനാ..! ചാക്കിൽ ആക്കി വച്ചാ മതിയാ..?

ഇന്നലെ പൊതിച്ച തേങ്ങയുടെ ചകിരി ചാക്കിൽ നിറച്ച് കൊണ്ട് നീരജ് ചോദിച്ചു..!

ബിന്ദു : ചേച്ചിയോട് ചോദികട്ടെ..! ചേച്ചി ഈ ചകിരി എന്ത് ചെയ്യാനാ..!

ശോഭമ്മ : ഉണക്ക വല്ലതുമാണെങ്കിൽ കത്തിക്കാൻ എടുത്തോ..! പച്ചയാണെ പറമ്പിലെ തെങ്ങിൻ്റെ ചോട്ടിൽ കൊണ്ടിട്ടാ മതി..!

ഗൃഹനാഥയുടെ ഓർഡർ കിട്ടിയപ്പോ ചകിരിയും കൊണ്ട് വീടിനെ പിന്നിലെ പറമ്പിലേക്ക് നടന്നു..! ഉണക്ക ചകിരി ചാക്കിലക്കി വച്ചു,പച്ച അറബാനയിലാകി തോട്ടത്തിലേക്ക് നടന്നു..! ആ വീടിന് പിന്നിൽ വലിയ തോട്ടമാണ്..! തെങ്ങ് ,കമുങ്ങ് ,ജാതിക്ക ഇവയ്ക്ക് പുറമെ വേറെയും കുറച്ച് മരങ്ങൾ അവിടെ ഉണ്ടായിരുന്നു..! പറമ്പിൻ്റെ അതിരിൽ മതിലു കെട്ടിയിട്ടുള്ളത് കൊണ്ട് പുറമെ നിന്നും ആരും അകത്തേക്ക് കയറില്ല..!

.

.

💬 Comments

View all comments