0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]

Author : Robert longdon Read All Parts 14.2K

ബിന്ദു : ഇല്ല ശോഭ ചേച്ചി പോയി വാങ്ങിയിട്ട് വരും..! ഇവിടെ രാമൻ ചേട്ടനാ പാല് വാങ്ങിയിട്ട് വരാറുള്ളത്..!

നീരജ് : സോറി ചേച്ചി..! ഞാൻ പോയി പെട്ടെന്ന് വാങ്ങിയിട്ട് വരാ..! ഇവിടെ അടുത്ത് ആണോ പാല് വാങ്ങുന്ന കട..!

നീരജ് കടയ്ക്ക് പോകാനായി പുറപ്പെട്ടു..!

ബിന്ദു : ആ ഇനിയിപ്പോ പോണ്ട..!

നീരജ് : ഇല്ല ഞാൻ വേഗം പോയിട്ട് വരാ..

ബിന്ദു : വേണ്ടന്ന്,ആദ്യ ദിവസം ആയത് കൊണ്ട് തലക്കാലത്തേക്ക് വിട്ടിരിക്കുന്നു..! മേലാ ഇത് ആവർത്തിക്കരുത്..!

നീരജ് : അപ്പോ പാല്...?

ബിന്ദു : അത് ഞാൻ പോയി വാങ്ങി..!

നീരജ് : താങ്ക്യൂ ചേച്ചി..🥰😁

ബിന്ദു : വായ കഴുകിയിട്ട് വേഗം വായോ..! ചായ ഇല്ലേ ചൂടാറും..!

ബിന്ദു ചേച്ചി പോയതും നീരജ് തിരികെ റൂമിൻ്റെ അകത്തേക്ക് കയറി..! വാതിൽ അടച്ചിട്ട് ചുമരിൽ തൂക്കിയ കണ്ണാടി നോക്കി നീരജ് സ്വയം തെറി പറഞ്ഞു..!

നീരജ് : വിവരം ഇല്ലെ മൈരെ നിനക്ക്..! പണിക്ക് വന്നതാണെന്ന് ബോധം ഉണ്ടാ, ശേ..!

നീരജ് തല ചൊറിഞ്ഞു..!

നീരജ് : ആ ഇന്നിപ്പോ ആദ്യ ദിവസം ആയതോണ്ട് വെറുതെ വിടുന്നു..! നാളെ തൊട്ട് പക്ക ആവണം വർക്ക്..!

കണ്ണാടി നോക്കി ചീത്ത പറഞ്ഞ നീരജ് തന്ന താനേ സ്വയം സമാധാനിപ്പിച്ചു..! പിന്നെ അധികം വൈകാതെ ബാത്ത്റൂമിൽ പോയി പല്ലും തേച്ച് മറ്റ് പരിപാടികളും കഴിച്ചു..! ഉള്ളിൽ തന്നെ ബാത്ത്റൂം ഉള്ളത് നന്നായി വെളിയിൽ വല്ലതും ആണേൽ ബക്കറ്റും കൊണ്ട് പോവുന്ന കാര്യം ഓർക്കാൻ കൂടി വയ്യ..!

"

💬 Comments

View all comments