Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]
ഇത് നിൻ്റെ അപ്പൻ്റെ വീടല്ല..! നിന്നെ പോലെ അഞ്ചിൻ്റെ പൈസ കയ്യിൽ എടുക്കാൻ ഇല്ലാത്ത ടീമല്ല ഇവിടുള്ളത്..! തേയ് ആർ റിച്ച് ,ഇതെല്ലാം ഇവിടെ സഹജം ആണ്..!
പിന്നെയും മനസിൻ്റെ കോണിൽ നിന്നും ആന്തരികമായ ഒരു സ്വരം..!
ശെരി അത് വിട് , എന്നാലും ഡ്രീമിലും ഇമേജിനേഷനിലും ഇത്തിരി സ്റ്റാൻഡർഡ് കാട്ട് നീരജെ ,കപ്പും ബകറ്റും പോലും..!
എനിക്ക് എന്നോട് തന്നെ ലജ്ജ തോന്നി..!
പിന്നെ അവിടെ നിന്ന് തിരിയാതെ വേഗം ചായ കുടിക്കാൻ പോയി..!
ശോഭമ്മ : നീയെൻ്റെ ചായ കുടി തെറ്റിച്ചല്ലോ 😄
നീരജ് : എഴുന്നേൽക്കാൻ വൈകി..🥲
ബിന്ദു : അതെ..! നാളെ തൊട്ട് ഇതാവർത്തിച്ച മോൻ പെട്ടിയും കിടക്കയും എടുത്ത് തിരികെ പോണതാവും നല്ലത്..😀
ശോഭമ്മ : അതവനിനി ആവർത്തിക്കില്ല..! അവനെ ചായ കൊടുക്കടി..!
ഒടുവിൽ ചായ കിട്ടി..! ചായ കുടി കഴിഞ്ഞ് എൻ്റെ ഡെയിലി റോട്ടീൻ എന്തൊക്കെയാണെന്ന് ബിന്ദു ചേച്ചിയോട് ചോദിച്ചറിഞ്ഞു..!
ബിന്ദു : ആദ്യത്തെ കാര്യം , രാവിലെ ആറുമണിക്കുള്ളിൽ എങ്കിലും മിനിമം എഴുന്നേക്കണം..! ഇവിടെ എല്ലാവരും ഏഴുമണി ആവുമ്പോഴേക്കും ചായ കുടിക്കും..! അപ്പോ അതിന് മുമ്പേ പാല് കിച്ചണിൽ കിട്ടിയിരിക്കണം..! എട്ടരയ്ക്ക് അച്ചുൻ്റെ ബസ്സ് വരും അപ്പോ അതിനെ മുൻപേ അവളെ ഒരുക്കണം..!
നീരജ് : ഞാനാ..👀🤔
ബിന്ദു : നീയല്ല ഞാൻ,അതോണ്ട് രാവിലെ എന്നെയിട്ട് പ്രാന്താക്കണ്ട ..! മനസിലായ..
നീരജ് : ആ ചേച്ചി..!
ബിന്ദു : അച്ചു പോയി കഴിഞ്ഞ പിന്നെ ഫ്രീ ആണ്..! രാവിലെ ആ സമയത്ത് നി ചെടി നനയക്കണം..! കാർ
💬 Comments
View all comments