Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]
പോയില്ലേ..! എന്ത് ചെയ്യാനാ..!
.
.
.
.
നീരജ് : ഈ ചകിരി എവിടെ ഇടാനാ..! ചാക്കിൽ ആക്കി വച്ചാ മതിയാ..?
ഇന്നലെ പൊതിച്ച തേങ്ങയുടെ ചകിരി ചാക്കിൽ നിറച്ച് കൊണ്ട് നീരജ് ചോദിച്ചു..!
ബിന്ദു : ചേച്ചിയോട് ചോദികട്ടെ..! ചേച്ചി ഈ ചകിരി എന്ത് ചെയ്യാനാ..!
ശോഭമ്മ : ഉണക്ക വല്ലതുമാണെങ്കിൽ കത്തിക്കാൻ എടുത്തോ..! പച്ചയാണെ പറമ്പിലെ തെങ്ങിൻ്റെ ചോട്ടിൽ കൊണ്ടിട്ടാ മതി..!
ഗൃഹനാഥയുടെ ഓർഡർ കിട്ടിയപ്പോ ചകിരിയും കൊണ്ട് വീടിനെ പിന്നിലെ പറമ്പിലേക്ക് നടന്നു..! ഉണക്ക ചകിരി ചാക്കിലക്കി വച്ചു,പച്ച അറബാനയിലാകി തോട്ടത്തിലേക്ക് നടന്നു..! ആ വീടിന് പിന്നിൽ വലിയ തോട്ടമാണ്..! തെങ്ങ് ,കമുങ്ങ് ,ജാതിക്ക ഇവയ്ക്ക് പുറമെ വേറെയും കുറച്ച് മരങ്ങൾ അവിടെ ഉണ്ടായിരുന്നു..! പറമ്പിൻ്റെ അതിരിൽ മതിലു കെട്ടിയിട്ടുള്ളത് കൊണ്ട് പുറമെ നിന്നും ആരും അകത്തേക്ക് കയറില്ല..!
.
.
.
.
.
നാല് മണിയോട് അടുത്തപ്പോ ബിന്ദു ചേച്ചി പറഞ്ഞ വീട്ടിൽ പോയി പാല് വാങ്ങി കൊണ്ട് വന്നു..! അത് വീട്ടിൽ കൊടുത്ത് അടുത്ത പണി ഇനി എന്ത് നോക്കി നിക്കുമ്പോ ആണ് ആ കാര്യം ഞാൻ മനസ്സിലാക്കിയത്..! ഉച്ചയ്ക്ക് തേങ്ങ പെറുക്കി കൂട്ടിയപ്പോ ആണ് മനസിലായത് പറമ്പിൻ്റെ അറ്റത്തെ മതിലിനപ്പുറത്തേക്ക് പാഠങ്ങൾ ആണെന്നും അവിടെ കുറെ പിള്ളാർ കളിക്കാൻ വരാറുണ്ടെന്നും..! അതോടെ പാടത്തേക്ക് പോകാൻ മതിലു ചാടാൻ ഞാൻ ഒരുങ്ങി..വിത്ത് പെർമിഷൻ..! റോഡിലൂടെ പോയ സമയം പിടിക്കും കരുതി എളുപ്പത്തിന് ഞാൻ മതില് ചാടി..! മതിലു ചാടി നിലത്ത് ലാൻഡ് ചെയ്തപ്പോഴാണ് മതിലിൻ്റെ ഉയരം മനസിലായത്..!
💬 Comments
View all comments