0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]

Author : Robert longdon Read All Parts 14.2K

പുറമെ നിന്നും അത്യാവശ്യം ഉയരം ഉണ്ടായിരുന്നു അകമേ നിന്നും ചാടുമ്പോഴുള്ള മതിലിനു..! ഈ പൊക്കത്തിലാണ് മതിലെങ്കിൽ പിന്നെ എങ്ങനാ വെളിയിൽ നിന്ന് ആള് ചാടുന്നത്..! അഴിഞ്ഞ കാവി മുണ്ട് നേരെ ഉടുത്തു ഞാൻ നടന്നു..! രണ്ട് മൂന്ന് വയലിൻ്റെ അപ്പുറത്തായാണ് പിള്ളേര് കളിക്കുന്നത്..! ഞാൻ അവരുടെ അടുത്തേക്ക് നടന്നു..!

നീരജ് : ഡാ..പിള്ളാരെ ഞാനും കൂടട്ടെ കളിക്കാൻ എന്നെയും കൂട്ടോ..!

ഇതിന് മുമ്പ് ഈ ഭാഗത്തോന്നും കാണാത്ത മുഖം ആയത് കൊണ്ട് അവന്മാർ പരസ്പരം നോക്കി..!

നീരജ് : ഞാൻ ഇവിടെ ഒക്കെ തന്നെയുള്ളതാടാ..! ഏതേലും ഒരു ടീമിൽ ഇട്..!

( മനു ) : എന്താ ബ്രോൻ്റെ പേര്..!

നീരജ് : നീരജ് ,നിൻ്റെയോ..?

മനു ) : മനു , ഡാ.. നീരജെട്ടൻ ഞങ്ങടെ ടീമേ..!

മനു ഉറക്കെ വിളിച്ച് പറഞ്ഞു..! എൻ്റെ വലിപ്പം കണ്ടിട്ടാണോ അതോ ടീമിലെ എണ്ണം കൂടിയത് കൊണ്ടാണോ എന്തോ ഞങ്ങടെ ടീമിൽ നിന്നും രണ്ട് പിള്ളാരെ അപ്പുറത്തെ ടീമിലേക്ക് കൊടുത്തു..!

മനു : ഏട്ടാ നമുക്ക് ബാറ്റിംഗ് ആണ് ..! ആറ് ഓവറ്, ആ കാണുന്ന കറുത്ത കവർ കെട്ടിയ വടി കണ്ട അതിൻ്റെ അപ്പുറത്ത് പൊങ്ങി പോയ ഔട്ട് ആണ്..,ഉരുണ്ടു പോയ റണ്ണില്ല..! ആ കാണുന്ന വരമ്പും അതിന് മുൻപിലെ വെള്ള കവറും കണ്ട അതാണ് ഇവിടത്തെ സിക്സും ഫോറും ലൈൻ..!

നീരജ് : ഓക്കേ..👍

മനു : പിന്നെ ദാ കാണുന്ന കുറ്റി കണ്ട അതിൻ്റെ അപ്പുറം പോയാലെ ഓടി റണ്ണെടുക്കാൻ പറ്റു..!

മനു എനിക്ക്

💬 Comments

View all comments