Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]
അലമ്പാക്കും..! ഞാനപ്പോഴേ പറഞ്ഞതല്ലെ ഇയാളെ ഒന്നും കളിക്കാൻ കൂട്ടണ്ടായെന്ന്..!
മനു : കിച്ചു ഏട്ടനെ കൂട്ടിയിലെങ്കിൽ നാളെ തൊട്ട് ഇവിടെ കളിക്കണ്ട പറയും..! അതാണ്..!
കിച്ചു : ഡാ...വേഗം ആര വച്ച ബാറ്റിംഗ് നിക്ക്..! അടുത്താളെ ഔട്ടാക്കാൻ ഉള്ളതാ..!
അഹങ്കാരം നിറഞ്ഞ ശബ്ദത്തോടെ കിച്ചു വിളിച്ച് പറഞ്ഞു..! മനു അവനെ പ്രാകി കൊണ്ട് ബാറ്റിംഗ് നിൽക്കാൻ പോയി..!
ഇതേ സമയം പുല്ല് പറിച്ച് എന്തൊക്കെയോ പറഞ്ഞുകൊണ്ട് അപ്പു മണ്ണിൽ തുപ്പി..!
നീരജ് : എന്തോന്നടെ കൂടുവത്രോ..😅
മണി : ഇത് ഇവൻ്റെ സ്ഥിരം പണിയാണ് ഏട്ടാ..! ബാറ്റിംഗ് കിട്ടാൻ വേണ്ടി സ്വന്തം ടീമിനെ പ്രാകി തോപ്പിക്കാ..
അപ്പു : നി പോടാ കൊട്ട മണിയാ..! ഇന്നലെ ഞാൻ ബാറ്റിംഗ് നിന്നപ്പോഴും മനു പ്രാകി ഏട്ടാ അതോണ്ടാ..!
അപ്പുവിൻ്റെ പ്രാക്ക് കൊണ്ടാണോ കിച്ചുവിൻ്റെ ബോള് കൊണ്ടാണോ എന്തോ രണ്ട് ബോള് കഴിഞ്ഞതും മനു ഔട്ടായി..! ഞാൻ അവനെ നോക്കി, അവൻ ഞാനല്ല രാമ നാരായണ പറഞ്ഞിരുപ്പാണ്..! ഔട്ടായി വന്ന മനു അപ്പു ആണ് തന്നെ പ്രാകിയതെന്നറിഞ്ഞ നിമിഷം അപ്പുവും മനുവും തമ്മിലുള്ള അടി തുടങ്ങി..!
നീരജ് : ഡാ..ഒന്ന് മിണ്ടാതെ ഇരിക്കടാ..!😅
നീരജ് ഇതെല്ലാം കണ്ട് ചിരിച്ച് കൊണ്ട് പറഞ്ഞപ്പോ അവന്മാർ ഒന്നും ചെവി കൊടുത്തില്ല..!
കിച്ചു : ഞാനെങ്ങാനും അങ്ങോട്ട് വന്ന സ്റ്റമ്പ് പുഴക്കി രണ്ടിനെയും തല്ലും..!
കിച്ചുവിൻ്റെ ഉയർന്ന ശബ്ദത്തിൽ സ്വിച്ച് ഇട്ടത് പോലെ അവന്മാർ വഴക്ക് നിറുത്തി..! അങ്ങിനെ പിന്നെയും കളി തുടർന്നു..! ഓവർ ചേഞ്ചിംഗ് ഒന്നുമില്ലാതെ കിച്ചു ബൗളിംഗ് തുടർന്നു..! ഇത് പിള്ളേരെ
💬 Comments
View all comments