0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]

Author : Robert longdon Read All Parts 14.2K

കേച്ച് പിടിച്ചു..! പിന്നെയും ഔട്ട് ആയതിൻ്റെ സെലിബ്രേഷൻ പിള്ളേർ നടത്തി..! അവൻ ക്രീസിൽ തന്നെ നിന്നു..!

കിച്ചു : അത് ഔട്ട് ഒന്നുമല്ല..! നോ ബോൾ ആണ്..അടുത്ത ബോൾ എറിയാൻ നോക്കടാ..

മനു : കിച്ചു ഏട്ടാ കളി അലമ്പാക്കണ്ടാ..അത് ക്ലിയർ ഔട്ട് ആണ്..!

കിച്ചു : നി പോടാ..,പോയി ബോള് പെറുക്കാൻ നിക്കടാ..ചെക്കാ..! അടുത്ത ബോൾ എറിയടാ..!

കിച്ചു നീരാജിനെ നോക്കി പറഞ്ഞു..!

നീരജ് : ഡാ.. അടുത്താളിറങ് അത് ഔട്ട് ആണ്..!

നീരജ് ഉറക്കെ വിളിച്ച് പറഞ്ഞിട്ട് ബൗളിംഗ് ചെയാനായി തിരിഞ്ഞു..!

കിച്ചു : ഔട്ടാ... ഏതൗട്ട്..! നി ബോള് ചെയ്യടാ..!

നീരജ് : കളി അലമ്പ് ആകാതെ അടുത്താൾക്ക് ബാറ്റിംഗ് കൊടുക്ക്..!

ബാറ്റിംഗ് ചെയ്യാനായി കിച്ചുവിൻറെ ടീമിലെ ഒരു പയ്യൻ മുന്നോട്ട് വന്നു..!

കിച്ചു : അവടെ ഇരിക്കടാ..! ഡാ..ഇവിടെ ഏതാണ് ഔട്ട് എങ്ങെനെ ആണ് ഔട്ട് എന്ന് ഞാൻ പറയും..! നി ബോളെറിയടാ..!

കിച്ചു ഉറക്കെ പറഞ്ഞു..!

നീരജ് : ( ഇതൊരു നടയ്ക്ക് പോണ ലക്ഷണമില്ല )

നീരജ് തിരിച്ച് പിച്ചിലേക്ക് നടന്നു..!

നീരജ് : ബോള് എറിയാൻ തൽക്കാലം സൗകര്യം ഇല്ല..! നി എന്ത് ചെയ്യും..

നീരജിൻ്റെ വായിൽ നിന്ന് അത് കേട്ടതും ക്രീസിൽ നിന്നും കിച്ചു ബാറ്റും കൊണ്ട് മുന്നോട്ട് വന്നു..!

കിച്ചു : എന്തടാ..നി ഇവിടെ വന്ന് ആളാവണ...!

നീരജ് : വെറുതെ പ്രശ്നം ഉണ്ടാക്കാതെ പോവാൻ നോക്കടാ..!

കിച്ചു : പ്രശ്നം ഉണ്ടാക്കിയ നി എന്ത് ചെയ്യോട വരുത്താൻ പട്ടി...

കിച്ചു ബാറ്റും കൊണ്ട്

💬 Comments

View all comments