0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]

Author : Robert longdon Read All Parts 10505

ഒൻപത് ഒൻപത്തെ മുക്കാൽ ആവുമ്പോ കിടന്നുറങ്ങാം..!

നീരജ് : സത്യം പറഞ്ഞ ഉടയിപ്പ് പണി ആണല്ലേ..നിങ്ങടെ..! ഞാൻ എങ്ങാനും ആണ് ഈ വീടിൻ്റെ ഓണർ എങ്കിൽ മോനേ മാമ രാമ..നിങ്ങള് തീർന്നു..!

മാമൻ : പോടാ..! ഇവിടത്തെ ആൾക്കാരെ നല്ല ആൾക്കരാ..!

നീരജ് : അത് പിന്നെ ഇങ്ങനെ പണിയെടുത്ത് ജീവിക്കുന്ന മാമൻ മിനിമം അവരെ കുറിച്ച് ഇത്രേ എങ്കിലും പറയണ്ടെ..! ഞാൻ നമ്പി..

മാമൻ : എടാ..കാര്യത്തില്..! നല്ല കൂട്ടരാ.., ഇന്നെ വരെ എന്നോട് പണിക്കരാനാണെന്നാ ഭാവത്തിൽ സംസാരിച്ചിട്ടെ ഇല്ല..! നമ്മളും അവരും ഒരു കുടുംബം പോലെയാണ്..! എന്ത് കര്യാണെന്നറിയോ..!

നീരജ് : ശെരി തള്ളിയത് മതി..! അത് വിട് എൻ്റെ പെങ്ങൾക്ക് എന്തൊക്കെയുണ്ട് വിശേഷങ്ങൾ..!😊

മാമൻ : ചിന്നു ക്ലാസ്സിൽ പോണ്ട് അതന്നെ ആഹ് നിന്നെ അമ്മായി കാണണം പറയിണ്ടായിരുന്നു..!

നീരജ് : എന്നിട്ട് എന്നോടൊന്നും പറഞ്ഞില്ല..!

നീരജ് മാമൻ്റെ മുഖത്തേക്ക് നോക്കി..!

മാമൻ : അതിനെ നിന്നെ വിളിച്ച നി ഫോൺ എടുക്കില്ലലോ..! ഞാൻ വിളിച്ച നിനക്ക് ചതൂർഥി അല്ലെ..! നി അപ്പോ മുങ്ങില്ലേ പണിൻ്റെ കാര്യം പറയാനാണ് കരുതി..!

നീരജ് : 😁🙈 അത് പിന്നെ..!

മാമൻ ബാഗ് അവിടെ ഉണ്ടായിരുന്ന തിണ്ണയിൽ വച്ചു..!

മാമൻ : വൈകീട്ട് വീട്ടിക്ക് വിളികുമ്പോ ശാരദാ ( അമ്മായി ) എപ്പോഴും പറയും നീരജിനോട് വെറുതെ കാള കളിച്ച് നടക്കാതെ വേറെ നല്ല പണി നോക്കാൻ..!

നീരജ് : ആര് കാള കളിച്ച് നടക്കണ്..! നിലവിലെ മാർക്കറ്റിലെ സര്ക്കാര് ജോലിക്കെ വൻ ഡിമാൻ്റ് ആണ്..! ജോലിയിൽ കേറിയ തന്നെ അത്യാവശ്യം ഓരോ പോസ്റ്റിനും അതിൻ്റേതായ സാലറി ഉണ്ട്.., സേഫ് ആണ് ലൈഫും സുരക്ഷിതം..! പിന്നെ അതും റിട്ടയർമെൻ്റ് ആയല്ലോ വല്ലവൻ്റെ മുൻപിലും കൈ നീട്ടണോ, പെൻഷൻ പറ്റി ജീവിച്ച പോരെ..!

ഇതെല്ലാം നീരജ് മാമനോടു ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിറുത്തി..!

നീരജ് : ലൈഫ് ഫുൾ സേഫ് ആയില്ലേ..! വേറെന്തു വേണം പിന്നേ..! മൊത്തത്തിൽ ലൈഫിനെ കുറിച്ച് എനിക്കൊരു പ്ലാൻ ഉണ്ട് മാമ..!

മാമൻ നീരജിനെ ഇരുത്തി അങ്ങ് നോക്കി..!

മാമൻ : എന്നിട്ട് ജോലി എവിടെ..?👀

നീരജ് : ഇതാണ് എല്ലാവരുടെയും പ്രശ്നം..! സര്ക്കാര് ജോലി പറയണത് ചില്ലറ കാര്യാ..! ഇത്തിരി ടൈമും അതേപോലെ കഷ്ടാപാടും ഉണ്ട്..! ഇതേ വെളെപ്പ അങ്ങാടിയിൽ വെള്ളയപ്പം ചുട്ടെടുക്കുമ്പോലെ നിസ്സാര പരിപാടി

💬 Comments

View all comments