Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]
ഇറങ്ങി നടന്നു..! ആ സമയം കൊണ്ട് ബിന്ദു ചേച്ചി വീൽ ചെയർ നിവർത്തി നേരെയാക്കി വച്ചു..!
നീരജ് : എന്തേലും ബുദ്ധിമുട്ട് തോന്നുവാണെ പറയണേ..!
നീരജ് പതുക്കെ മുത്തശിയെ ചെയറിലേക്ക് ഇരുത്താൻ ശ്രമിച്ചു..!
ശോഭമ്മ : ഡാ..മെല്ലെ നോക്കി..! അമ്മെ എന്തേലും വേദനയോ പ്രശ്നമോ തോന്നുവാണേ പറയണേ..!
ഒടുവിൽ നീരജ് മുത്തശിയെ ചെയറിൽ ഇരുത്തി..! എന്നിട്ട് പയ്യെ വിട്ട് മാറി..! എല്ലാവരും മുത്തശിയെ ഉറ്റു നോക്കി..!
മുത്തശി : 😊
ശോഭമ്മ പേടിച്ചത് പോലെ ഒന്നും സംഭവിച്ചില്ല എന്ന് കണ്ടപ്പോ എല്ലാരും സന്തോഷത്തിൽ ആയി..! അച്ചു ഒരു പൂമ്പാറ്റയെപോലെ മുത്തശിക്ക് ചുറ്റും ഓടി..! മുത്തശ്ശിയുടെ ചിരി കണ്ടിട്ട് ശോഭമ്മ സന്തോഷം കൊണ്ട് കരഞ്ഞുപ്പോയി..! അവർ നീരജിനെ കെട്ടി പുണർന്നു.., ഒരായിരം നന്ദി ആ വാരിപുണരലിൽ ഉണ്ടായിരുന്നു..!
നീരജ് : ഇപ്പൊ എങ്ങിനെ ഉണ്ട് മുത്തശി..!
മുത്തശി : 🥹
നീരജ് : ഞാൻ വിചാരിച്ച പോലെ കാര്യം നടന്നു..! ഇനി പണമെറിഞ്ഞ് നല്ല ഇലക്ട്രിക് ചെയർ വാങ്ങണം..! കേട്ടല്ലോ..!
ശോഭമ്മ : 😂
അന്ന് വൈകീട്ട് മുത്തശിയെ വീൽ ചെയറിൽ ഇരുത്തി ആ മുറ്റം മുഴുവൻ ഉരുട്ടി കൊണ്ട് നടക്കൽ ആയിരുന്നു നീരജിൻ്റെ പണി..! ഒപ്പം എല്ലാം പറഞ്ഞും കാണിച്ച് കൊടുത്തും അച്ചുവും..!
റൂമിൽ കിടന്ന് മാത്രം ദിവസങ്ങൾ തള്ളി നീക്കിയിരുന്ന മുത്തശ്ശി പുറത്തേക്ക് വന്നപ്പോ അവരുടെ മുഖത്തെ സന്തോഷം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു..! ശോഭമ്മയുടെ മനസിൽ നീരജിനോടുള്ള നന്ദിയും കടപ്പാടും മാത്രം..! ഇനി നീരജ് എങ്ങാനും വല്ല എയ്ഞ്ചലുമായിരിക്കോ... ഏയ് എൻ്റെ അറിവിൽ ഇന്ന് രാവിലെ
💬 Comments
View all comments