Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]
വരെ അല്ല..! ദിവസങ്ങൾ ഇല കൊഴിയും പോലെ കടന്ന് പോയി..! വേറെ വല്യ മാറ്റം ഒന്നുമില്ലെങ്കിലും റൂമിൽ നിന്ന് വെളിയിൽ വന്ന മുത്തശ്ശി ഇപ്പൊ ഫുൾ ഹാപ്പിയാണ്..! അത് മുത്തശ്ശിയുടെ മുഖം കണ്ടാൽ അറിയാം..,ഒരു തരം പ്രസന്നതയും സന്തോഷവും..! മുത്തശ്ശിക്ക് വേണ്ടി മുകളിലെ റൂം താഴോട്ട് മാറ്റി..! അത് പറഞ്ഞപ്പോഴാ മുത്തശ്ശി ഈയിടെ ആയി റീൽസിൽ ഒക്കെ തല കാട്ടാൻ തുടങ്ങി..! ഞാനടക്കം കുറെ പേര് മുത്തശ്ശിയുടെ ഫാനാണ്..! ഈയിടെയായി മുത്തശ്ശിയും അച്ചുവുമായുള്ളൂ ഒരു റീൽ ഇരുപത്തി മൂന്ന് കേ എങ്ങാണ്ട് ഷെയര് മാത്രം ആയി..! അതിന് വൺ മില്യൺ വ്യൂസും..! മുത്തശ്ശിക്ക് നല്ലൊരു ഇലക്ട്രിക് ചെയർ ശോഭമാ വാങ്ങിക്കൊടുത്തു..! ആ ചെയറിൽ ഇരുന്ന് വണ്ടി ഒട്ടിക്കും പോലെയുള ആക്ഷൻ ആണ് ആ റീൽ..! അതിൻ്റെ ഇടയിൽ കൂടി
" മണമുമുള്ള പൂ നുള്ളി മുടിയിൽ ചൂടി..! മണിക്കുട്ടി നീയെൻ്റെ മനസു നുള്ളി...മണമുമുള്ള പൂ നുള്ളി മുടിയിൽ ചൂടി..! മണിക്കുട്ടി നീയെൻ്റെ മനസു നുള്ളി..! പഞ്ചാര പായസം ഉണ്ണുന്ന മാടത്തത്തെ പയ്യന്മാർ നിന്നെ കണ്ട് വെക്കും..."
എന്ന ഓഡിയോയും കയറ്റി ട്രെൻ്റിനെ ഒപ്പം നമ്മളും ചേർന്നു..!
മുത്തശ്ശിയിൽ വന്ന മാറ്റങ്ങൾ ശോഭമ്മയും അവരുടെ ബന്ധുക്കൾക്ക് വിളിച്ചു പറഞ്ഞു..! അങ്ങിനെ ആരൊക്കെയോ കാണാൻ വന്നു...അത് പോലെ തിരിച്ചു പോയി...!
.
.
.
.
ജലദോഷവും ചുമയും പിടിച്ച ഒരു ദിവസം..!
നീരജ് : ചേച്ചി...ഇനി കുറച്ച് ദിവസത്തേക്ക് പാക്കറ്റ് പാൽ വാങ്ങേണ്ടി വരും..!
ബിന്ദു : അതെന്താ..!👀
നീരജ് : അവരുടെ പശുനെ എന്തോ വയ്യായ്ക..! പശു
💬 Comments
View all comments