Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]
കുട്ടിക്കും വയ്യത്രെ...! ഡിസ്പെൻസറിയിൽ കാണിച്ചപ്പോ അകിട് രോഗം എന്തോ ആണെന്നാ പറഞ്ഞത്..! വെളിയിൽ പാല് കൊടുക്കുന്നത് കൊണ്ട് ക്ടാവിനും പാല് കിട്ടാൻ ഇല്ലത്രെ..
നീരജ് കുപ്പിയിലെ പാല് ബിന്ദു ചേച്ചിയുടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു..!
ബിന്ദു : ഞാൻ ശോഭ ചേച്ചിയോട് പറയാ..! നിൻ്റെ ജലദോഷം മാറിയ..!
നീരജ് : ഇതിനും ഭേദം വല്ല പനി വരുന്നതാ ചേച്ചി..! വയ്യ ഇങ്ങനെ വലിച്ച് വലിച്ചോണ്ട് നടക്കാൻ..! വൈകുന്നേരം ആയ തുമ്മി തുമ്മി ഒരു വകയായി..!🤧
ബിന്ദു : തണുപ്പല്ലെ , കാലാവസ്ഥൻ്റെ ആവും ..!😅
അപ്പോഴാണ് ശോഭമ്മ മുത്തശ്ശിയെയും കൊണ്ട് അടുക്കളയിലേക്ക് വന്നത്..!
ബിന്ദു : ആ ചേച്ചി...നാളെ തൊട്ട് പാൽ സൊസൈറ്റിയിൽ നിന്നും വാങ്ങേണ്ടി വരും..! ഇല്ലേ കടയിൽ നിന്നും വാങ്ങണം..!
ശോഭമ്മ : അതെന്ത് പറ്റി..!
ബിന്ദു : അവരുടെ പശുവിനെ ഒരു വയ്യായ്ക അത്രെ..!
ശോഭമ്മ : എന്നാ പിന്നെ കടയിൽ നിന്നും വാങ്ങാം..! സോസൈറ്റി ഒക്കെ നല്ല ദൂരം ഇല്ലെ..! പനിയൊക്കെ എന്ത് പറയുന്നു മോനേ..!
ശോഭമ്മ സ്ലാബിൽ ചാരി നിന്ന നീരജിനോടായി ചോദിച്ചു..!
നീരജ് : പനി കുറവിണ്ട് ,പക്ഷേ ജലദോഷം ആണ് സഹിക്കാൻ പറ്റാത്തത്..!😪
ശോഭമ്മ : അതീ തണുപ്പിൻ്റെ ആവും..! രാത്രി കിടക്കാൻ വയ്കാനൊന്നും നിക്കണ്ടാ..! ആറ് മണി ആവുമ്പോഴേക്കും ഗേറ്റ് പൂട്ടിക്കോ..! ഇനിയിപ്പോ ആര് വരാനാ..!
നീരജ് : ഓകെ..🤗
ശോഭമ്മ : ഗേറ്റ് പൂട്ടിക്കോ പറഞ്ഞത് നി പിന്നെയും മഞ്ഞ് കൊള്ളാണ്ടിരിക്കാൻ ആണ്..! അല്ലാതെ ഗേറ്റ് പൂട്ടിയിട്ട് മഞ്ഞ് കൊണ്ട് നടക്കാൻ അല്ല..!
നീരജ്
💬 Comments
View all comments