Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]
പോലെ തന്നെയാണ്..! തെറ്റ് ആരുടെ ഭാഗത്താണെങ്കിലും ഞാൻ ചീത്ത പറയും ചിലപ്പോ തലിയെന്നും വരും..!
ലീല : മോനെ പോലെ അല്ലെ അല്ലാതെ സ്വന്തം മോൻ ഒന്നും അല്ലലോ..! ഞങ്ങളും ആ പണിക്കാരനും ആൻ്റിക്ക് ഒരുപോലെ ആണോ..! ഇവനെ പോലെയുള്ളവരെ ഒക്കെ നിർത്തേണ്ടത്ത് നിർത്തണം..!
ശോഭ : പണിക്കാരായിട്ട് ഞാൻ ആരെയും കണ്ടിട്ടില്ല..! ഇനിയോട്ടും ഒരു വേർതിരിവോടെ കാണുകയും ഇല്ല..! പിന്നെ ആരെ എവിടെ നിർത്തണം എന്നൊക്കെ നമുക്ക് പിന്നെ ആലോചിക്കാം..ആദ്യം നിങ്ങള് വാ കഴിക്കാ..!
>>>18:10
പകൽ തല്ല് കൊണ്ടാ ആ പെണ്ണിൻ്റെയും ചെക്കൻ്റെയും വേണ്ടപ്പെട്ടവരൊക്കെ വന്ന് ഡാർക്ക് ആക്കിയിട്ടു പോയി എന്ന് ബിന്ദു ചേച്ചി പറഞ്ഞു..! ഇതൊക്കെ മുൻകൂട്ടി കണ്ടത് കൊണ്ടാവാം ശോഭമ്മ എന്നെ പുറത്തേക്ക് പറഞ്ഞു വിട്ടത്..! വന്നവരെല്ലാവരും എനിക്കെതിരെ സംസാരിച്ചപ്പോ ആകെ എനിക്ക് വേണ്ടി സംസാരിച്ചത് ശോഭമ്മയായിരുന്നു എന്നാണ് ഇതെല്ലാം കണ്ടും കേട്ടും നിന്ന ബിന്ദു ചേച്ചി പറഞ്ഞത് ..! പാവം ശോഭമ്മ ,ഞാൻ വെറുതെ അവരെ സംശയിച്ചു..! ഇങ്ങനെ ഒരു സാഹചര്യത്തിൽ എനിക്ക് വേണ്ടി നിലകൊണ്ട ശോഭമ്മയോടുള്ള ആദരവ് അന്ന് കാർ കഴുകി ഞാൻ കാണിച്ചു കൊടുത്തു..😌..! പിന്നെ ഫൈനൽ ഡിസിഷൻ എടുക്കാൻ നേരം എനിക്ക് വേണ്ടി പച്ച കാർഡ് പൊക്കിയ മുത്തശ്ശിയേയും ഞാൻ മനസാ സ്മരിച്ചു..!
.
.
.
.
ലീല : നിനക്കുള്ള പണി ഞാൻ ഇവിടന്ന് പോകുന്നതിനെ മുൻപായി തരണുണ്ട്..! നി സൂക്ഷിച്ചോ..!
നീരജിൻ്റെ നേരെ വിരൽ ചൂണ്ടി കൊണ്ട് ലീല പറഞ്ഞു..!
നീരജ് : ( നീയെന്നെ കൊറെ അങ്ങ് പണിയും..! നി
💬 Comments
View all comments