0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]

Author : Robert longdon Read All Parts 14.3K

: പക്ഷേ കൊറെ പേരെടുത്തിട്ട് ഊക്കുന്നണ്ടല്ലൊ...!

കിച്ചു : വേറെ ഒന്നും കൂടി ഉണ്ട്..!

നീരജ് : ഇതിനൊരു അന്ത്യം ഇല്ലേ..?

കിച്ചു : ദേ കൺ തുറന്ന് കാണ്..!

" ഒഴിക്കല്ലെ... ഒഴിക്കല്ലെ ...! എന്താ ജോമു..."

നീരജ് : ഇതൊക്കെ ആരാടാ..!

കിച്ചു : ഇതൊക്കെയാണ് ഇൻസ്റ്റായിലെ ട്രെൻഡ് ..!

നീരജ് : ശരി നടക്ക്..!

നീരജും കിച്ചുവും കൂടി വരി നിന്നു..! വലിയ തിരക്ക് ഒന്നുമില്ലെങ്കിലും ചെറിയൊരു ക്യൂ അവിടെ ഉണ്ടായിരുന്നു..! കിച്ചുവായിരുന്നു മുൻപിൽ നിന്നിരുന്നത്..! അവൻ ആണേൽ ഉച്ചത്തിൽ സൗണ്ടും വച്ച് റീൽസ് കാണുവാണ്..! ലൈനിൻ്റെ അവസാനം നിന്നത് ഞങൾ രണ്ടാളും ആയത് കൊണ്ട് ഞാൻ വേറെ ഒന്നും പറഞ്ഞില്ല..! നീരജ് പാത്രം തുറന്ന് അതിൻ്റെ അടി ഭാഗത്തുള്ള വെള്ളം ഒഴിച്ച് കളഞ്ഞ് ..അത് വീണ്ടും കുടഞ്ഞു..! വരി നിന്ന ആളുകൾ പാലും വാങ്ങി പാത്രവും കൊണ്ട് തിരികെ പോയി..! അവസാനം കിച്ചു കൗണ്ടറിൻ്റെ മുൻപിൽ എത്തി..!

കിച്ചു : അണ്ണാ ...പത്രം കൊടുക്കണ്ണാ..!

കിച്ചു അത്രയും പറഞ്ഞ് നീരജിൻ്റെ മുൻപിൽ നിന്നും മാറി..! പത്രം വണ്ടിയുടെ ടാങ്കിന് മീതെ വച്ചിട്ട് അതിലെ വെള്ളം നീരജിൻ്റെ വയറിൻ്റെ ഭാഗത്ത് വട്ടത്തിൽ നനഞ്ഞിരുന്നു..! നീരജ് ബനിയൻ തുടച്ച് കൊണ്ട് മുന്നിലേക്ക് നോക്കി..!

കൗണ്ടറിലിരിക്കുന്ന പെണ്ണിനെ കണ്ടപ്പോ നീരജ് വണ്ടർ അടിച്ച് പോയി..! ഇതിന് മുൻപ് എവിടെയോ കണ്ട് മറന്ന് കൈ വിട്ട് പോയ ഒരാളെ പോലെ..! എന്താ പറയാ ഈ കുളിര് കോരുന്ന ഒരു സുഖം പോലെ..! അവള് തന്നെ തന്നെ നോക്കിയ

💬 Comments

View all comments