0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]

Author : Robert longdon Read All Parts 14.3K

നിമിഷം നീരജ് അലിഞ്ഞ ഐസ് പോലെയായി..!

ഇതേ സമയം റീൽ സ്ക്രോൾ ചെയ്ത കിച്ചുവിന്റെ ഫോണിൽ നിന്നും ബാക്ക് ഗ്രൗണ്ട് സ്കോർ പോലെ ശബ്ദം ഉയർന്ന് കേട്ടു..!

"പൂവേ പൂവേ താഴംപൂവേ

നെഞ്ചിൻ നാളം നീ

വീണ്ടും വീണ്ടും കാണാൻ തോന്നും

മായാജാലം നീ

അഴകേ ആഴിക്കണ്ണാളേ

തഴുകും അമ്പിളിക്കുഞ്ഞോളേ

അരികിൽ ചേർന്നിരിക്കൂലേ

നിലവേ..."

കിച്ചു : അണ്ണാ...അണ്ണാ..പാത്രം കൊടുക്കണ്ണാ..!😳

കിച്ചു നീരജിൻ്റെ കയ്യിൽ നിന്നും പാത്രം പിടിച്ച് വാങ്ങി കൊടുത്തു..! എന്നിട്ട് അവരാരും കാണാതെ നീരജിൻ്റെ കാലിൽ ചവിട്ടി..! അപ്പോഴായിരുന്നു നീരജ് കിച്ചുവിനെ നോക്കിയത്..!

കിച്ചു : അണ്ണാ ..ഞാനൊരു ഓളത്തിന് പറഞ്ഞതാണ്..! ഈ സ്ഥലത്തെ ഒരു പൂച്ചക്കുട്ടിയെ പോലും എനിക്കറിയില്ല..! അണ്ണൻ ദയവ് ചെയ്ത് അടി വാങ്ങി തരരുത്..!

നീരജ് ഇടം കണ്ണിട്ട് കൗണ്ടറിൽ ഇരിക്കുന്ന നീല ചുരിദാർ ഇട്ട കുട്ടിയെ നോക്കി..! നെറ്റിയിൽ ചന്ദന കുറി ,കഴുത്തിൽ ഒട്ടിപ്പിടിച്ച് കിടക്കുന്ന സ്വർണ നൂൽ പോലത്തെ മാല..! കാറ്റിൻ്റെ ശക്തിയിൽ രണ്ട് മൂന്ന് മുടിയിഴകൾ മുന്നിലോട്ട് വീണ് പാറി പറന്നു..! ആ പെൺകുട്ടി ആ മുടിയിഴകളെ ചെവിക്ക് പിന്നിലേക്ക് കോതി ഒതുക്കി..! കൈ കൊണ്ടപ്പോ ചെവിയിലെ ജിമിക്കി ചെറുതായി ആടി..! അതിൻ്റെ തലപ്പത്ത് തരി തരിയായി തൂങ്ങി കിടന്ന മണികളും ഒന്ന് വിറച്ചു..! അവളുടെ തലയുടെ അനക്കത്തിൻ്റെ ഒപ്പം ആ ജിമ്മിക്കിയും അടി കളിച്ചു..! നെറ്റിയിലെ ചന്ദന കുടിയുടെ മണം പാലിൻ്റെ മണത്തിനൊപ്പം ചേർന്ന് ആ അന്തരീക്ഷത്തിലൂടെ ഒഴുകി നടന്നു..! നോക്കുംതോറും നീരജ് അവളിലേക്ക് ലയിച്ച് ചേരുന്നപോലെ..! ആ പെൺകുട്ടിയുടെ ചുണ്ടുകളിൽ ചെറിയ ചിരി

💬 Comments

View all comments