0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]

Author : Robert longdon Read All Parts 14.3K

കണ്ടല്ലേ ഉള്ളോ അപ്പോഴേക്കും പ്രണയമോ..

നീരജ് : എനിക്കും അതന്നെ അറിയാത്തത്..! ചിലപ്പോ ഇതായിരിക്കും ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന് പറയുന്നത്..!

കിച്ചു : ആവോ..! പക്ഷേ ഞങൾ ഇതിനെ കഴപ്പ് എന്ന് പറയും..!

നീരജ് പെട്ടെന്ന് ബ്രേക്ക് പിടിച്ചു..! ബൈക്ക് ചെറുതായി സ്കിഡായി..! ടയർ റോഡിൽ ഉരഞ്ഞ് ബ്ലാക്ക് ലൈൻ ആയി..! നീരജ് തിരഞ്ഞ് കിച്ചുവിനെ നോക്കി..!

കിച്ചു : അല്ല അണ്ണാ.., അങ്ങനെ അല്ല..! ഇതിപ്പോ ആ ചേച്ചി ആരാണെന്ന് അണ്ണനോ എനിക്കോ അറിയാൻ പാടില്ലല്ലോ..!

നീരജ് : അതിന്..?

കിച്ചു : ചിലപ്പോ കല്യാണം കഴിഞ്ഞതാണെങ്കിലോ..! നമുക്ക് എല്ലാം ഒന്ന് അന്വേഷിച്ച് അറിഞ്ഞിട്ട് പോരെ..! അണ്ണൻ വണ്ടിയെടുക്ക് എന്നിട്ട് പാല് കൊണ്ട് പോയി കൊടുക്ക് വെറുതെ വെച്ച് പിരിക്കണ്ട..!

കിച്ചുവിൻ്റെ വാക്ക് കേട്ടിട്ടാണോ എന്തോ നീരജ് വണ്ടി പിന്നെയും മുന്നോട്ട് എടുത്തോ..!

.

.

.

.

ബിന്ദു : ഇതെത്ര നേരമായടാ..?

നീരജ് : സൊസൈറ്റി കുറച്ച് ദൂരെ ആണ് ചേച്ചി...😄

ബിന്ദു : എന്താണ് ഒരു ചിരിയും കളിയും..!

നീരജ് : ഏയ്...ഒന്നൂല്ല..!

ബിന്ദു : അപ്പൊ എന്തോ ഉണ്ടല്ലോ മോനെ..?

നീരജ് : ഒന്നൂല്ല ...

നീരജ് ചിരിച്ചു..!

"നീരജെ...നീരജെ.." ബിന്ദു ചേച്ചി കുലുക്കി വിളിച്ചു..!

നീരജ് : എന്താ ചേച്ചി..😄

ബിന്ദു : നീയിത് ഏത് ലോകത്താ..! കൊറെ നേരായല്ലോ ചിരിച്ചോണ്ട് ഇരിക്കാൻ തുടങ്ങിയിട്ട് ...😳

നീരജ് സ്വബോധം വീണ്ടെടുത്തു..!

ബിന്ദു : നിനക്ക് വേറെ കുഴപ്പം ഒന്നുമില്ലല്ലോ...👀

നീരജ് : ഏയ്..! അത് ഞാൻ

💬 Comments

View all comments