Chapter Title : പകുതി പൂക്കുന്ന പാരിജാതങ്ങൾ 2 [സ്പൾബർ]
പറ്റൂ…താനാഗ്രഹിച്ചതെല്ലാം തനിക്ക് നേടണം.
അതിവനെ കൊന്നിട്ടാണേൽ അങ്ങിനെ.
പക്ഷേ, സൂക്ഷിക്കണം… ശരിക്ക് ചിന്തിക്കണം…. അവനെന്തേലും പറ്റിയാ തന്നെത്തന്നെയാകും എല്ലാവരും സംശയിക്കുക..
ഒരു സംശയത്തിനും ഇട നൽകാതെ കാര്യം നടത്തണം. എന്തിനും തന്റെ കൂടെ ബെറ്റിയുണ്ടാവും. അവളെ മുന്നിൽ നിർത്തി വേണം കളിക്കാൻ.. അഥവാ പാളിയാലും എല്ലാം അവളുടെ തലയിൽ വീഴണം..
നോക്കാം..,..വഴി കാണാം…
പക്ഷേ ഇന്ന് തന്നെ അവനോട് ഇങ്ങിനെയൊന്നും പെരുമാറരുതായിരുന്നു എന്നിപ്പോ ചന്ദ്രന് തോന്നി.
നല്ല സൗഹാർദ്ദത്തിൽ നിന്നാ മതിയായിരുന്നു. അവസരം വരുമ്പോ എന്തേലും ചെയ്യാരുന്നു.. വെറുതേ അവനെ ശത്രുവാക്കി… ആ… ഇനി പറഞ്ഞിട്ട് കാര്യമില്ല.
ചന്ദ്രൻ ഫോണെടുത്ത് ബെറ്റിക്ക് ഡയൽ ചെയ്തു.
മരുമോൻ ഭരണം തുടങ്ങിയെന്നും, ആദ്യത്തെ പണി തന്റെ കൊരവള്ളിക്ക് തന്നെ കിട്ടിയെന്നും, ഒരു കാര്യവുമില്ലാതെ തന്നെയവൻ തല്ലാൻ വന്നുവെന്നും ചന്ദ്രൻ പൊടിപ്പും തൊങ്ങലും വെച്ച് ബെറ്റിയോട് പരാതി പറഞ്ഞു.
“ചന്ദ്രേട്ടന് നാലെണ്ണം പൊട്ടിച്ചൂടായിരുന്നോ ചന്ദ്രേട്ടാ… ആര് ചോദിക്കാനാ…?”
ബെറ്റി പകയോടെ ചോദിച്ചു.
“എന്റെ ഒരടിക്കവൻ വിഴും… എനിക്കതറിയാഞ്ഞിട്ടല്ല… പിന്നെ തോട്ടത്തിലല്ലേ…. പണിക്കാരൊക്കെ ഉണ്ടായിരുന്നു…. അത് കൊണ്ട് മാത്രം ഞാനവനെ വെറുതേ വിട്ടതാ…”
നല്ല വേദനയുള്ള കഴുത്ത് തടവിക്കൊണ്ട് ചന്ദ്രൻ പറഞ്ഞു.
“ചന്ദ്രേട്ടാ… ഇവിടെയും പ്രശ്നം തന്നാ… മോളിന്ന് എന്നോട് എന്തൊക്കെയാ പറഞ്ഞേന്നറിയോ…ഇവിടുന്ന് ഇറങ്ങിപ്പോകാൻ വരെ അവളിന്ന് പറഞ്ഞു…
നമ്മളെന്ത് ചെയ്യും ചന്ദ്രേട്ടാ.. ?”
“ നമ്മള് കാത്തിരുന്നേ പറ്റൂ… ഇപ്പോ ചാടിക്കേറി എന്തേലും ചെയ്താ അത് പ്രശ്നമാവും… അവർക്ക് രണ്ട് പേർക്കും നമ്മളിപ്പോ ശത്രുക്കളാ… എന്ത് ചെയ്യുകയാണേലും സൂക്ഷിച്ച് ചെയ്യണം…”
“ ആ തെണ്ടിയിങ്ങ് വരട്ടെ… എന്റെ ചന്ദ്രേട്ടനെ അവൻ തല്ലാൻ നോക്കിയെങ്കിൽ
അവനെ വെറുതെ ഞാൻ വിടില്ല..അവനുള്ളത് ഞാൻ കൊടുത്തോളാം… ചന്ദ്രേട്ടൻ വിഷമിക്കണ്ട… എന്താ വേണ്ടതെന്ന് എനിക്കറിയാം…. ഞാൻ രാത്രി വിളിക്കാം ചന്ദ്രേട്ടാ…”
ബെറ്റി ഫോൺ കിടക്കയിലേക്കിട്ടു.
അവളുടെയുള്ളിൽ പക ആളിക്കത്തി. കൊല്ലണം ആ പട്ടിയെ…
തന്റെ കൂടെ നിന്നില്ലേൽ മകളേയും…
മകളും ഭർത്താവും ഇല്ലെങ്കിലും തനിക്കൊരു ചുക്കുമില്ല.
തനിക്കീ ആഡംബരവും, ഈ സുഖ സൗകര്യങ്ങളും വേണം.. ഈ കൊട്ടാരത്തിൽ രാജ്ഞിയായി തനിക്കിനിയും വാഴണം.. അതിന് തടസം നിൽക്കുന്ന ഒന്നിനേയും താൻ വെറുതെ വിടില്ല… ഒന്നിനേയും..
✍️✍️✍️
മാർട്ടിൻ വേഗം തന്നെ തോട്ടത്തിൽ നിന്നിറങ്ങി വന്നു. സണ്ണി അവനേയും കൊണ്ട് തോട്ടത്തിലെ ഷെഡിലേക്ക് പോയി.
രണ്ടാളും വിശേഷങ്ങളൊക്ക പറഞ്ഞിരുന്നു. മാർട്ടിനും കരാട്ടെയും, കളരിപ്പയറ്റുമൊക്കെ പഠിച്ചതാണ്. സണ്ണിയുടെ കട്ടക്ക് നിൽക്കും അവന്റെ ബോഡിയും. അവന്റെ ഭാര്യയിപ്പോ
💬 Comments
View all comments