Chapter Title : ?രാവണചരിതം 2 [LOVER]
പുറത്തേക്ക് ഒച്ച പോലും കേൾപ്പിക്കാതെ എന്റെ ഇടി മൊത്തം അവൻ ഏറ്റുവാങ്ങിക്കൊണ്ടിരുന്നു........
" അവന്റെ കൂടെ ഉണ്ടായിരുന്നവർ എന്നെ പിടിച്ച് മാറ്റാൻ ശ്രമിച്ചെങ്കിലും ഇരുന്ന ഇരുപ്പിൽ അവരെയൊക്കെ കുടഞ്ഞുമാറ്റി ഞാൻ വീണ്ടും വീണ്ടും ഇടിച്ചുകൊണ്ടിരുന്നു......
"" പിന്നെയവിടെ ഒരു ബഹളമായിരുന്നു....., ഉന്തലും , തള്ളലും , ചവിട്ടും .. ഇതിനിടയിൽ ആരോ എന്റെ മുതുകിൽ ആഞ്ഞു ചവിട്ടിയെങ്കിലും എന്റെ ശ്രദ്ധ മുഴുവൻ അരുണിന്റെ മുഖം ഇടിച്ചു പരത്തുന്നതിൽ ആയിരുന്നു....
"" അവിടെ ചുറ്റും കൂടി നിന്ന പത്തോളം പേര് എന്നെ പിടിച്ചുമാറ്റുന്നതു വരെ ഞാനവന്റെ നെഞ്ചത്ത് നിന്നും അനങ്ങിയില്ല.......
" ഒടുവിൽ എല്ലാരും കൂടി പിടിച്ച് വലിച്ച് ഞങ്ങളെ കാട്ടാളന്റെ മുറിയിലേക്ക് കൊണ്ട് പോയി......
"" മുഖo , മുഴുവൻ ചോരഒലിച്ചു കിടന്ന അരുണിനെ അപ്പൊതന്നെ ഫസ്റ്റ് എയ്ഡ് റൂമിലേക്ക് കൊണ്ടോയി.....
ഇപ്പൊ ആ മുറിയിൽ ഞാനും , കാട്ടാളനും, പിന്നെ കുറച്ച് സ്റുഡന്റ്സും...
"" ഡോ.... എന്താടോ അവിടെ നടന്നത്.... """
എന്റെ മുഖത്തിനു തൊട്ട് നേരെ വന്നിട്ടാണെങ്കിലും , 1 കിലോമീറ്റർ അകലെ വരെ കേൾക്കുന്ന തന്റെ ഒച്ചയിൽ കാട്ടാളൻ അലറി.....
"" ഇടി ഉണ്ടാവാൻ കാരണമായ സാഹചര്യവും , അവൻ പറഞ്ഞ കാര്യങ്ങളും , വേറെ ഒരാളറിയാനൊ , കേൾക്കാനോ ഇഷ്ടപ്പെടാത്തത് കൊണ്ട് ഞാൻ തലകുനിച്ചുനിന്നു......
എന്തെങ്കിലും പറഞ്ഞാ ഇതിൽ എന്റെ സ്വന്തം അമ്മയും സംസാര വിഷയം ആവും.., അവൻ പറഞ്ഞതൊക്കെ കേട്ട് അവരൊക്കെ ഉളളിൽ ചിരിക്കും.... ഇല്ല...... എന്നെ ആരെന്ത് പറഞ്ഞാലും ശെരി , എന്റെ അമ്മയെ ഞാനിതിലേക്ക് കൊണ്ട് വരില്ല....
💬 Comments
View all comments