0%

Chapter Title : രുദ്രപ്രതാപം 14 [JHON CLINTON]

Author : Jhon Clinton Read All Parts 66222

മങ്ങി നിന്നിരുന്നു ആ ശരീരത്തിന് ഏകദേശം 8 അടിയോളം ഉയരം ഉണ്ടായിരുന്നു…

ഭീമാകാരമായ ആ ശരീരത്തിലെ  എല്ലാ ഭാഗങ്ങളും തടിച്ചുരുണ്ട് നിന്നിരുന്നു…ആ ശരീരത്തിൽ മുഴുവൻ കട്ടിയുള്ള രോമങ്ങൾ കൊണ്ടു നിറഞ്ഞു നിൽക്കുവാണ്…

ചന്ദ്രൻറെ വെളിച്ചം മരച്ചില്ലകൾക്കിടയിലൂടെ ആ ശരീരത്തിൽ വന്ന് പതിച്ചപ്പോൾ അവൻറെ മുഖം ഒന്നുകൂടി വ്യക്തമായി… പക്ഷേ അതൊരു മനുഷ്യനായിരുന്നില്ല…

മനുഷ്യൻറെ രൂപമുള്ള ചെന്നായയുടെ തലയും ആയുള്ള ഒരു രൂപം ആ രൂപത്തിന്റെ വായിൽ ചുടു ചോര പറ്റിപ്പിടിച്ചിരുന്നു…

"ആആഹ്…"

അവൻറെ മുന്നിൽ നിലത്തു കിടന്നിരുന്ന ഒരു മനുഷ്യശരീരം വേദന കൊണ്ട് പിടഞ്ഞു…

ആ ശരീരത്തിൽ മുഴുവൻ രക്തം കൊണ്ട് പൊതിഞ്ഞിരുന്നു…

മരണത്തിൻറെ അവസാന നിമിഷങ്ങളിൽ അയാൾ കിടന്നു പിടയുകയാണ്…

അത് പവിത്രന്റെ ശിങ്കിടികളിൽ ഒരാൾ ആയിരുന്നു…

പെട്ടെന്ന് ആ ചെന്നായ മനുഷ്യൻ പുറകിലേക്ക് ഒന്ന് തീരിഞ്ഞു നോക്കി…ആ ഇരുട്ടു മൂടിയ കാടിനുള്ളിൽ പത്തോളം പേർ മരിച്ചു ചോര വാർന്നു കിടക്കുന്നു…

എല്ലാവരുടെയും ശരീരത്തിൽ നിന്നും ഒന്നുകിൽ കയ്യോ കാലോ അല്ലെങ്കിൽ തലയോ എന്തെങ്കിലും വിട്ടുപോയിട്ടുണ്ട്…

മൃഗീയമായ ആ കാഴ്ച കണ്ടാൽ ഏതൊരു മനുഷ്യന്റെയും തലച്ചോറ് കല്ലായി പോകുമായിരുന്നു

തന്റെ മുന്നിൽ കിടക്കുന്ന ശരീരത്തിന്റെ ജീവനും പോയതിനുശേഷം ആ ചെന്നായ മനുഷ്യൻറെ നീല കണ്ണുകൾ  മായയുടെ വീടിന് നേരെ തിരിഞ്ഞു …

അവൻ ആ വീട്ടിലേക്ക് തന്നെ  കുറച്ചു നേരം നോക്കി നിന്നു ശേഷം അവൻ തിരിഞ്ഞു നടന്നു… പോകും വഴി താൻ വേട്ടയാടിയ എല്ലാ ശരീരവും അവൻ കോരിയെടുത്തു…ആ കാടിൻറെ ഇരുട്ടിലേക്ക് മറഞ്ഞു…

************************

പിറ്റേന്ന് രാവിലെ തന്നെ ഇറങ്ങി അവിടെയൊക്കെ ഒന്ന് നോക്കിയെങ്കിലും

💬 Comments

View all comments