Chapter Title : രുദ്രപ്രതാപം 14 [JHON CLINTON]
വിചാരിച്ചു”
അവൾ അടുത്തു വന്നിരുന്നു...എന്നിട്ട് എന്റെ തോളിലേക്ക് ചാഞ്ഞു എന്നോട് ചേർന്നിരുന്നു...
“അമ്മ വിളിച്ചിരുന്നു നാളെ വരുന്നില്ല എന്ന് ചോദിച്ചു...”
“പോകാതെ പറ്റില്ലല്ലോ? ഒരുപാട് ദിവസമായില്ലേ വന്നിട്ട്...”
“മമ്...”
“എന്തോ മായയും ലക്ഷ്മി അമ്മയെയും മീനുവിനെയും ഒക്കെ വിട്ടുപോകുമ്പോൾ വല്ലാത്തൊരു സങ്കടം...”
“അതിന് നമ്മൾ വിട്ടുപോകുന്നില്ലല്ലോ കുറച്ചുദിവസം കഴിഞ്ഞ് അവരെ കൂട്ടിക്കൊണ്ടു പോകുവല്ലേ”
“ആണ് ...എങ്കിലും”
“എന്ത് എങ്കിലും... നീ എന്നെ ബാംഗ്ലൂരിൽ വിട്ടു വന്നപ്പോൾ ഇതൊന്നും കണ്ടില്ലല്ലോ...”
അവൾ ഒരു കുസൃതി ദേഷ്യത്തോടെ ചോദിച്ചു
...
“എടീ അന്നെനിക്കറിയില്ലല്ലോ നീ എൻറെ ബാല്യകാല ഭാര്യ ആണ് എന്നൊക്കെ അറിഞ്ഞിരുന്നാൽ ഞാൻ അങ്ങനെ ചെയ്യോ...”
“അയ്യട... കൊഞ്ചല്ലേ...അന്നു ഞാൻ ആ പാർട്ടിക്ക് വന്നപ്പോ എന്തായിരുന്നു ഗമ...”
“അത് പറഞ്ഞപ്പോഴ അന്നു ഞാൻ നിനക്ക് മര്യാദയ്ക്ക് ഹാൻഡ് ഷേക്ക് തന്നപ്പോൾ...നീ എന്താ കാണിച്ചേ...”
ഞാൻ അത് പറഞ്ഞപ്പോൾ അവളുടെ മുഖം ഒന്നു വിളറി...
“നമസ്കാരം എന്ന് ...അല്ലേടി”
അവളുടെ മുഖത്ത് ഒരു കള്ള ചിരി വിരിഞ്ഞു...
“അത് പിന്നെ അന്ന് നിൻറെ കോലം കണ്ടപ്പോൾ ഞാൻ വിചാരിച്ചു നീ ഒരു അലമ്പൻ ആണെന്ന്”
“അന്ന് നീ എന്നെ കാണുമ്പോൾ കാണുമ്പോൾ മുഖം തിരിച്ചു നടക്കുക ആയിരുന്നില്ലേ എന്നിട്ട് ഞാനാണ് ഗമ കാണിച്ചത് എന്ന്”
അവളുടെ മുഖത്ത് ലജ്ജയുടെ ഒരു ചിരി വിരിഞ്ഞു...
ഞങ്ങൾ അതും ഇതൊക്കെ പറഞ്ഞ് അവിടെയിരുന്നു... കുറച്ചുനേരം കഴിഞ്ഞപ്പോൾ ബോറടിക്കാൻ തുടങ്ങി ഞങ്ങൾ അവിടെ നിന്നും എഴുന്നേറ്റു അമ്പലത്തിന്റെ ഭാഗങ്ങളിലേക്ക് നടന്നു...
അവിടെയൊക്കെ ചുറ്റിക്കറങ്ങി നടക്കുമ്പോ ആണ് അശ്വതിയെയും മായയെ ഞങ്ങൾ കണ്ടത്...
ഞങ്ങൾ അവരുടെ
💬 Comments
View all comments