0%

Chapter Title : രുദ്രപ്രതാപം 14 [JHON CLINTON]

Author : Jhon Clinton Read All Parts 66253

അടുത്തേക്ക് നടന്നു...

അങ്ങനെ നിൽക്കുമ്പോഴാണ് പെട്ടെന്ന് ഒരുത്തൻ വന്നു അശ്വതിയുടെ ദേഹത്ത് മനപ്പൂർവ്വം ഒന്ന് പിടിച്ചത്...

അശ്വതി ഒന്ന് ഞെട്ടി അയാളെ നോക്കി അയാളുടെ മുഖത്ത് ഒരു വഷളൻ ചിരി അവൾ കണ്ടു ...

പെട്ടെന്ന് അവളുടെ ശരീരത്തിൽ ആകെ ഒരു വിറയൽ പടർന്നു വന്നു... മുമ്പ്  കോളേജിൽ നടന്ന കാര്യങ്ങളെല്ലാം ഒറ്റയടിക്കും മനസ്സിൽ കയറി വന്നു... അവളുടെ ഉള്ളിൽ ഭയം ഉടലെടുത്തു...

“എന്താ രണ്ടാളും ഇവിടെ പരിപാടി?”

അവരുടെ അടുത്തെത്തിയ ഞാൻ ചോദിച്ചു

“ഒന്നൂല്ല ഞങ്ങൾ ആ കുട്ടികളുടെ പരിപാടി കാണുകയായിരുന്നു”

മായാണ് അത് പറഞ്ഞത്

അശ്വതിയുടെ മുഖത്ത് ഒരു വിളർച്ച കണ്ട ഞാൻ അവളുടെ അടുത്ത് ചെന്ന് ചോദിച്ചു..

“എന്താടി ...എന്തുപറ്റി”

“ഒ.. ഒന്നൂല്ല”

അവൾ ചെറുതായി വിക്കി മറുപടി പറഞ്ഞു..

പെട്ടെന്ന് അവൾ കുറച്ചു മുന്നിലോട്ട് നോക്കി അപ്പോൾ നേരത്തെ അവളെ  ശരീരത്തിൽ പിടിച്ച അവൻ വീണ്ടും അവളുടെ നേരെ തിരിച്ചു വരുന്നതവൾ ശ്രദ്ധിച്ചു....

“എടാ എന്താ കാര്യം എന്ന് പറ”

ഞാൻ വീണ്ടും അവളോട് അത് തന്നെ ചോദിച്ചു കൊണ്ടിരുന്നു

“അഭി നമുക്കിവിടന്ന് പോകാം വാ..”

“എടി എന്താ നീ കാര്യം പറ... എന്തിനാ ഇപ്പോൾ ഇവിടുന്ന് പോകുന്നത്...”

അപ്പോഴേക്കും മറ്റവൻ ഞങ്ങളുടെ അടുത്തെത്തിയിരുന്നു പെട്ടെന്ന് അവൻ കൈ ഉയർത്തി അശ്വതിയുടെ നേർക്ക് ചലിപ്പിച്ചു...

പെട്ടെന്ന് തന്നെ അശ്വതി കണ്ണുകൾ ഇറുക്കി അടച്ചു...

“ആആആ ....”

പെട്ടെന്ന് ആ പരിസരം മൊത്തം ഉറക്കെ ഉള്ള ഒരു അലർച്ച കേട്ടു...

അശ്വതി കണ്ണുകൾ തുറന്നു നോക്കുമ്പോൾ കാണുന്നത് അവൾക്ക് നേരെ വന്നവൻ നിലംപരിശമായി

💬 Comments

View all comments