Chapter Title : രുദ്രപ്രതാപം 14 [JHON CLINTON]
കിടക്കുന്നതാണ്...
“നായിൻറെ മോനെ”
എന്നും ഉറക്കെ അലറി കൊണ്ട് നിലത്തു വീണി കിടക്കുന്നവന്റെ കൂട്ടുകാരിൽ ഒരാൾ എൻറെ നേരെ ഓടി പാഞ്ഞു വന്നു...
ഞാൻ അവൻറെ കൈകൾ പിടിച്ചു നിർത്തി മുഖത്ത് ആഞ്ഞൊരു അടി കൊടുത്തതും അവൻ തെറിച്ചു പോയി അവിടെ ഉണ്ടായിരുന്നു ഒരു ചെറിയ കടയുടെ മുകളിൽ പോയി വീണു...
ഇതുകണ്ട അവൻറെ മൂന്നാമത്തെ കൂട്ടുകാരൻ ഒരു മരക്കഷണം കൊണ്ട് എന്റെ നേരെ വന്നു വീശി ഞാൻ തല ഒന്ന് ചെരിച്ച് ആ വീശൽ നിന്നും നിസ്സാരമായി ഒഴിഞ്ഞുമാറി...
അവൻ വീണ്ടും വീഴുന്നതിനു മുൻപ് തന്നെ ഞാൻ അവൻറെ സുനക്കിട്ടു നല്ലൊരു തൊഴി കൊടുത്തു...
അവൻ വേദന കൊണ്ട് നിലത്ത് വീണു പിടഞ്ഞു...
“നിനക്കെന്റെ പെങ്ങളെ പിടിക്കണോടാ?”
ഞാൻ ദേഷ്യം കൊണ്ട് അശ്വതിയെ പിടിക്കാൻ വന്നവന്റെ നേരെ തിരിഞ്ഞു നടന്നു...
അവനെ തല്ലിക്കൂട്ടി പഞ്ഞിക്കിടാൻ ആയിരുന്നു എൻറെ തീരുമാനം...
പക്ഷേ അപ്പോഴേക്കും അശ്വതി എൻറെ കയ്യിൽ പിടിച്ചു
“അഭി വേണ്ട... നമുക്കിവിടുന്നു പോവാം എനിക്ക് പേടിയാകുന്നു...”
അവളുടെ മുഖത്തോട്ട് നോക്കിയപ്പോൾ ആ കണ്ണുകളിൽ കണ്ണീരിൽ നിറഞ്ഞിരുന്നു...
ഞാൻ മായയെയും ദിവ്യയെയും നോക്കി അവരും പേടിച്ചിരിക്കുകയാണ്...
ഞാനൊരു ശ്വാസം പുറത്തേക്ക് അശ്വതിയുടെ കൈയും പിടിച്ചു അവിടെനിന്നും പോയി...
അമ്പലത്തിന്റെ മുന്നിലേക്ക് എത്തിയപ്പോൾ അവിടെ ചേച്ചിമാരും അച്ഛനും അമ്മയും പിന്നെ ലക്ഷ്മി അമ്മയും നിൽക്കുന്നുണ്ടായിരുന്നു...
“പിന്നെ അവിടെ നടന്നതൊന്നും അവരോട് പറയണ്ട കേട്ടല്ലോ...”
അവരുടെ അടുത്തേക്ക് നടന്നു പോകുമ്പോൾ ഞാൻ അശ്വതിയോട് മായയോടും ദിവ്യയോടുമായി പറഞ്ഞു...
അവരെല്ലാം അതിനു സമ്മതം പോലെ തലയാട്ടി...
“എന്താ അവിടെ ഒരു ബഹളം?”
💬 Comments
View all comments