Chapter Title : രുദ്രപ്രതാപം 14 [JHON CLINTON]
പോവാം വിചാരിച്ചോടാ…”
ഞാൻ പതിയെ അവൻ്റെ അടുത്തേക്ക് നടന്നു നീങ്ങി..ഓരോ അടി എടുത്തു വെക്കുമ്പോഴും എൻ്റെ കണ്ണുകൾ മായയുടെ മുഖത്തോട്ട് ആയിരുന്നു അവളുടെ മുഖത്ത് നിന്നും വിയർപ്പ് തുള്ളികൾ ഒലിച്ചിറങ്ങാൻ തുടങ്ങി…
എൻറെ നീക്കം കണ്ട് അവൻ ഒന്നുകൂടി ആ കത്തി അവളുടെ കഴുത്തിലേക്ക് അടുപ്പിച്ചു…
അത് അവളുടെ കഴുത്തിൽ ചെറിയ മുറിവ് ഉണ്ടാക്കി…
“പ്ലീസ് അവളെ ഒന്നും ചെയ്യല്ലേ…”
താഴ്ന്ന സ്വരത്തിൽ ഞാൻ അവനോട് അപേക്ഷിച്ചു…
ഞാൻ പെട്ടെന്ന് തന്നെ നിന്നു…ഇനിയെങ്ങാനും ആ ബോധം ഇല്ലാത്തവൻ പെട്ടെന്ന് ദേഷ്യത്തിൽ അവളെന്തങ്കിലും ചെയ്താലോ എന്നൊരു ഭയം എൻറെ ഉള്ളിൽ ഉണ്ടായിരുന്നു…
“നീ വരുന്നതിനുമുമ്പ് ഞാനെൻറെ മനസ്സിൽ ഉറപ്പിച്ചതാണ് ഇവളെ…അന്ന് ഇവളുടെ തന്തയോട് മര്യാദയ്ക്ക് ഞാൻ ചോദിച്ചതാണ് എനിക്ക് ഇവളെ കെട്ടിച്ചു തരുമോ എന്ന്?…പക്ഷേ അന്ന് ആ കിളവൻ പറഞ്ഞത്അ വളുടെ കല്യാണം ഉറപ്പിച്ചതാണ് എന്നാണ് …”
അവൻ ഒന്നുകൂടി മായയെ പിടിച്ചു അടുപ്പിച്ചു …
“അത് കേട്ടപ്പോൾ എനിക്ക് വല്ലാത്ത ദേഷ്യമായാളോട് തോന്നി…എൻറെ പെണ്ണിനെ അങ്ങനെ മറ്റൊരുത്തനും വിട്ടുകൊടുക്കാൻ എനിക്ക് മനസ്സില്ലായിരുന്നു…അങ്ങനെ ഞാനും വർഷങ്ങളായി അയാളോട് പക മൂത്തു നടക്കുന്ന എൻറെ അച്ഛനും കൂടി ഒരു ദിവസം അയാളെ അങ്ങ് തർത്തു…”
ഇടുത്തി പോലെ അവനത് പറഞ്ഞു നിർത്തി. ലക്ഷ്മി അമ്മയുടെയും മീനുവിന്റെയും മായയുടെയും ഒക്കെ ശ്വാസം പോലും ആ നിമിഷം നിലച്ചിരുന്നു…അവരുടെ കണ്ണുകളിൽ നിന്നും ചുടു കണ്ണുനീർ പൊഴിഞ്ഞിറങ്ങിറങ്ങി…
അവൻ വീണ്ടും തുടർന്നു …
“അങ്ങനെയെല്ലാം തീർന്നു എന്ന് വിചാരിച്ച് നിൽക്കുമ്പോഴാണ് നിൻറെ വരവ്…ഇന്നേവരെ എൻറെ ദേഹത്ത് ഒരു പൂച്ചക്കുഞ്ഞ് പോലും തൊട്ടിട്ടില്ല അങ്ങനെയുള്ള എന്നെ
💬 Comments
View all comments