0%

Chapter Title : രുദ്രപ്രതാപം 14 [JHON CLINTON]

Author : Jhon Clinton Read All Parts 66292

നീ എൻറെ നാട്ടിൽ വന്ന് തല്ലിയിട്ടുണ്ടെങ്കിൽ നിന്നെ ഇവിടുന്ന് ഞാൻ ജീവനോടെ പറഞ്ഞയക്കില്ല…”

അവൻറെ ശബ്ദത്തിലെ ദേഷ്യം കൂടിവരുന്ന എനിക്ക് തോന്നി…

“നീ എന്നെ എന്തുവേണമെങ്കിലും ചെയ്തു അവളെ വി…..”

വളരെ ഭാരമുള്ള എന്തോ ഒന്ന് പെട്ടെന്ന് എൻറെ തലയുടെ പുറകിൽ വന്ന് ഇടിച്ചു…അതിൻ്റെ ആഘാതത്തിൽ ഞാൻ മുന്നോട്ടു തെറിച്ചു വീണു…

“അഭി….മോനെ …”

ആരൊക്കെയോ ഉറക്കെ എന്നെ വിളിച്ചു… തലയ്ക്കകത്ത് വല്ലാത്തൊരു മുഴക്കം പോലെ…ഞാൻ താഴെ നിന്നും പതിയെ കൈകൾ കുത്തി എഴുന്നേറ്റു…

എന്നിട്ട് വിരലുകൾ കൊണ്ട്  എൻ്റെ തലക്കു പുറകിൽ തൊട്ടു നോക്കി…തിരിച്ചു കൈകളിലേക്ക് നോക്കിയപ്പോൾ കട്ട ചോര വിരലുകളിൽ പടർന്നു…

കാഴ്ചകൾ എല്ലാം പതിയെ മങ്ങി മറഞ്ഞു…ചുറ്റുമുള്ള ശബ്ദങ്ങൾ എല്ലാം മുഴക്കങ്ങൾ ആയി മാത്രം ഞാൻ കേട്ടു…

പെട്ടെന്ന് എൻ്റെ വയറുകൾ കീറി മുറിച്ചു ഒരു കത്തി എൻ്റെ വയറിനകത്തേക്ക് തറച്ച് കയറി…

"ആആഹ്…"

വേദന കൊണ്ട് ഞാൻ ഒന്നു അലറി …ആ കത്തി എന്നിലേക്ക് വീണ്ടും വീണ്ടും ആഴത്തിൽ അവൻ കയറ്റി ഇറക്കി…

മങ്ങിയ കണ്ണുകളിൽ ഞാൻ ആ മുഖം കണ്ടു…അത് നേരത്തെ ഞാൻ തല്ലി നിലത്തിട്ടവരിൽ ഒരാൾ ആണ്…

ഞാൻ എൻ്റെ കൈകൾ അവൻ്റെ നേരെ പായിച്ചു…അപ്പോഴേക്കും അവൻ എൻ്റെ വയറിൽ നിന്നും ആ കത്തി വലിച്ചൂരി…

"ആഹ്…"

വേദന സഹിക്കുന്നതിനും അതിരു വിട്ടിരുന്നു…പെട്ടെന്ന് ഒരുത്തൻ ഓടി വന്നു എൻ്റെ നെഞ്ചില് ഇട്ട് ചവിട്ടി…അതോടു കൂടി ഞാൻ നിലത്തു വീണു…

ചുറ്റുപാടുമുള്ള ശബ്ദങ്ങൾ എല്ലാം അപ്പോഴേക്കും മുഴുവനായി നിലച്ചു തുടങ്ങിയിരുന്നു…

ഞാൻ നിലത്തു കിടന്നു അവസാനമായി എൻ്റെ കുടുംബത്തെ ഒന്നു

💬 Comments

View all comments