Chapter Title : രുദ്രപ്രതാപം 16 [Jhon Clinton]
ഗീതയുടെ മുഖം ഒന്ന് മങ്ങി.
"But sir..."
ഒരു കേസിൽ മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിച്ച് നിൽക്കുമ്പോൾ മറ്റൊരു കേസ് ഏറ്റെടുക്കുക എന്നത് അവൾക്ക് വെറുപ്പുള്ള കാര്യം ആയിരുന്നു.
ജോർജ് അവളുടെ വാക്ക് പൂർത്തിയാക്കാൻ അനുവദിച്ചില്ല.
"തന്നെ മനപ്പൂർവം ഈ കേസിൽ നിന്ന് മാറ്റുന്നതല്ല, ഗീത."
അദ്ദേഹം പതിയെ അവളുടെ അടുത്തേക്ക് നടന്നു.
"I want you on this case."
ഒരു നിമിഷം നിർത്തിയ ശേഷം ശബ്ദം താഴ്ത്തി തുടർന്നു.
"It's... complicated."
ആ അവസാന വാക്ക് കേട്ടതോടെ ഗീതയുടെ നോട്ടം പതിയെ കൈയിലിരുന്ന ചുവന്ന ഫയലിലേക്ക് നീങ്ങി. ഇത്രയും ഗൗരവത്തിൽ പറയണം എങ്കിൽ അതിനുള്ളിൽ എന്തായിരിക്കുമെന്ന് അറിയാനുള്ള ആകാംക്ഷ അവളുടെ മുഖത്ത് വ്യക്തമായിരുന്നു.
ആ നിമിഷം വരെ ജോർജിന്റെ മുഖത്ത് ഉണ്ടായിരുന്ന ശാന്തത എവിടെയോ നഷ്ടമായതുപോലെ ഗീതയ്ക്ക് തോന്നി.
കണ്ണുകളിൽ ചെറിയൊരു ആശങ്കയും മുഖത്ത് അടക്കിപ്പിടിച്ച ഭയവും അവൾക്ക് വ്യക്തമായി വായിച്ചെടുക്കാൻ കഴിഞ്ഞു.
ജോർജ് അവൾക്ക് വെറുമൊരു മേലുദ്യോഗസ്ഥനല്ലായിരുന്നു.
ചെറുപ്പം മുതലുള്ള പരിചയം.
അതിലുപരി...
അവളുടെ അച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്ത്.
ഗീത കോളേജിൽ പഠിച്ചുകൊണ്ടിരുന്ന സമയത്തായിരുന്നു അവളുടെ അച്ഛൻ അപ്രതീക്ഷിതമായി മരിച്ചത്.
ആ ദിവസത്തിനുശേഷം, അവളെയും അമ്മയെയും ഒരിക്കലും ഒറ്റയ്ക്കാക്കിയിരുന്നില്ല ജോർജ്.
സാമ്പത്തിക കാര്യങ്ങൾ മുതൽ പഠനവും ജോലിയും വരെ, ഓരോ നിർണായക ഘട്ടത്തിലും താങ്ങായി നിന്നത് അദ്ദേഹമായിരുന്നു.
ഗീതയുടെ അച്ഛനും ജോർജും തമ്മിലുള്ള സൗഹൃദം അത്രയും ആഴമുള്ളതായിരുന്നു.
സുഹൃത്തുക്കൾ എന്നതിനേക്കാൾ, സഹോദരങ്ങളെപ്പോലെയായിരുന്നു അവർ.
അതുകൊണ്ടുതന്നെ ഗീതയെ ജോർജ് സ്വന്തം മകളെപ്പോലെയാണ് കണ്ടിരുന്നത്.
ആ സ്നേഹവും കരുതലും ഗീത ചെറുപ്പം മുതൽ അനുഭവിച്ചാണ് വളർന്നത്.
💬 Comments
View all comments