Chapter Title : രുദ്രപ്രതാപം 18 [Jhon Clinton]
ഈ ചാപ്റ്റർ നല്ല ബോർ ആയിരിക്കും.സഹകരിക്കുക😩

ആകാശത്തു നിന്നും ഇറ്റിറ്റായി വിഴുന്ന ചെറു മഴ തുള്ളികൾ കാറിന്റെ ഗ്ലാസിൽ വന്നു പതിക്കാൻ തുടങ്ങി...അവയെ വൈപേർ കൊണ്ടു തുടച്ചു മാറ്റി വെള്ള BMW മുന്നോട്ടു നീങ്ങി...
എങ്ങോട്ട് ആണെന്നല്ലേ...?മേപ്പടന്റെ അടുത്തേക്ക് അല്ലാതെങ്ങോട്ടാ...പുള്ളിയെ ഒന്ന് കണ്ടിട്ട് വേണം എന്റെ ഈ പ്രശ്നങ്ങൾക്ക് ഒക്കെ ഒരു പരിഹാരം കാണാൻ.നടക്കോ ആവോ..?
അല്ലാതെ പിന്നെ ഞാൻ ഇപ്പൊ എന്ത് ചെയ്യാനാ.വേറെ ഒരു വഴിയും മുന്നിൽ കാണാനില്ല...കാറിനുള്ളിൽ ഞാനും മായയും ദിവ്യയും പിന്നെ എന്റെ പുന്നാര അപ്പുസും മീനുകുട്ടിയും ആണുള്ളത്...ദിവ്യ ആണ് വണ്ടി ഓടിക്കുന്നെ സ്വാഭാവികം....
അല്ല എനിക്ക് മനസ്സിലാവാത്തത് എല്ലാരും കൂടി വല്ല കല്യാണത്തിന് പോണ പോലെ ഇങ്ങനെ ഒരുങ്ങി കെട്ടി അങ്ങോട്ട് പോണ്ട കാര്യണ്ടോ...ആൾക്ക് എന്നെ കാണണം എന്നല്ലേ പറഞ്ഞെ അപ്പൊ ഞാൻ മാത്രം പോയ പോരെ...
ഇത് ഒരു ആവശ്യവും ഇല്ലാതെ രണ്ടു വണ്ടി ആളെ കുത്തിനിറച്ചു...എന്തേലും ആവട്ടെ...
സൈഡ് വിൻഡോവിലൂടെ ഞാൻ പുറത്തേക്ക് നോക്കി...കണ്ണെത്താ ദൂരം നീണ്ടു കിടക്കുന്ന വയൽ...അവയെ നന്യ്ക്കുന്ന ചെറിയ മഴ...ആകാശം ഇരുണ്ടിട്ടൊന്നുല്ല ഇപ്പോഴും നല്ല വെളിച്ചം ഉണ്ട്.മഴയോടൊപ്പം ചെറിയ കാറ്റും ഉണ്ട് അതിന്റെ താളത്തിനൊത്ത് വയലുകൾ ഒരു വശത്തേക്ക് ആടുന്നുണ്ടായിരുന്നു
കാറിനകത്തു മൊത്തത്തിൽ മൂടികെട്ടിയ നിശബ്ദത ആണ്...സാധാരണ ഇങ്ങനെ ഒക്കെ പോവുമ്പോ അപ്പു കിടന്നു കാറാറുള്ളതാണ് ഇന്നെന്താ ഇവൾക്ക് വയ്യേ ...ഞാൻ ഒന്ന് തിരിഞ്ഞു നോക്കി..
അപ്പു പുറത്തേക്കു നോക്കി കാഴ്ച കണ്ട് ഇരിപ്പാണ്.മീനു മൊബൈലിൽ കളിച്ചോണ്ട് ഇരിക്കുന്നുണ്ട്. മായയുടെ നോട്ടം എനിക്ക് നേരെ ആർന്നു.ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കിയപ്പോ അവൾ പുരികം കൊണ്ടു എന്തെ എന്ന് ചോതിച്ചു.ഞാൻ ഒന്നുമില്ല എന്ന് തലയും ആട്ടി.പിന്നെ തിരിഞ്ഞു നേരെ നോക്കി ...
ഞാൻ സീറ്റിലേക്ക് ഒന്ന് കൂടി ചാരി ഇരുന്നു... കണ്ണുകൾ അടച്ചു.ഒരുപാട് ചിന്തകൾ മനസ്സിലൂടെ താളം തെറ്റി കടന്നു പോയി. ഓരോന്ന് ഓരോന്നായി ഓർത്തു എടുക്കുമ്പോഴേക്കും സ്ഥലം എത്തിയിരുന്നു...ഒന്നു മയങ്ങി പോയതാ...
കാറിൽ നിന്നും പുറത്തേക്ക് ഇറങ്ങി നിന്നപ്പോ. നനഞ്ഞു കുതിർന്ന മണ്ണിന്റെ മണം മൂക്കിലേക്ക് അടിച്ചു കയറി... ഞാൻ ചുറ്റുപാടും ഒന്നു കണ്ണോടിച്ചു. നേരെ മുന്നിൽ കാണുന്നത് ഓട് മേഞ്ഞ ഒരു രണ്ടു നില തറവാട്.മനോഹരമായി വെള്ള പെയിന്റ് അടിച്ച ആ തറവാട്ടിന്റെ ചുമരുകളിൽ ഒരു കറ പോലും കാണാനില്ല..
അതിന് മുന്നിലായി രണ്ടു മൂന്ന് തെങ്ങുകൾ അപ്പുറവും ഇപ്പുറവും ആയി സ്ഥിതി ചെയ്യുന്നുണ്ട്.. അവിടുന്ന് കുറച്ചു മാറി വലിയൊരു ആലും... അതിന് ചുറ്റും പടവെല്ലാം കേട്ടിട്ടുണ്ട് വള്ളികൾക്ക് നിലം വരെ നീളം ഉണ്ടാർന്നു..
എല്ലാരും കാറിൽ നിന്നൊക്കെ ഇറങ്ങി ആ വീടിനെ ലക്ഷ്യം ആക്കി നടന്നു.ഇടക് അമ്മയുടെ നോട്ടം എന്റെ നേരെ ഒന്നു തിരിഞ്ഞിരുന്നു.എന്റെ ഉള്ളിൽ വല്ലാത്തൊരു ഭയം
💬 Comments
View all comments