0%

Chapter Title : രുദ്രപ്രതാപം 18 [Jhon Clinton]

Author : Jhon Clinton Read All Parts 40.2K

എന്തെ എന്ന്‌ ചോതിച്ചു.ഞാൻ ഒന്നുമില്ല എന്ന്‌ തലയും ആട്ടി.പിന്നെ തിരിഞ്ഞു നേരെ നോക്കി ...

ഞാൻ സീറ്റിലേക്ക് ഒന്ന് കൂടി ചാരി ഇരുന്നു... കണ്ണുകൾ അടച്ചു.ഒരുപാട് ചിന്തകൾ മനസ്സിലൂടെ താളം തെറ്റി കടന്നു പോയി. ഓരോന്ന് ഓരോന്നായി ഓർത്തു എടുക്കുമ്പോഴേക്കും സ്ഥലം എത്തിയിരുന്നു...ഒന്നു മയങ്ങി പോയതാ...

കാറിൽ നിന്നും പുറത്തേക്ക് ഇറങ്ങി നിന്നപ്പോ. നനഞ്ഞു കുതിർന്ന മണ്ണിന്റെ മണം മൂക്കിലേക്ക് അടിച്ചു കയറി... ഞാൻ ചുറ്റുപാടും ഒന്നു കണ്ണോടിച്ചു. നേരെ മുന്നിൽ കാണുന്നത് ഓട് മേഞ്ഞ ഒരു രണ്ടു നില തറവാട്.മനോഹരമായി വെള്ള പെയിന്റ് അടിച്ച ആ തറവാട്ടിന്റെ ചുമരുകളിൽ ഒരു കറ പോലും കാണാനില്ല..

അതിന് മുന്നിലായി രണ്ടു മൂന്ന് തെങ്ങുകൾ അപ്പുറവും ഇപ്പുറവും ആയി സ്ഥിതി ചെയ്യുന്നുണ്ട്.. അവിടുന്ന് കുറച്ചു മാറി വലിയൊരു ആലും... അതിന് ചുറ്റും പടവെല്ലാം കേട്ടിട്ടുണ്ട് വള്ളികൾക്ക് നിലം വരെ നീളം ഉണ്ടാർന്നു..

എല്ലാരും കാറിൽ നിന്നൊക്കെ ഇറങ്ങി ആ വീടിനെ ലക്ഷ്യം ആക്കി നടന്നു.ഇടക് അമ്മയുടെ നോട്ടം എന്റെ നേരെ ഒന്നു തിരിഞ്ഞിരുന്നു.എന്റെ ഉള്ളിൽ വല്ലാത്തൊരു ഭയം ഉടലെടുക്കാൻ തുടങ്ങി. എന്തിനാണ് എന്നൊന്നും ചോദിക്കരുത് എനിക്കും പിടിയില്ല...

പോകുന്ന വഴി ആണ് ആൽമര തണലിൽ നീല AUDI കാർ പാർക്ക്‌ ചെയ്തു നിക്കുന്നത് ഞാൻ ശ്രദ്ധിച്ചത്.അതിനോട് ചേർന്നു നിക്കുന്ന ആളെ പെട്ടന്ന് തന്നെ മനസ്സിലായി.. മൃതുല ആന്റി...ഞങ്ങളെ കാത്തു നിക്കാണെന്ന് തോനുന്നു...

എല്ലാരും ആയല്ലോ..😶

ഞങ്ങളെ കണ്ടതും ആന്റിയുടെ മുഖത്തൊരു ചിരി വിരിഞ്ഞു.എന്നിട്ട് അടുത്തേക്ക് നടന്നു വന്നു... ലൈറ്റ് പിങ്ക് നിറത്തിലുള്ള സാരി ആയിരുന്നു മൃതുല ആന്റിയുടെ വേഷം.

💬 Comments

View all comments