“ഞാൻ ഇപ്പോൾ വരാം.” എഴുനേറ്റ് അകത്തേക്ക് ഓടുന്നതിന്റെ ഇടക്ക് ആദിത്യൻ പെങ്ങമ്മാരോട് പറഞ്ഞു. പ്രിയ അവന്റെ ഓടിപ്പിടച്ച് ഉള്ള വരവ് കണ്ട് അതിശയത്തോടെ ഫോൺ അവന്റെ കൈയ്യിലേക്ക് കൊടുത്തു.
“ഹാലോ ആദിത്യൻ ആണ്.” ഫോൺ ധൃതിയിൽ എടുത്ത് ചെവിയിൽ പിടിച്ച് കൊണ്ട് അവൻ പറഞ്ഞു.
“പ്രധാന അടുക്കള എവിടെ ആണെന്ന് താങ്കൾക്ക് അറിയാമോ?.” ആദിത്യന്റെ ശബ്ദം കേട്ട ഉടനെ റോക്കി ചോദിച്ചു.
“അറിയാം.” ആദിത്യൻ മറുപടി പറഞ്ഞു.
“അതിന്റെ അടുത്ത് വെയിസ്റ്റ് വയ്ക്കുന്ന ഒരു സ്ഥലം ഉണ്ട്. അങ്ങോട്ടേക്ക് പെട്ടെന്ന് വാ. നമ്മളുടെ കൂട്ടുകാരൻ എന്റെ കൈയ്യിൽ ഉണ്ട്.” റോക്കി പെട്ടെന്ന് പറഞ്ഞു.
ആദിത്യൻ ഫോൺ കട്ട് ചെയ്തതിന് ശേഷം പ്രിയയെ നോക്കി കൊണ്ട് പറഞ്ഞു. “എനിക്ക് അത്യാവശ്യമായി ഒന്ന് പുറത്തേക്ക് പോകണം. ഞാൻ പെട്ടെന്ന് തിരിച്ച് വരാം.”
“എന്താ? എന്താ പറ്റിയത്?. നിന്റെ മുഖം ആകെ വല്ലാതെ ഇരിക്കുന്നല്ലോ?.” ആദിത്യന്റെ മുഖ ഭാവം മാറിയത് കണ്ട് പ്രിയ ഉത്‌കണ്‌ഠയോടെ ചോദിച്ചു. അവളോട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ അവന് അപ്പോൾ സമയം ഉണ്ടായിരുന്നില്ല.
“ഇപ്പോൾ സംസാരിക്കാൻ ഉള്ള സമയം ഇല്ല. അങ്ങനെ കാര്യമായ പ്രേശ്നങ്ങൾ ഒന്നും ഇല്ല. നീ ഞാൻ വരുന്നത് വരെ ഇവിടെ തന്നെ ഉണ്ടാവണം.” ഇതും പറഞ്ഞ് കൊണ്ട് ആദിത്യൻ പുറത്തേക്ക് ഓടി.
“ആദിത്യ?.” ആദിര വിളിക്കുന്നത് അവൻ കേട്ടു പക്ഷെ അവൻ ഇപ്പോൾ പടികളുടെ പകുതിയോളം രണ്ട് പടികൾ ഒരുമിച്ച് എന്ന രീതിയിൽ ഓടി ഇറങ്ങി കൊണ്ട് ഇരിക്കുക ആയിരുന്നു. അത് കൊണ്ട് അവൾ വിളിച്ചത് കേട്ടതായി ഭവിക്കാതെ ആദിത്യൻ പടികൾ ഇറങ്ങി. കുറച്ച് നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ അവൻ പ്രധാന വീടിന്റെ വാതിലിന് പുറത്തേക്ക് എത്തിയിരുന്നു.
അവന് അറിയാമായിരുന്നു പ്രധാന അടുക്കള വലത് വശത്ത് ഉള്ള മരങ്ങളുടെ അപ്പുറത്ത് ആണെന്ന്. അവിടേക്ക് പോകാൻ എന്തായാലും ഒരു നടപ്പാത ഉണ്ടാവേണ്ടത് ആണ്. അവൻ വീടിന്റെ വലത് വശത്ത് തിരഞ്ഞ് നോക്കി. അവിടെ വള്ളിച്ചെടികളുടെ ഇടയിൽ ഒരു നടപ്പാത കണ്ടപ്പോൾ അവൻ ആ നടപ്പാതയിലൂടെ ഓടി. ആ നടപ്പാതയിലൂടെ കുറച്ച് ദൂരം ചെന്നപ്പോൾ അവൻ വെയിസ്റ്റ് വയ്ക്കുന്ന സ്ഥലത്ത് എത്തിച്ചേർന്നു.
ആദിത്യൻ അവിടേക്ക് ഓടി എത്തിയ പുറകെ അവിടത്തെ കാഴ്ച്ച കണ്ട് പിടിച്ച് നിർത്തിയത് പോലെ നോക്കി നിന്ന് പോയി.
എൽദോ ചുമരിൽ ചാരി നിലത്ത് ഇരുന്ന് കൊണ്ട് കൈകൾ തലയുടെ പുറകിൽ പൊക്കി വച്ച് സറണ്ടർ ആയ പ്രതിയെ പോലെ ഇരിക്കുക ആണ്. റോക്കി
തിരക്ക് കഴിഞ്ഞങ്കിൽ ബാക്കി ഇട്ട് കൂടെ
Please come back bro
Ithipo avatar vare irangi. Ini ennu aanu ithinte adutha part varuka. Ithinte english story nte link enkilum kittiyal kollamarunnu
ഹായ് ബ്രോ. നിങ്ങൾ ജീവനോടെ ഉണ്ടോ. അല്ല അറിയാഞ്ഞിട്ടു ചോദിക്കുവാ. ഇതിന്റെ ബാക്കി കാണുമോ.
നിങ്ങള് ചത്തോ മനുഷ്യാ……???
ഹാലോ മാഷേ…
നിങ്ങളുടെ ഈ കഥ പുതിയ ഒരു ജോണർ ആയിരുന്നു…
കുറച്ചു നാളായി ഇതിന്റെ ബാക്കി നോക്കിയിരിക്കുന്നു…
ഇന്ന് തന്നെ അടുത്ത ചാപ്റ്റേഴ്സ് എഴുതാൻ തുടങ്ങണം..
പറ്റുകേലെങ്കിൽ ആ സെൽ നമ്പർ ഒന്ന് തരണം.. നിങ്ങളെ നേരിട്ട് വിളിച്ചു പത്തു തെറി വിളിക്കാനാണ്..
Heiii
Where is the next part man
Come on man
ഇതിന്റെ ഒരു വിവരവും ഇല്ലല്ലോ. രണ്ടു കൊല്ലം കഴിഞ്ഞു എന്ത് പറ്റി ആവോ ?.
എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?
ഇന്നും ഇന്നലെയും ഇരുന്ന് ഫുൾ കഥ വായിച്ചു കൊള്ളാം സൂപ്പർ കഥ ഇനി ഇതിന്റെ ബാക്കി എവിടെ
ഒന്ന് പെട്ടന്ന് ഇടുമോ പ്ലീസ്
എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?