?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ] 485

അയാളുടെ മുൻപിൽ ഒരു തോക്ക് ചൂണ്ടി കൊണ്ട് നിൽക്കുക ആണ്. അവരുടെ ചുറ്റും ഉന്തി കൊണ്ട് പോകാൻ പറ്റുന്ന വലിയ ട്രാഷ് ക്യാനുകൾ ഉണ്ടായിരുന്നു. അവിടെ ഒരു മൂലയിൽ ആയി ഒരു കരിങ്കല്ല് മാറിയ രീതിയിൽ ഒരു ഗുഹ രൂപപ്പെട്ടിട്ട് ഉണ്ടായിരുന്നു.

“താങ്കൾ വളരെ പെട്ടെന്ന് എത്തിയല്ലോ.” റോക്കി ആദിത്യനെ നോക്കി ഒരു കണ്ണടച്ച് കാണിച്ച് കൊണ്ട് പറഞ്ഞു.

“നിങ്ങൾ അവനെ പിടിച്ചു അല്ലെ?.” ആദിത്യൻ കിതച്ച് കൊണ്ട് പറഞ്ഞു. അവന്റെ കണ്ണുകൾ തോക്ക് പിടിച്ച് എൽദോയെ തന്നെ നോക്കി നിൽക്കുന്ന റോക്കിയിലേക്കും പിന്നെ എൽദോയിലേക്കും മാറി മാറി പോയി. എൽദോ ഒരു കുലുക്കവും ഇല്ലാതെ അവിടെ ഇരുന്ന് ആദിത്യനെ നോക്കി.

“മാസ്റ്റർ ആദിത്യ ഈ പ്രാന്തൻ ഒരു കാരണവും ഇല്ലാതെ എന്റെ നേരെ തോക്ക് ചൂണ്ടി നിൽക്കുക ആണ്.” എൽദോ ആദിത്യന്റെ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു.

ഈ നാറിയോട് ഇനി താൻ ഒരു സഹതാപവും കാണിക്കേണ്ടതോ, ഇവന്റെ മുൻപിൽ അഭിനയിക്കേണ്ടതോ ആയ ഒരു ആവശ്യം ഇല്ല എന്ന് ആദിത്യൻ തിരിച്ചറിഞ്ഞു. താൻ വെറും ഒരു പാവമാണെന്ന് ഇവന്റെ മുൻപിൽ അഭിനയിക്കേണ്ട ഒരു ആവശ്യവും ഇല്ല. ഇയാളെ ഇപ്പോൾ ചോദ്യം ചെയ്ത് സത്യാവസ്ഥ അറിയേണ്ട സമയം ആണ്.

“മിണ്ടാതെ ഇരിക്കെടാ നാറി.” ആദിത്യൻ പല്ല് കടിച്ച് എൽദോയെ നോക്കി കൊണ്ട് ദേഷ്യത്തോടെ പറഞ്ഞു.

റോക്കിയെ നോക്കി കൊണ്ട് ആദിത്യൻ ചോദിച്ചു. “ഇവിടെ ശെരിക്കും എന്താണ് സംഭവിച്ചത്?.”

റോക്കി എൽദോയെ തന്നെ നോക്കി കൊണ്ട് പറഞ്ഞു. “ഇയാൾ സേഫ് ഹൗസിലേക്ക് ഉള്ള വാതിൽ തുറന്നപ്പോൾ തന്നെ ഞാൻ ഒളിച്ച് ഇരുന്നിടത്ത് നിന്ന് പുറത്തേക്ക് വന്ന് ഇയാളെ കീഴ്‌പ്പെടുത്തിയതിന് ശേഷം താങ്കളെ ഫോൺ വിളിച്ച് താങ്കൾ വരുന്നത് വരെ കാത്തിരിക്കുക ആയിരുന്നു.”

ആദിത്യൻ റോക്കിയെ നോക്കി ഗുഹയുടെ നേരെ ചൂണ്ടി കൊണ്ട് ചോദിച്ചു. “അതിന്റെ അകത്ത് എന്താണ് ഉള്ളത്?.”

“ആ കാണുന്ന ഗുഹയിൽ നിന്ന് താഴേക്ക് പോകുന്ന പടികൾ ഉണ്ട്. അതിന്റെ താഴെ ഇറങ്ങിയാൽ ഉള്ള ഇടനാഴിയുടെ മറുവശത്ത് വീണ്ടും ഒരു വാതിൽ ഉണ്ട്. അത് തുറക്കാൻ നമുക്ക് ഇയാളുടെ സഹായം വേണം.” റോക്കി ഗൗരവത്തോടെ പറഞ്ഞു.

“അത് അടുക്കളയിലേക്ക് വേണ്ട സാധനങ്ങൾ സൂക്ഷിക്കുന്ന ഒരു ഗോഡൗൺ ആണ്.” എൽദോ ആദിത്യനെ നോക്കി കൊണ്ട് ഇടക്ക് കയറി പറഞ്ഞു. “ശെരിക്കും നിങ്ങൾ എന്തോ തെറ്റിദ്ധാരണയുടെ പേരിൽ ആണ് വെറുതെ എന്നെ പിടിച്ച് വച്ചിരിക്കുന്നത്.”

78 Comments

Add a Comment
  1. ആരോമൽ JR

    തിരക്ക് കഴിഞ്ഞങ്കിൽ ബാക്കി ഇട്ട് കൂടെ

  2. Please come back bro

  3. Ithipo avatar vare irangi. Ini ennu aanu ithinte adutha part varuka. Ithinte english story nte link enkilum kittiyal kollamarunnu

  4. ഹായ് ബ്രോ. നിങ്ങൾ ജീവനോടെ ഉണ്ടോ. അല്ല അറിയാഞ്ഞിട്ടു ചോദിക്കുവാ. ഇതിന്റെ ബാക്കി കാണുമോ.

  5. സുപ്പു

    നിങ്ങള് ചത്തോ മനുഷ്യാ……???

  6. ഹാലോ മാഷേ…
    നിങ്ങളുടെ ഈ കഥ പുതിയ ഒരു ജോണർ ആയിരുന്നു…
    കുറച്ചു നാളായി ഇതിന്റെ ബാക്കി നോക്കിയിരിക്കുന്നു…
    ഇന്ന് തന്നെ അടുത്ത ചാപ്റ്റേഴ്സ് എഴുതാൻ തുടങ്ങണം..
    പറ്റുകേലെങ്കിൽ ആ സെൽ നമ്പർ ഒന്ന് തരണം.. നിങ്ങളെ നേരിട്ട് വിളിച്ചു പത്തു തെറി വിളിക്കാനാണ്..

    1. Heiii
      Where is the next part man

  7. കുടിയൻ

    ഇതിന്റെ ഒരു വിവരവും ഇല്ലല്ലോ. രണ്ടു കൊല്ലം കഴിഞ്ഞു എന്ത് പറ്റി ആവോ ?.

  8. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

  9. ഇന്നും ഇന്നലെയും ഇരുന്ന് ഫുൾ കഥ വായിച്ചു കൊള്ളാം സൂപ്പർ കഥ ഇനി ഇതിന്റെ ബാക്കി എവിടെ
    ഒന്ന് പെട്ടന്ന് ഇടുമോ പ്ലീസ്

    1. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

Leave a Reply

Your email address will not be published. Required fields are marked *