?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ] 485

പ്രിയ വിഷമത്തോടെ അവനോട് ചോദിച്ചു. അവൾ കൈയ് കൊണ്ട് വീണ്ടും അവന്റെ കവിളിൽ തഴുകി.

“എനിക്ക് . . . . പറ്റുമോന്ന് . . . . അറിയില്ല.” ആദിത്യൻ കുഴഞ്ഞ് കൊണ്ട് പതിയെ പറഞ്ഞു.

“ഞാൻ ഒരു സ്ട്രോ കൊണ്ട് വന്നിട്ടുണ്ട്.” പ്രിയ കുപ്പിയിലേക്ക് സ്ട്രോ വച്ചതിന് ശേഷം ആദിത്യന്റെ ചുണ്ടുകളിലേക്ക് അത് വച്ച് കൊടുത്തു. അവൻ ആ സ്ട്രോയിലൂടെ വെള്ളം പതിയെ വലിച്ച് കുടിച്ചു. കുറച്ച് വെള്ളം വായിലേക്ക് എടുത്തപ്പോൾ പ്രിയ അവന്റെ ചുണ്ടുകളിൽ നിന്ന് സ്ട്രോ മാറ്റി.

ആദിത്യൻ അവളെ ചെരിഞ്ഞ് നോക്കിയപ്പോൾ അവൾ വീണ്ടും ആ സ്ട്രോ അവന്റെ ചുണ്ടുകളിലേക്ക് അടുപ്പിച്ചു. അവൻ അതിൽ നിന്ന് വീണ്ടും ഒരു കവിൾ വലിച്ച് കുടിച്ചു. അവൾ വീണ്ടും അവന്റെ ചുരുണ്ടുകളിൽ നിന്ന് സ്ട്രോ മാറ്റി. പ്രിയ രണ്ട് മൂന്ന് ആവർത്തി ഇത് തുടർന്നപ്പോൾ ആദിത്യന് ദാഹത്തിൽ നിന്ന് ചെറിയൊരു ആശ്വാസം ലഭിച്ചു.

“നീ എവിടെ ആണ് ഉള്ളത് എന്ന് നിനക്ക് മനസ്സിലായോ ആദിത്യ?.” പ്രിയ സങ്കടത്തോടെ അവനോട് ചോദിച്ചു.

“ദ്വീപ്?.” ആദിത്യൻ നാക്ക് കുഴഞ്ഞ് കൊണ്ട് പറഞ്ഞു. അവന് തല നല്ല രീതിയിൽ വേദനിക്കുന്നുണ്ടായിരുന്നു. അവൻ കാര്യങ്ങൾ ചിന്തിച്ച് എടുക്കാൻ നോക്കി പക്ഷെ അവന് ഒന്നും മനസ്സിലായില്ല. “എന്റെ തല എവിടെയോ ഇടിച്ചു.” കുറച്ച് നിമിഷങ്ങൾക്ക് ശേഷം ആദിത്യൻ പറഞ്ഞു.

“എങ്ങനെ ആണ് തല ഇടിച്ചത് എന്ന് നിനക്ക് ഓർമ്മ ഉണ്ടോ?.” പ്രിയ പതിയെ അവനോട് ചോദിച്ചു.

ആദിത്യൻ അതിനെ കുറിച്ച് ഓർത്തെടുക്കാൻ ശ്രേമിച്ചപ്പോൾ അവന്റെ തല വിങ്ങി വേതന എടുക്കാൻ തുടങ്ങി. അവൻ വേദനയാൽ ഒന്ന് മുരണ്ടു. അവന്റെ ഓർമ്മകൾ ഓരോ ചീന്തുകൾ ആയി തിരിച്ച് വരാൻ തുടങ്ങി പക്ഷെ അവന് ഒന്നും വ്യക്തമായി മനസ്സിലാക്കി എടുക്കാൻ സാധിച്ചില്ല. ആദിരയും ആദിയയുമായി സംസാരിക്കുന്നത് അവന്റെ ഓർമ്മയിൽ വന്നു. തന്റെ സ്യൂട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങി ഓടുന്നത് അവന്റെ ഓർമ്മയി വന്നു. ഓടിക്കൊണ്ട് ഇരിക്കുമ്പോൾ ഓരോ മരങ്ങളും കടന്ന് പോകുന്നത് അവന്റെ ഓർമ്മയിൽ വന്നു. താഴേക്ക് ഇറങ്ങാനുള്ള കുറച്ച് പടികൾ അവന്റെ ഓർമ്മയിൽ വന്നു. അവന്റെ ശരീരമാകെ വലിഞ്ഞ് മുറുകി അവൻ അവിടെ ചുരുണ്ട് കിടന്ന് വിറച്ചു. അവന്റെ ഓർമ്മകളിലേക്ക് തന്റെ ശരീരത്തിൽ കൂടി വൈധ്യുതി കടന്ന് പോകുന്നത് ഓർമ്മ വന്നപ്പോൾ ആണ് ആദിത്യൻ അങ്ങനെ പെരുമാറിയത്.

“ആദിത്യ?.” അവന്റെ അവസ്ഥ കണ്ട് പ്രിയ ആശങ്കയോടെ അവനെ കുലുക്കി വിളിച്ചു.

അവൾ കുലുക്കിയപ്പോൾ ആദിത്യന്റെ തലയിലൂടെ ഒരു മിന്നൽപിണർ കടന്ന് പോയി. അവൻ കൈയ് ഉയർത്തി അവന്റെ തലയിൽ അമർത്തി. വേതന കുറഞ്ഞപ്പോൾ അവന്റെ കൈയ്യിൽ നനവ് തട്ടിയത് അവൻ അറിഞ്ഞു. അവൻ കൈയ് മുഖത്തിന് നേരെ കൊണ്ട് വന്ന് കണ്ണുകൾ തുറന്ന് അതിലേക്ക് നോക്കി. അവന്റെ കൈപ്പത്തി രക്തത്തിൽ കുളിച്ച് ഇരിക്കുക ആയിരുന്നു. “എനിക്ക് . . . . എനിക്ക് വെടിയുണ്ട കൊണ്ടോ?.” അവൻ കൈയ്യിലേക്ക് നോക്കി കൊണ്ട് പ്രിയയോട് ചോദിച്ചു.

78 Comments

Add a Comment
  1. ആരോമൽ JR

    തിരക്ക് കഴിഞ്ഞങ്കിൽ ബാക്കി ഇട്ട് കൂടെ

  2. Please come back bro

  3. Ithipo avatar vare irangi. Ini ennu aanu ithinte adutha part varuka. Ithinte english story nte link enkilum kittiyal kollamarunnu

  4. ഹായ് ബ്രോ. നിങ്ങൾ ജീവനോടെ ഉണ്ടോ. അല്ല അറിയാഞ്ഞിട്ടു ചോദിക്കുവാ. ഇതിന്റെ ബാക്കി കാണുമോ.

  5. സുപ്പു

    നിങ്ങള് ചത്തോ മനുഷ്യാ……???

  6. ഹാലോ മാഷേ…
    നിങ്ങളുടെ ഈ കഥ പുതിയ ഒരു ജോണർ ആയിരുന്നു…
    കുറച്ചു നാളായി ഇതിന്റെ ബാക്കി നോക്കിയിരിക്കുന്നു…
    ഇന്ന് തന്നെ അടുത്ത ചാപ്റ്റേഴ്സ് എഴുതാൻ തുടങ്ങണം..
    പറ്റുകേലെങ്കിൽ ആ സെൽ നമ്പർ ഒന്ന് തരണം.. നിങ്ങളെ നേരിട്ട് വിളിച്ചു പത്തു തെറി വിളിക്കാനാണ്..

    1. Heiii
      Where is the next part man

  7. കുടിയൻ

    ഇതിന്റെ ഒരു വിവരവും ഇല്ലല്ലോ. രണ്ടു കൊല്ലം കഴിഞ്ഞു എന്ത് പറ്റി ആവോ ?.

  8. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

  9. ഇന്നും ഇന്നലെയും ഇരുന്ന് ഫുൾ കഥ വായിച്ചു കൊള്ളാം സൂപ്പർ കഥ ഇനി ഇതിന്റെ ബാക്കി എവിടെ
    ഒന്ന് പെട്ടന്ന് ഇടുമോ പ്ലീസ്

    1. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

Leave a Reply

Your email address will not be published. Required fields are marked *