?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ] 485

“ഇല്ല ആദിത്യ നിനക്ക് വെടി കൊണ്ടിട്ടില്ല.” പ്രിയ പെട്ടെന്ന് പറഞ്ഞു. “നീ ഇപ്പോൾ എവിടെ ആണ് ഉള്ളത് എന്ന് നിനക്ക് അറിയാമോ?.” പ്രിയ അവനോട് വീണ്ടും ചോദിച്ചു.

“പടികൾക്ക് താഴെ.” ആദിത്യൻ പഴയ കാര്യങ്ങൾ ഓർത്ത് എടുക്കാൻ ശ്രേമിച്ച് കൊണ്ട് പറഞ്ഞു. അവൻ വീണ്ടും ആലോചിച്ചു. താൻ എന്തിനാണ് ഓടിയത്?. താൻ എന്തെങ്കിലും പേടിച്ച് ഓടിയതാണോ അതോ ആരുടെയെങ്കിലും അടുത്തേക്ക് ഓടിയത് ആണോ?.

ആദിത്യന്റെ മനസ്സിലേക്ക് എൽദോ നിലത്ത് ഇരിക്കുന്നതും അവൻ അയാൾക്ക് നേരെ തോക്ക് ചൂണ്ടി നിൽക്കുന്നതിന്റെയും ചിത്രങ്ങൾ തെളിഞ്ഞ് വന്നു. അയാളോട് താൻ എന്തോ ദേഷ്യപ്പെട്ട് സംസാരിക്കുന്നത് അവന് ഓർമ്മ വന്നു പക്ഷെ അവൻ അയാളോട് എന്താണ് പറഞ്ഞത് എന്ന് മാത്രം അവന് ഓത്ത് എടുക്കാൻ സാധിച്ചില്ല.

കുറച്ച് നിമിഷങ്ങൾക്ക് ശേഷം അവന് പതിയെ പതിയെ കാര്യങ്ങൾ ഓരോന്നായി ഓർമ്മ വരാൻ തുടങ്ങി.

പടികൾ ഇറങ്ങുന്നതും എൽദോ വാതിൽ തുറക്കുന്നതും ഇരുട്ട് നിറയുന്നതും ഷോക്കടിക്കുന്നതും തോക്ക് പൊട്ടുന്ന ശബ്ദവും ആദിത്യന് ഓർമ്മ വന്നു.

“എൽദോ!.” കിടന്ന ഇടത്ത് നിന്ന് എഴുന്നേൽക്കാൻ ശ്രേമിച്ച് കൊണ്ട് ആദിത്യൻ ചോദിച്ചു. അവൻ എഴുനേറ്റ് ഇരുന്നതും മുറി ആകെ കിടന്ന് കറങ്ങാൻ തുടങ്ങി. അവൻ പല്ല് കടിച്ച് പിടിച്ച് കൊണ്ട് എഴുനേറ്റ് ഇരുന്നു.

“ആദിത്യ . . . . ആദിത്യ നോക്ക് . . . . ആദിത്യ . . . . ” പ്രിയ അവനെ വിളിച്ച് കൊണ്ട് ഇരുന്നു. പതിയെ അവൻ കണ്ണുകൾ തുറന്നു. അവന്റെ മുൻപിൽ പ്രിയയുടെ മുഖം തെളിഞ്ഞ് വന്നു. അവൾ ആകെ വിഷമിച്ച് നിൽക്കുക ആണെന്ന് അവന് അവളുടെ മുഖ ഭാവത്തിൽ നിന്ന് മനസ്സിലായി.

“എൽദോ വെറും ഒരു ചെറ്റ ആണ് പ്രിയ.” ആദിത്യൻ മുരണ്ട്‍ കൊണ്ട് പറഞ്ഞു. അവൻ കട്ടിലിൽ നിന്ന് കാലുകൾ താഴേക്ക് എടുത്ത് വയ്ക്കാൻ ശ്രേമിച്ച് കൊണ്ട് ആ അപരിചിതമായ മുറി ആകമാനം ഒന്ന് നോക്കി. താൻ ഇപ്പോൾ സേഫ് ഹൗസിന്റെ ഉള്ളിൽ ആണെന്ന് ആദിത്യന് മനസ്സിലായി. “എൽദോ. ഇല്ല നീ ഇവിടെ ഉണ്ടാവാൻ പാടില്ല.” പ്രിയയെ നോക്കി കൊണ്ട് ആദിത്യൻ പേടിയോടെ പറഞ്ഞു.

പ്രിയയെയും എൽദോ അവിടെ ബന്ധിയാക്കി വച്ചിരിക്കുക ആണ് എന്ന് തോന്നിയപ്പോൾ അവൻ ആകെ അസ്വസ്ഥനായി.

“നിന്നെ . . . . അയാൾക്ക് . . . . എങ്ങനെ?.” ആദിത്യൻ വാക്കുകൾ കിട്ടാതെ പതറി കൊണ്ട് ചോദിച്ചു.

“ആദിത്യ നീ എന്താണ് പറയുന്നത്. എൽദോ ഇനി ഒരു പ്രേശ്നവും ഉണ്ടാക്കാൻ വരില്ല.” അവന്റെ ചുമലിൽ മുറുക്കിപ്പിടിച്ച് കൊണ്ട് പ്രിയ തറപ്പിച്ച് പറഞ്ഞു.

പ്രിയയുടെ പുറകിൽ ഉള്ള വാതിൽ തുറക്കുന്നത് കേട്ടപ്പോൾ ആദിത്യൻ അങ്ങോട്ട് നിക്കി. ആകെ വിളറി വെളുത്ത മുഖത്തോടെ ആദിയ ഉള്ളിലേക്ക് കയറി വന്നു. തൊട്ട് പുറകെ കരഞ്ഞ് ചീർത്ത മുഖവുമായി ആദിരയും ഉണ്ടായിരുന്നു.

തന്റെ പെങ്ങമ്മാരും എൽദോയുടെ ബന്ധികൾ ആണ് എന്ന ചിന്ത മനസ്സിലേക്ക് കടന്ന് വന്നപ്പോൾ ആദിത്യൻ വിഷമത്തോടെ മുരണ്ട്‍ കൊണ്ട് ചോദിച്ചു.

78 Comments

Add a Comment
  1. ആരോമൽ JR

    തിരക്ക് കഴിഞ്ഞങ്കിൽ ബാക്കി ഇട്ട് കൂടെ

  2. Please come back bro

  3. Ithipo avatar vare irangi. Ini ennu aanu ithinte adutha part varuka. Ithinte english story nte link enkilum kittiyal kollamarunnu

  4. ഹായ് ബ്രോ. നിങ്ങൾ ജീവനോടെ ഉണ്ടോ. അല്ല അറിയാഞ്ഞിട്ടു ചോദിക്കുവാ. ഇതിന്റെ ബാക്കി കാണുമോ.

  5. സുപ്പു

    നിങ്ങള് ചത്തോ മനുഷ്യാ……???

  6. ഹാലോ മാഷേ…
    നിങ്ങളുടെ ഈ കഥ പുതിയ ഒരു ജോണർ ആയിരുന്നു…
    കുറച്ചു നാളായി ഇതിന്റെ ബാക്കി നോക്കിയിരിക്കുന്നു…
    ഇന്ന് തന്നെ അടുത്ത ചാപ്റ്റേഴ്സ് എഴുതാൻ തുടങ്ങണം..
    പറ്റുകേലെങ്കിൽ ആ സെൽ നമ്പർ ഒന്ന് തരണം.. നിങ്ങളെ നേരിട്ട് വിളിച്ചു പത്തു തെറി വിളിക്കാനാണ്..

    1. Heiii
      Where is the next part man

  7. കുടിയൻ

    ഇതിന്റെ ഒരു വിവരവും ഇല്ലല്ലോ. രണ്ടു കൊല്ലം കഴിഞ്ഞു എന്ത് പറ്റി ആവോ ?.

  8. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

  9. ഇന്നും ഇന്നലെയും ഇരുന്ന് ഫുൾ കഥ വായിച്ചു കൊള്ളാം സൂപ്പർ കഥ ഇനി ഇതിന്റെ ബാക്കി എവിടെ
    ഒന്ന് പെട്ടന്ന് ഇടുമോ പ്ലീസ്

    1. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

Leave a Reply

Your email address will not be published. Required fields are marked *