” വെൽക്കം ബാക്ക് മൈ ഡിയർ…! നമ്മുടെ സ്വന്തം കോട്ടയം കാറ്റും വെള്ളവും ഒക്കെ കുടിച്ച് ആകെ ഒരു ഫ്രഷ്നസ് ഉണ്ടല്ലോ… ” റൂബൻ അവളുടെ ബാഗ് വാങ്ങിക്കൊണ്ട് വളരെ സ്വാഭാവികമായി പറഞ്ഞു. ചുറ്റുമുള്ളവർക്ക് അവർ ഒരു മാന്യനായ കപ്പിൾസ് മാത്രം…
സിനി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. ” മ്മ്… നാട്ടിൽ നല്ല മഴയായിരുന്നു. ഇവിടെ വല്ലാത്ത ചൂട്… ”
അവർ പാർക്കിംഗിലേക്ക് നടന്നു. റൂബന്റെ ഔഡിയിൽ കയറി എസി ഓൺ ചെയ്തപ്പോൾ സിനിക്ക് വല്ലാത്തൊരു ആശ്വാസം തോന്നി.
കാർ എയർപോർട്ടിൽ നിന്നും ഷെയ്ഖ് സായിദ് റോഡിലേക്ക് പ്രവേശിച്ചു.
” ഫിലിപ്പ് വന്നിട്ടുണ്ടാകുമോ വില്ലയിൽ? ” സിനി പതുക്കെ ചോദിച്ചു.
” ഇല്ലെടാ… സാർ രാവിലെ തന്നെ അബുദാബിയിലെ ക്ലിനിക്കിലേക്ക് പോയി. വരാൻ ലേറ്റ് ആകുമാരിക്കും. അതുകൊണ്ടല്ലേ ഞാൻ വന്നത്… ” റൂബൻ ഡ്രൈവ് ചെയ്യുന്നതിനിടയിൽ അവളെ ഒന്ന് പാളി നോക്കി…
” നാട്ടിലെ വിശേഷങ്ങൾ പറ… ഫെലിക്സും ഫിയയും ഒക്കെ എന്തു പറയുന്നു…? ഫിയ സെറ്റില്ഡ് ആയില്ലേ…? ”
” മ്മ്മ് ഓക്കേ… ഹോപ്പ് സോ… ബട്ട് ഐ മിസ്സ് ദെമ്…”
“ ദാറ്റ്സ് നോർമൽ… “ റൂബൻ ഒന്ന് ചിരിച്ചു…
“ ദെൻ വാട്ട്സ് ന്യൂസ് ഹിയർ… “ സിനി ഒന്നു നേരേ ഇരുന്നു കൊണ്ടു ചോദിച്ചു…
“ ഹിയർ ആൾ ഗുഡ് ബട്ട് ഐ മിസ്ഡ് യൂ മൈ ഡിയർ… എ ലോട്ട്… പത്തു ദിവസം ഞാൻ നിന്നെ എത്രമാത്രം മിസ്സ് ചെയ്തു എന്ന് യൂ കാൺട് ഇമാജിൻ…? ”
സിനി മറുപടി നൽകിയില്ല. അവൾ ജനാലയിലൂടെ ദുബായ് നഗരത്തിലെ കെട്ടിടങ്ങൾ നോക്കി നിന്നു.
” റൂബൻ… നീ ഫോണിലൂടെ സംസാരിക്കുന്നതു പോലെയല്ല നേരിട്ട് കാണുമ്പോൾ. എനിക്ക് വല്ലാത്തൊരു പേടി തോന്നുന്നു… “

വ്യോമക്കശൻ
to
കബനീനാനാഥ
കഥാന്തരീക്ഷത്തിലേക്കു പെട്ടെന്ന് കൂട്ടികൊണ്ട് പോകാൻ കഥാകാരന് കഴിയുന്നു. അതുകൊണ്ടുതന്നെ ഇടയ്ക്കു നിന്ന് പോകുമ്പോൾ ഖേദം തോന്നും.
Dear കബനി…തിരക്കുകൾ ഉണ്ടാകും എന്നു അറിയാം.. പറ്റുന്ന സമയങ്ങളിൽ ഇതുപോലെ എഴുതൂ..താങ്കളോടും താങ്കളുടെ എഴുത്തിനോടുമുള്ള ഇഷ്ടവും,ആരാധനയും കൂടുതൽ ആണു…❤️🥰