ഭാഗ്യമോ അതോ തന്റെ പതനമോ എന്ന് സിനിക്ക് ആ നിമിഷം തോന്നി. പക്ഷേ ദുബായിലേക്ക് തിരികെ പോകാൻ അവൾക്ക് വല്ലാത്തൊരു തിടുക്കമായിരുന്നു. എയർപോർട്ടിലേക്ക് പോകാൻ ടാക്സി വന്നപ്പോൾ അവൾ റൂബന് ഒരു മെസ്സേജ് അയച്ചു…
” ഞാൻ ഇറങ്ങി. നാളെ രാവിലെ ദുബായിൽ എത്തും. ഫിലിപ്പ് വരാൻ സാധ്യതയില്ല, നീ എയർപോർട്ടിൽ വരുമോ…? ”
മറുപടി ഉടനെ വന്നു. ” ഞാൻ അവിടെ ഉണ്ടാകും സിനീക്കുട്ടാ. എന്റെ കണ്ണും മെയ്യും ആ അറൈവൽ ഗേറ്റിൽ ആയിരിക്കും. വെയിറ്റിംഗ് ഫോർ മൈ വൈറ്റ് റോസ്… ”
BACK TO DUBAI…
സിനി വിമാനത്തിൽ ഇരിക്കുമ്പോൾ അവളുടെ മനസ്സ് അങ്ങകലെ ദുബായ് എയർപോർട്ടിലായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അപകടത്തിലേക്കാണ് താൻ നടന്നു കയറുന്നത് എന്ന് അവൾക്ക് അറിയാമായിരുന്നു, എങ്കിലും അവൾക്ക് ആ യാത്ര മാറ്റിവെക്കാൻ കഴിയില്ലായിരുന്നു.
ദുബായ് എയർപോർട്ടിലെ ആ തിരക്കിനിടയിലും സിനിയുടെ ഉള്ളിൽ ഒരു കൊച്ചു കുട്ടിയുടെ പരിഭ്രമമായിരുന്നു. എമിഗ്രേഷൻ കഴിഞ്ഞ് ബാഗേജും എടുത്ത് പുറത്തേക്ക് നടക്കുമ്പോൾ അവൾ തന്റെ മുടി ഒന്നുകൂടി ഒതുക്കി. കണ്ണാടിയിൽ നോക്കാതെ തന്നെ അവൾക്കറിയാമായിരുന്നു തന്റെ മുഖത്ത് ഒരു പ്രത്യേക ആകാംക്ഷയുണ്ടെന്ന്.
അറൈവൽ ഗേറ്റിന്റെ ഓട്ടോമാറ്റിക് വാതിലുകൾ തുറന്നപ്പോൾ, ആൾക്കൂട്ടത്തിന് നടുവിൽ റൂബനെ കണ്ടു. ഒരു വെള്ള ലിനൻ ഷർട്ടും നേവി ബ്ലൂ പാന്റും ധരിച്ച്, കയ്യിൽ കാർ കീയും കറക്കി അവൻ നിൽക്കുന്നു. അവനെ കണ്ടതും സിനിയുടെ ഹൃദയമിടിപ്പ് ഒന്ന് കൂടി.
റൂബൻ അവളെ കണ്ടതും ആ വശ്യമായ പുഞ്ചിരി നൽകി അടുത്തേക്ക് വന്നു.

വ്യോമക്കശൻ
to
കബനീനാനാഥ
കഥാന്തരീക്ഷത്തിലേക്കു പെട്ടെന്ന് കൂട്ടികൊണ്ട് പോകാൻ കഥാകാരന് കഴിയുന്നു. അതുകൊണ്ടുതന്നെ ഇടയ്ക്കു നിന്ന് പോകുമ്പോൾ ഖേദം തോന്നും.
Dear കബനി…തിരക്കുകൾ ഉണ്ടാകും എന്നു അറിയാം.. പറ്റുന്ന സമയങ്ങളിൽ ഇതുപോലെ എഴുതൂ..താങ്കളോടും താങ്കളുടെ എഴുത്തിനോടുമുള്ള ഇഷ്ടവും,ആരാധനയും കൂടുതൽ ആണു…❤️🥰