അന്ന് രാത്രി കുടുംബ വീട്ടിൽ തിരിച്ചെത്തി ഫിലിപ്പ് ഉറങ്ങിക്കഴിഞ്ഞപ്പോൾ സിനി ബാൽക്കണിയിൽ വന്ന് നിന്നു. നാട്ടിലെ ആ തണുത്ത കാറ്റിൽ അവൾ റൂബനെ വല്ലാതെ മിസ്സ് ചെയ്തു. അവൾ പതുക്കെ അവന് ഒരു മെസ്സേജ് അയച്ചു.
” ഇന്ന് നിന്റെ പ്രൊഫസർ സമീർ ഡോക്ടറെ കണ്ടു. നീ എന്തിനാണ് ഗൈനക്കോളജി തിരഞ്ഞെടുത്തതെന്ന് അദ്ദേഹം ചോദിക്കുന്നുണ്ടായിരുന്നു… ”
സെക്കന്റുകൾക്കുള്ളിൽ മറുപടി വന്നു.
” എന്തിനാണെന്ന് അദ്ദേഹത്തിന് അറിയില്ലെങ്കിലും നിങ്ങൾക്ക് അറിയാമല്ലോ സിനീ… ചില ലക്ഷ്യങ്ങളിൽ എത്താൻ വഴി മാറ്റേണ്ടി വരും. ആ വഴി ആണ് ഇപ്പോൾ എന്നെ നിങ്ങളുടെ ഹൃദയത്തിലേക്കെത്തിച്ചത്…”
“ വെൻ ആർ യൂ കമിഗ് ബാക്ക്… ഐ മിസ്സ് യൂ സോ ബാഡ്ലി ഹിയർ… “
സിനി ആ മെസ്സേജ് വായിച്ച് ഒരു ടീനേജ് പെൺകുട്ടിയെപ്പോലെ ലജ്ജിച്ചു. അവൾക്ക് ഇപ്പോൾ റൂബനെ ഒന്ന് കാണണം എന്ന് തോന്നി.
“ വിൽ കം സൂൺ ടാാ… യൂ ടേക് കെയർ… “
സിനി മെസ്സേജ് അയച്ചതിനു ശേഷം തന്റെ വിറയ്ക്കുന്ന കൈകൾ നെഞ്ചോട് ചേർത്തു വെച്ചു…
റൂബൻ അവളുടെ ആത്മാവിനെ വിഴുങ്ങുന്ന ഒരു ലഹരിയായി മാറിയിരുന്നു. ദുബായിലേക്ക് തിരികെ എത്തുമ്പോൾ റൂബനെ എങ്ങനെ നോക്കും എന്ന് അവൾക്ക് ഒരു നിമിഷം ഭയമോ ആഗ്രഹമോ ഒക്കെ തോന്നിപ്പോയി….
അഡ്മിഷൻ നടപടികൾ ഒക്കെ പൂർത്തിയാക്കി അഞ്ചാം ദിവസം ഫിലിപ്പ് ദുബായിലേക്ക് മടങ്ങി. ഹോസ്പിറ്റലിൽ ഒരു ഓഡിറ്റ് ഉള്ളതുകൊണ്ട് അയാൾക്ക് കൂടുതൽ നിൽക്കാൻ കഴിയില്ല. സിനി മക്കളെ സെറ്റിൽ ചെയ്യിക്കാനും വീട്ടുകാരുടെ ഒക്കെ കൂടെ കുറച്ചു ദിവസം നിൽക്കാനുമായി കോട്ടയത്ത് തന്റെ തറവാട് വീട്ടിലാണ്. അച്ഛനും അമ്മയും മരിച്ചതിനുശേഷം സഹോദരൻ സിബിയും കുടുംബവുമാണ് അവിടെ താമസം. വീടിന്റെ ഉമ്മറത്തെ ചാരുകസേരയിൽ ഇരിക്കുമ്പോൾ സിനിക്ക് വല്ലാത്തൊരു സമാധാനം തോന്നി. മുറ്റത്തെ മാവും പ്ലാവും, ദൂരെ മീനച്ചിലാറിന്റെ നേർത്ത മർമ്മരവും… ദുബായിലെ ആ സ്ഫടിക മാളികയേക്കാൾ എന്തുകൊണ്ടും തനിക്ക് പ്രിയപ്പെട്ടത് ഇതാണെന്ന് അവൾക്ക് തോന്നി…

വ്യോമക്കശൻ
to
കബനീനാനാഥ
കഥാന്തരീക്ഷത്തിലേക്കു പെട്ടെന്ന് കൂട്ടികൊണ്ട് പോകാൻ കഥാകാരന് കഴിയുന്നു. അതുകൊണ്ടുതന്നെ ഇടയ്ക്കു നിന്ന് പോകുമ്പോൾ ഖേദം തോന്നും.
Dear കബനി…തിരക്കുകൾ ഉണ്ടാകും എന്നു അറിയാം.. പറ്റുന്ന സമയങ്ങളിൽ ഇതുപോലെ എഴുതൂ..താങ്കളോടും താങ്കളുടെ എഴുത്തിനോടുമുള്ള ഇഷ്ടവും,ആരാധനയും കൂടുതൽ ആണു…❤️🥰