വാവയുള്ളത് കൊണ്ട് ഏട്ടത്തിയെ പുറകിലാക്കി.ഞാൻ ഡ്രൈവിംഗ് സീറ്റിലേക്ക് കേറി. ഹോ സീറ്റിലേക്ക് ഇരുന്നപ്പോ എന്തോരും തരിപ്പ് പോലെ .കുറെ നാളത്തെ ഒരു ആഗ്രഹമായിരുന്നു ഈ കാട്ടുപോത്തിനെ ഒന്ന് ഓടിച്ചു നോക്കാൻ. അതുകൊണ്ട് തന്നെ വണ്ടി സ്റ്റാർട്ട് ചെയ്ത മുതൽ ഒരു കുട്ടിച്ചാത്തനെ കൈയിൽ കിട്ടിയ സന്തോഷത്തിൽ ഞാൻ മെല്ലെയതിനെ റോട്ടിലേക്കിറക്കി. അമ്മയാണെൽ ഒരു വണ്ടി പോലും വാങ്ങില്ല. എങ്ങട്ടേലും പോവാണേൽ ടാക്സി വിളിക്കാലാണ് പതിവ്. പിന്നെ കാർ വാങ്ങണം എന്നൊന്നും പോയി പറയാൻ ധൈര്യമില്ലാത്തത് കൊണ്ട് പറയാനും നിന്നില്ല.എന്നാണാവോ ഇതേപോലെ ഒരു കാർ എന്റെ വീടിന്റെ മുറ്റത്തും കിടക്ക?
വണ്ടി ഓടിക്കുമ്പോ
ഇടക്കിടക്ക് ഞാൻ ബാക്കിലേക്ക് നോക്കുനുണ്ടായിരുന്നു. ഏട്ടത്തി പുറത്തേക്ക് നോക്കി ഇരിക്കുന്നുണ്ട്. ഉറങ്ങുന്ന വാവയെ നോക്കുന്നുണ്ട്. പിന്നെ ഇടക്കെല്ലാം ആ കണ്ണ് മുന്നോട്ട് എന്റെ നേർക്ക് വരുന്നുണ്ട്.
ഏട്ടത്തിയുടെ ഡ്രെസ്സിന്റെ അവസ്ഥ ഞാൻ അനുഷേച്ചിയോട് പറഞ്ഞിരുന്നു. ചേച്ചിയുടെ കൂട്ടുകാരിയുടെ ഷോപ്പിലേക്ക് പോയാൽ മതി ,അനുഷേച്ചി വിളിച്ചു പറയാമെന്നു പറഞ്ഞതാണ്. ലൊക്കേഷൻ വാട്സാപ്പിൽ വന്നു കിടക്കുന്നുണ്ട് .ഏട്ടത്തിയോട് പറഞ്ഞാ ചെലപ്പോ വേണ്ടാനൊക്കെ പറഞ്ഞുകളയും. അതേ ഇപ്പോഴത്തെ അവസ്ഥയിൽ ഏട്ടത്തിക്ക് പറയാൻ കഴിയൂന്നും എനിക്കറിയ.അതോണ്ട് വണ്ടി ഷോപ്പിങ് മുന്നിലെത്തുന്ന വരെ കാര്യം ഞാൻ മിണ്ടാൻ നിന്നില്ല. ടൗണിലെ തന്നെ അത്യാവശ്യം വലിയ ഷോപ്പിന്റെ മുന്നിൽ വണ്ടി നിർത്തിയപ്പോ തന്നെ ഏട്ടത്തിയുടെ ചോദ്യം വന്നു.

ബ്രോ പോയോ പിന്നേം 🫤
ramoi vegam complete aak
Ramoooi
രാമാ 😭😭😭😭😭
evideyanu Rama nee hope thannu pattikaruthu
nirthiyo
Still Waiting😊😊