നടന്നുവന്നതിന്റെ ചെറിയൊരു ക്ഷീണം കാരണം താര മുറിയിലേക്ക് കയറിയ ഉടനെ കട്ടിലിലേക്ക് അലസമായി കിടന്നു.
“അമ്മേ, എഴുന്നേൽക്ക്. നമുക്ക് ലഗേജുമെടുത്ത് വേഗം ആ പുതിയ കോട്ടേജിലേക്ക് മാറാം,” രാജേഷ് തിടുക്കം കൂട്ടി. അവന് എത്രയും പെട്ടെന്ന് അവിടെനിന്ന് മാറണമായിരുന്നു.
“പോകാമെടാ… നീയിങ്ങനെ ധൃതി വെയ്ക്കാതെ,” താര മകനെ നോക്കി മടിയോടെ പറഞ്ഞു.
അരവിന്ദ് പെട്ടെന്ന് ഇടപെട്ടു,
“രാജേഷ്, നീ അത്രയ്ക്ക് ധൃതി കൂട്ടണ്ടടാ. റിസോർട്ടിന്റെ മെയിൻ ഗേറ്റ് ഇപ്പോൾ ലോക്കാണ്. ഇനി പോലീസ് വന്നാൽത്തന്നെ ഞങ്ങൾ സ്റ്റാഫുകൾ ചെന്ന് തുറന്നു കൊടുത്താലേ അവർക്ക് അകത്തേക്ക് കയറാൻ പറ്റൂ. പോലീസ് വണ്ടി വരുമ്പോൾ ഞാൻ നിനക്ക് ഫോൺ ചെയ്യാം. അതുപോരേ?” വള്ളിപുള്ളി തെറ്റാതെയുള്ള പ്ലാനിംഗോടെ അരവിന്ദ് പറഞ്ഞു.
“അങ്ങനെ പറഞ്ഞു കൊടുക്ക് അരവിന്ദ് മോനേ… പേടിക്കേണ്ട കാര്യത്തിന് മാത്രം നമ്മൾ പേടിച്ചാൽ പോരെയോ? അരവിന്ദിന്റെ ഫോൺ വരുമ്പോൾ നമുക്ക് പതുക്കെ ഈ പുറകിലെ വഴിയിലൂടെ പുതിയ കോട്ടേജിലേക്ക് നടന്നാൽ മതിയല്ലോ,” താര അരവിന്ദന്റെ വാക്കിനെ പിന്തുണച്ചു.
“അത് മാത്രമല്ല, എന്തൊക്കെയായാലും നിങ്ങൾ ഒപ്പമല്ലേ ഇങ്ങോട്ട് വന്നത്. പോലീസ് വന്ന് അവരെ പൊക്കുമ്പോൾ നിങ്ങൾ വെറുതെ അവിടെ ചെന്ന് ഒന്ന് മുഖം കാണിച്ച്, കാര്യമന്വേഷിക്കുന്ന ഭാവത്തിൽ നിന്നോണം കേട്ടോ . . എന്നാൽ പിന്നെ പിന്നീട് ആർക്കും നിങ്ങളെ ഒട്ടും സംശയം തോന്നുകയുമില്ല,” അരവിന്ദ് അടുത്ത ബുദ്ധി ഉപദേശിച്ചു.
താര അതുകേട്ട് രാജേഷിനെ നോക്കി,

bro ethrem fettish ezhuthi ee kadha nashippikallu
അവസാനത്തെ twist കലക്കി….
വെയ്റ്റിങ് for the next parts…