തേജാത്മികം 14 [Nishinoya] 59

 

“…സോറി ദേവു. ഇനി ഇങ്ങനെ ഉണ്ടാവാതെ ഞാൻ ശ്രദ്ധിച്ചോളാം…” ദേവു അതിന് ഒന്ന് മൂളി.

 

രാത്രി തേജസ്‌ വേഗം കിടന്നു. ദേവുവിന് നേരെ കല്ലുവിനെയും കെട്ടിപ്പിടിച്ച് കിടക്കുന്ന തേജസിനെ ആ നിലാവെളിച്ചത്തിൽ കണ്ണിമ ചിമ്മാതെ ദേവു നോക്കി കിടന്നു. ഇടക്ക് അവന്റെ മുഖത്ത്‌ തലോടാനും അവൾ മറന്നില്ല.

 

പാവം ഞാൻ എന്ത് പറഞ്ഞാലും ഒരു വാക്ക് എതിർക്കാതെ അനുസരിക്കും. കല്ലുവിനെ സ്വന്തം മോളെപോലെയാ നോക്കുന്നെ. നിരഞ്ജന്റെ കൂടെയുള്ള ജീവിതം നോക്കുമ്പോൾ ഇപ്പോൾ ഞാൻ ജീവിക്കുന്ന ജീവിതം സ്വർഗത്തുല്യം ആണ്. ഒന്ന് നിൽക്കാനോ തിരിയാനോ കഴിയാതെ വീർപ്പുമുട്ടിയ ആ ജീവിതം ഓർക്കുമ്പോൾ തന്നെ പേടിയാവുന്നു. ഏതൊരു പെണ്ണും ജീവിക്കാൻ ആഗ്രഹിക്കുന്ന ജീവിതം അല്ലെ എനിക്ക് കിട്ടിയേ. എന്തൊക്കെയോ ആലോചിച്ചുകൂട്ടി ദേവു ഉറക്കത്തിലേക്ക് വഴുതി വീണു.

 

ഇന്നത്തെ ദിവസം ദേവു ലീവ് ആയിരുന്നു. ഉച്ചകഴിഞ്ഞു വലിയ വർക്ക് ഒന്നും ഇല്ലാത്തത് കൊണ്ട് തേജസ്‌ നേരത്തെ വീട്ടിൽ എത്തി. ഡ്രസ്സ് മാറി മുറ്റത്ത് ഇരുന്ന് ഫോണിൽ കൂട്ടുമ്പോഴാണ് സ്കൂൾ കഴിഞ്ഞു ചാടിത്തുള്ളി കല്ലു വരുന്നത് കണ്ടത്.

 

“… ഇന്ന് വലിയ സന്തോഷത്തിൽ ആണല്ലോ…” എന്നെ കണ്ടപാടെ ഓടി എന്റെ മടിയിൽ കയറി ഇരുന്ന് കവിൾ ഉമ്മ തന്ന കല്ലുവിനോട് ഞാൻ ചോദിച്ചു.

 

“… ഇതെന്താ പൂവോ. ഇത് എവിടെന്നു പിച്ചിയത…” എനിക്ക് നേരെ നീട്ടിയ പൂവ് വാങ്ങി ഒന്ന് കറക്കി നോക്കിക്കൊണ്ട് ഞാൻ ചോദിച്ചു.

 

“…ഇതേ… ഇത് എനിക്ക് ഒരാൾ തന്നതാ…” നാണത്തോടെ കല്ലു പറഞ്ഞു.

The Author

Nishinoya

വരികളിൽ ഞാൻ ഒളിപ്പിച്ച പ്രണയം നിൻ പുഞ്ചിരിയിൽ പൂത്തുലയും 💞

1 Comment

Add a Comment
  1. devunte mattam avalude oroo vakkukalill ond, avalde jeevitham manohara poornamaya nimisham ahn
    more power to devu 🥰🥰😍

Leave a Reply

Your email address will not be published. Required fields are marked *